താരൻ അകറ്റുന്നതിനും മുടികൊഴിച്ചിലിനും പ്രകൃതിദത്ത മാർ​ഗങ്ങൾ പരീക്ഷിക്കുന്നതാണ് നല്ലത്. ഇനി വീട്ടിൽ പരിക്ഷിക്കാവുന്ന ചില പ്രകൃതിദത്ത ഹെയർ പാക്കുകൾ പരിചയപ്പെടാം.

മുടികൊഴിച്ചിലും താരനും മിക്കവരിലും കണ്ട് വരുന്ന രണ്ട് പ്രശ്നങ്ങളാണ്. മുടികൊഴിച്ചിൽ തടയുന്നതിനായി വിപണിയിൽ ലഭ്യമാകുന്ന എണ്ണയും ഷാംപുവും ഹെയർ പായ്ക്കുമെല്ലാം ഉപയോഗിച്ചിട്ടും വലിയ മാറ്റമില്ലെന്ന് പലരും പറയാറുണ്ട്. താരൻ അകറ്റുന്നതിനും മുടികൊഴിച്ചിലിനും പ്രകൃതിദത്ത മാർ​ഗങ്ങൾ പരീക്ഷിക്കുന്നതാണ് നല്ലത്. ഇനി വീട്ടിൽ പരിക്ഷിക്കാവുന്ന ചില പ്രകൃതിദത്ത ഹെയർ പാക്കുകൾ പരിചയപ്പെടാം.

ഒന്ന്

വിറ്റാമിൻ ബി6, പൊട്ടാസ്യം, പ്രോട്ടീൻ, മറ്റ് പോഷകങ്ങൾ എന്നിവയാൽ സമ്പുഷ്ടമായ വാഴപ്പഴം തലയോട്ടിയെയും മുടിയെയും ആഴത്തിൽ പോഷിപ്പിക്കുന്നു. അമിതമായി പഴുത്ത ഒരു വാഴപ്പഴം നന്നായി ഉടച്ച് തേൻ, മുട്ട, കുറച്ച് പാൽ എന്നിവയുമായി യോജിപ്പിക്കുക. ശേഷം ഈ പാക്ക് തലയിൽ തേച്ച് പിടിപ്പിക്കുക. 20 മിനുട്ടിന് ശേഷം വീര്യം കുറഞ്ഞ ഷാംപൂ ഉപയോ​ഗിച്ച് കഴുകി കളയുക.

രണ്ട്

പ്രോട്ടീനും ലാക്റ്റിക് ആസിഡും അടങ്ങിയ തൈര് മുടിക്ക് വളരെ ഗുണം ചെയ്യും. ഇത് തലയോട്ടി വൃത്തിയാക്കുകയും മൃദുവാക്കുന്നതും വീക്കം തടയുന്നതുമായ ഗുണങ്ങൾ ഉള്ളതാണ്. വാഴപ്പഴം, തേൻ, ഒലിവ് ഓയിൽ, തെെര് എന്നിവ യോജിപ്പിച്ച ശേഷം ഈ പാക്ക് തലയിൽ തേച്ച് പിടിപ്പിക്കുക. ഇത് തലയോട്ടിയിൽ പുരട്ടി 30 മിനിറ്റ് നേരം വയ്ക്കുക. ശേഷം നേരിയ ഷാംപൂ ഉപയോഗിച്ച് കഴുകി കളയുക.

മൂന്ന്

കറ്റാർവാഴ മുടിക്ക് വളരെ നല്ലതാണ്. കാരണം അതിലെ വിറ്റാമിനുകൾ, എൻസൈമുകൾ, ഫാറ്റി ആസിഡുകൾ എന്നിവ തലയോട്ടിയെ പോഷിപ്പിക്കുക ചെയ്യുന്നു. മുടിയുടെ വേരുകൾ ശക്തിപ്പെടുത്തുന്നതിനും സഹായകമാണ്. രണ്ട് സ്പൂൺ കറ്റാർവാഴ ജെല്ലും അല്പം നാരങ്ങ നീരും യോജിപ്പിച്ച് പാക്ക് ഉണ്ടാക്കുക. ശേഷം ഈ പാക്ക് തലയിൽ നന്നായി തേച്ച് പിടിപ്പിക്കുക.

നാല്

വെളിച്ചെണ്ണ മുടി വളർച്ച വർദ്ധിപ്പിക്കുകയും തലയോട്ടിക്ക് പോഷണം നൽകുകയും ചെയ്യുന്നു. 1 ടേബിൾസ്പൂൺ തേനും 1 ടേബിൾസ്പൂൺ നാരങ്ങാനീരും ചേർത്ത് കുറച്ച് വെളിച്ചെണ്ണ യോജിപ്പിക്കുക. ശേഷം ഇത് തലയിൽ നന്നായി തേച്ച് പിടിപ്പിക്കുക. 10 മിനുട്ടിന് ശേഷം കഴുകി കളയുക.