കാല്‍ വേദന നിസാരമായി തള്ളിക്കളയേണ്ട; ജീവൻ അപകടത്തിലാണെന്നതിന്‍റെ സൂചന വരെയാകാം...
ജീവൻ അപകടത്തിലാണെന്നതിന്‍റെ സൂചനയായി വരെ കാല്‍ വേദന അനുഭവപ്പെടാമെന്നാണ് വിദഗ്ധര്‍ സാക്ഷ്യപ്പെടുത്തുന്നത്. അതായത് ഹൃദയസംബന്ധമായ പ്രശ്നങ്ങളുടെ സൂചനയായും കാല്‍ വേദന നേരിടാമെന്ന്.

നിത്യജീവിതത്തില്‍ നാം നേരിടുന്ന ആരോഗ്യപ്രശ്നങ്ങള്‍ പലതാണ്. ഇവയില്‍ മിക്കതും അധികപേരും നിസാരമായി തള്ളിക്കളയാറാണ് പതിവ്. എന്നാല്‍ എല്ലാ ആരോഗ്യപ്രശ്നങ്ങളും ഇങ്ങനെ നിസാരവത്കരിച്ച് തള്ളിക്കളയുന്നത് നല്ലതല്ല. ഇവയില്‍ പലതും പല അസുഖങ്ങളുടെയും- ഗൗരവതരമായ അവസ്ഥകളുടെയും സൂചനയോ ലക്ഷണമോ എല്ലാമാകാം.
ഇത്തരത്തില്‍ നമ്മളില്‍ അധികപേരും നിസാരമാക്കി എടുക്കാറുള്ളൊരു ആരോഗ്യപ്രശ്നമാണ് കാല്‍ വേദന. അമിതമായ കായികമായ ജോലി, അധികനേരം നില്‍ക്കുന്നത് അടക്കം പല കാരണങ്ങളും കാല്‍ വേദനയ്ക്ക് പിന്നിലുണ്ടാകാം.
എന്നാല്‍ ജീവൻ അപകടത്തിലാണെന്നതിന്‍റെ സൂചനയായി വരെ കാല്‍ വേദന അനുഭവപ്പെടാമെന്നാണ് വിദഗ്ധര്‍ സാക്ഷ്യപ്പെടുത്തുന്നത്. അതായത് ഹൃദയസംബന്ധമായ പ്രശ്നങ്ങളുടെ സൂചനയായും കാല്‍ വേദന നേരിടാമെന്ന്.
പിഎഡി ( പെരിഫറല്‍ ആര്‍ട്ടീരിയല്‍ ഡിസീസ്) എന്ന, ഹൃദയത്തെ ബാധിക്കുന്ന അവസ്ഥയിലാണ് അധികവും കാല്‍ വേദന ലക്ഷണമായി വരുന്നത്. രക്തക്കുഴലുകള്‍ക്കുള്ളില്‍ പ്ലേക്ക് അടിഞ്ഞുകൂടുകയും അതിന്‍റെ ഫലമായി രക്തയോട്ടം ഭാഗികമായി തടസപ്പെടുകയും ചെയ്യുന്ന അവസ്ഥയാണിതെന്ന് ലളിതമായി പറയാം. ഇതോടെയാണ് കാല്‍ വേദന അനുഭവപ്പെടുന്നത്,.
വേദനയ്ക്ക് പുറമെ അസ്വസ്ഥത, തളര്‍ച്ച എന്നിങ്ങനെയുള്ള പ്രശ്നങ്ങള്‍ കാലില്‍ അനുഭവപ്പെടുന്നതും പിഎഡിയുടെ ഭാഗമായാകാം. പിഎഡിയാണെങ്കില്‍ സമയത്തിന് കണ്ടെത്തി ചികിത്സ തേടാനായില്ലെങ്കില്‍ അത് പിന്നീട് ഹൃദയാഘാതം (ഹാര്‍ട്ട് അറ്റാക്ക്) അടക്കമുള്ള അവസ്ഥകളിലേക്ക് നമ്മെ എത്തിക്കാം.
മുട്ടിന് താഴെ കാലിന് പിന്നിലായുള്ള മസിലുകളിലായിരിക്കും അധികവും ഹൃദയസംബന്ധമായ പ്രശ്നങ്ങളുടെ സൂചനയായുണ്ടാകുന്ന വേദന അനുഭവപ്പെടുക. കായികമായ എന്തെങ്കിലും കാര്യങ്ങളിലേര്‍പ്പെടുമ്പോഴാണ് വേനദ അധികവും അനുഭവപ്പെടുക. വ്യായാമം ചെയ്യുമ്പോഴോ, പടി കയറുമ്പോഴോ, അല്‍പദൂരം നടക്കുമ്പോഴോ, ഓടുമ്പോഴോ എല്ലാം ഈ വേദന വരാം.
പുവലിക്കുകയും മദ്യപിക്കുകയും ചെയ്യുന്നവര്‍ ഇതില്‍ കൂടുതല്‍ ശ്രദ്ധ നല്‍കണം. അതുപോലെ പ്രമേഹം, അമിതവണ്ണം, കൊളസ്ട്രോള്‍, ബിപി എന്നിവയുള്ളവരും കൂടുതല്‍ ശ്രദ്ധിക്കണം. കാരണം അവരിലെല്ലാം ഇതിനുള്ള സാധ്യത കൂടുതലാണ്.
Also Read:- മിന്നലേറ്റ് കേള്‍വിശക്തി പോകുമോ? മിന്നലില്‍ നിന്ന് സുരക്ഷിതരാകാൻ ശ്രദ്ധിക്കേണ്ടത്...
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-