മാറിയ കാലാവസ്ഥയില്‍ ആസ്ത്മ രോഗികള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍...
ശ്വാസംമുട്ടല്‍, ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ട്, ഇടയ്ക്കിടെ വരുന്ന ചുമ, വലിവ്, ശ്വാസോച്ഛാസം ചെയ്യുമ്പോള്‍ വിസിലടിക്കുന്ന ശബ്ദം കേള്‍ക്കുക, നെഞ്ച് ഞെരുക്കം തുടങ്ങിയവയാണ് പ്രധാന ലക്ഷണങ്ങള്‍.

ശ്വാസനാളികളെ ബാധിക്കുന്ന ഒരു അലര്‍ജിയാണ് ആസ്ത്മ. അലര്‍ജി ഉണ്ടാക്കുന്ന ഘടകങ്ങള്‍ ശ്വസനത്തിലൂടെ ഉള്ളിലേക്കെത്തുന്നതാണ് ആസ്ത്മയുടെ പ്രധാന കാരണം. കാലാവസ്ഥ, മലിനീകരണം എന്നിവയും കാരണമാകാം. ഒപ്പം പാരമ്പര്യവും ആസ്ത്മ ഉണ്ടാകാനുള്ള സാധ്യതയെ കൂട്ടാമെന്നും വിദഗ്ധര്‍ പറയുന്നു. ശ്വാസംമുട്ടല്‍, ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ട്, ഇടയ്ക്കിടെ വരുന്ന ചുമ, വലിവ്, ശ്വാസോച്ഛാസം ചെയ്യുമ്പോള്‍ വിസിലടിക്കുന്ന ശബ്ദം കേള്‍ക്കുക, നെഞ്ച് ഞെരുക്കം തുടങ്ങിയവയാണ് പ്രധാന ലക്ഷണങ്ങള്‍.
തണുപ്പുകാലത്തു ആസ്‍ത്മ രോഗികള്‍ക്ക് ഈ ലക്ഷണങ്ങള്‍ മൂര്‍ച്ഛിക്കാനുള്ള സാധ്യതയുണ്ട്. തണുപ്പുകാലത്ത് ആസ്ത്മ രോഗികള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം...
ഒന്ന്...
ആസ്ത്മ രോഗികള്‍ പ്രധാനമായും കാലാവസ്ഥാ വ്യതിയാനങ്ങളെക്കുറിച്ച് അറിഞ്ഞിരിക്കുക. തണുപ്പുകാലത്തു ആസ്‍ത്മ രോഗികള്‍ ഏറെ മുൻകരുതലുകൾ എടുക്കേണ്ടതുണ്ട്.
രണ്ട്...
ജനലുകൾ അടച്ചിടുന്നത് തണുപ്പും മറ്റ് പൊടിയും പ്രവേശിക്കാതിരിക്കാന്‍ സഹായിക്കും.
മൂന്ന്...
ആസ്ത്മയുള്ളവരുടെ കിടപ്പുമുറി എപ്പോഴും വൃത്തിയായി സൂക്ഷിക്കുക. തലയിണകൾ, മെത്തകൾ, കംഫർട്ടറുകൾ എന്നിവ പൊടിപടലങ്ങൾ കടക്കാത്ത കവറുകൾ ഉപയോഗിച്ച് പൊതിയുക.
നാല്...
ആഴ്ചയില്‍ ഒരിക്കലെങ്കിലും ഫാനിലെ പൊടി തുടയ്ക്കുക. ആസ്ത്മയ്ക്ക് കാരണമാകുന്ന വസ്തുക്കളില്‍ നിന്ന് അകലം പാലിക്കുക.
അഞ്ച്...
പുകവലി ഒഴിവാക്കുക അതുപോലെ പുകവലിക്കുന്നവരില്‍ നിന്ന് അകലം പാലിക്കുക.
ആറ്...
പെർഫ്യൂമുകൾ, ചന്ദനത്തിരി, കൊതുകുതിരി, ടാൽക്കം പൗഡർ തുടങ്ങിയവയുടെ ഉപയോഗം ഒഴിവാക്കുക.
ഏഴ്...
തണുപ്പുള്ള കാലാവസ്ഥയ്ക്ക് അനുസരിച്ചുള്ള വസ്ത്രം ധരിക്കുക.
എട്ട്...
മഴ നനയാതിരിക്കാനും ശരീരത്തില്‍ അധികം തണുപ്പേല്‍ക്കാതിരിക്കാനും ശ്രദ്ധിക്കുക.
ഒമ്പത്...
വളർത്തു മൃഗങ്ങളുമായി അടുത്തിടപഴകുമ്പോൾ ശ്രദ്ധിക്കുക.
പത്ത്...
അമിത വണ്ണവും വ്യായാമമില്ലായ്മയും ആസ്ത്മ കൂട്ടിയേക്കാം. അതിനാല്‍ ശരീരഭാരം നിയന്ത്രിക്കാനും വ്യായാമം ജീവിതത്തിന്‍റെ ഭാഗമാക്കാനും ശ്രദ്ധിക്കുക.
പതിനൊന്ന്...
പൊടിപടലങ്ങളുമായുള്ള സമ്പർക്കം ഒഴിവാക്കാന്‍ മാസ്ക് ധരിക്കുക.
പന്ത്രണ്ട്...
ഒരു ഹെൽത്ത് കെയർ പ്രൊഫഷണൽ നിർദ്ദേശിച്ചാൽ, ആസ്ത്മ ലക്ഷണങ്ങൾ നിയന്ത്രിക്കുന്നതിന് ഇൻഹേലറുകൾ അല്ലെങ്കിൽ നാസൽ സ്പ്രേകൾ പോലുള്ള ഉചിതമായ പ്രതിരോധ മരുന്നുകൾ പതിവായി ഉപയോഗിക്കുക.
Also read: കുട്ടികളുടെ തലച്ചോറിന്‍റെ വളര്‍ച്ചയ്ക്കായി കഴിക്കേണ്ടതും ഒഴിവാക്കേണ്ടതുമായ ഭക്ഷണങ്ങള്‍...