Asianet News MalayalamAsianet News Malayalam

നിങ്ങള്‍ക്ക് മാനസിക പിരിമുറുക്കമുണ്ടോ? ഇതൊന്ന് പരീക്ഷിക്കാം...

തിരക്കേറിയ ഈ ജീവിതവും ജോലിയും കാരണം ഇന്ന് ഏറ്റവും കൂടുതൽ പേർ അനുഭവിക്കുന്ന പ്രശ്നമാണ്  ഉത്കണ്ഠ (anxiety), മാനസിക പിരിമുറുക്കം (Stress) തുടങ്ങിയവ. 

Are you Stressed ? here is a solution
Author
Thiruvananthapuram, First Published Sep 4, 2019, 2:42 PM IST

തിരക്കേറിയ ഈ ജീവിതവും ജോലിയും കാരണം ഇന്ന് ഏറ്റവും കൂടുതൽ പേർ അനുഭവിക്കുന്ന പ്രശ്നമാണ്  ഉത്കണ്ഠ (anxiety), മാനസിക പിരിമുറുക്കം (Stress) തുടങ്ങിയവ. ഇത് പലപ്പോഴും നമ്മുടെ ആരോ​ഗ്യത്തെ തന്നെ പ്രതികൂലമായി ബാധിക്കാം. വീട്ടിലെ സാഹചര്യം മൂലമോ ജോലിസ്ഥലത്തെ സമ്മര്‍ദ്ദം മൂലമോ ആകാം ഇത്തരത്തിലുളള പ്രശ്നങ്ങള്‍ പലരെയും ബാധിക്കുന്നത്. 

ഇത്തരം ഉത്കണ്ഠ, മാനസിക സമ്മർദ്ദം എന്നിവ കൂടുതല്‍ അനുഭവിക്കുന്നത് സ്ത്രീകളാണെന്നാണ് മിക്ക പഠനങ്ങളും പറയുന്നത്. മാനസിക സമ്മർദ്ദത്തെ തുടർന്ന് ഏകാഗ്രത നഷ്ടമാകുക, പ്രകോപനം, ശരീര വേദന, തലവേദന, വിശപ്പിൽ ഉണ്ടാകുന്ന ഗുരുതരമായ മാറ്റങ്ങൾ, മാനസിക സ്ഥിതിയിലെ വ്യതിയാനങ്ങൾ എന്നിവ ഉണ്ടാകുന്നു.

മാനസിക പിരിമുറുക്കം ചിലപ്പോള്‍ വിഷാദരോ​ഗമായി വരെ  മാറാം. എന്നാല്‍ ഇത്തരം സാഹചര്യങ്ങളില്‍ പ്രകൃതിരമണീയമായ പ്രദേശങ്ങള്‍ സന്ദര്‍ശിക്കുന്നത് നിങ്ങളിലെ പിരിമുറക്കത്തെ കുറയ്ക്കുമെന്നാണ് പുതിയ ഒരു പഠനം പറയുന്നത്. University of Michiga ആണ് പഠനം നടത്തിയത്. 

പ്രകൃതിരമണീയമായ സ്ഥലത്ത് 20 മുതല്‍ 30 മിനിറ്റ് വരെ നടക്കുന്നത് മാനസിക പിരിമുറുക്കങ്ങള്‍ കുറയ്ക്കാന്‍ സഹായിക്കുമെന്നും പഠനത്തിന് നേതൃത്വം നല്‍കിയ ഡോ. മേരി കരോള്‍ പറയുന്നു. ഇത്തരം സ്ഥലങ്ങള്‍ മനസ്സിന് ആശ്വാസവും സമാധാനവും സന്തോഷവും നല്‍കുമെന്നും അവര്‍ പറയുന്നു. 

Follow Us:
Download App:
  • android
  • ios