Asianet News MalayalamAsianet News Malayalam

കൊവിഡിനെ നേരിടാന്‍ 'ആയുഷ് 64'; ഫലപ്രദമെന്ന് ആയുഷ് മന്ത്രാലയം, പഠനറിപ്പോർട്ട് പുറത്തുവിട്ടു ‌

ആയുഷ് 64ന്റെ ഫലപ്രാപ്തിയും സുരക്ഷിതത്വവും വിപുലമായി പഠിച്ചു. നേരിയതോ മിതമായതോ ആയ അണുബാധയുള്ള കൊവിഡ് രോഗികളുടെ ചികിത്സയ്ക്ക് ആയുഷ് 64 സുരക്ഷിതവും ഫലപ്രദവുമാണെന്ന് ആയുഷ് മന്ത്രാലയത്തിന്റെ ചീഫ് ക്ലിനിക്കൽ കോർഡിനേറ്ററും ഡയറക്ടറുമായ അരവിന്ദ് ചോപ്ര പറഞ്ഞു. 

AYUSH 64 drug useful in treating mild to moderate COVID 19 cases AYUSH ministry
Author
Delhi, First Published Apr 30, 2021, 8:51 AM IST

കൊവിഡ‍ിനെ ചികിത്സിക്കാൻ ആയുർവേദ മരുന്നായ ആയുഷ് 64 ഫലപ്രദമെന്ന് കേന്ദ്ര ആയുഷ് മന്ത്രാലയം. ആയുഷ് മന്ത്രാലയവും കൗൺസിൽ ഓഫ് സൈന്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ചും (സിഎസ്ഐആർ) സംയുക്തമായി നടത്തിയ പഠനത്തിലാണ് കണ്ടെത്തൽ. 

ആയുഷ് മന്ത്രാലയവും സിഎസ്ഐആറും നടത്തിയ പഠനറിപ്പോർട്ട് പുറത്തുവിട്ടു.1980 ൽ മലേറിയക്കെതിരെ വികസിപ്പിച്ച മരുന്നിൽ മാറ്റംവരുത്തിയാണ് ആയുഷ് 64ന് രൂപം നൽകിയത്. കൊറോണ ചികിത്സിക്കാൻ മെച്ചപ്പെട്ട ഔഷധമാണ് ആയുഷ് 64 വിദ​ഗ്ധർ വ്യക്തമാക്കി. 

ആയുഷ് 64ന്റെ ഫലപ്രാപ്തിയും സുരക്ഷിതത്വവും വിപുലമായി പഠിച്ചു. നേരിയതോ മിതമായതോ ആയ അണുബാധയുള്ള കൊവിഡ് രോഗികളുടെ ചികിത്സയ്ക്ക് ആയുഷ് 64 സുരക്ഷിതവും ഫലപ്രദവുമാണെന്ന് ആയുഷ് മന്ത്രാലയത്തിന്റെ ചീഫ് ക്ലിനിക്കൽ കോർഡിനേറ്ററും ഡയറക്ടറുമായ അരവിന്ദ് ചോപ്ര പറഞ്ഞു. ചിറ്റമൃത്, അമുക്കുരം, ഇരട്ടിമധുരം, തിപ്പലി എന്നിവ ചേര്‍ത്താണ് 'ആയുഷ് 64' ഔഷധം വികസിപ്പിച്ചത്. 

കൊവിഡ് പോസിറ്റീവായി വീടുകളിൽ കഴിയുന്ന രോഗികൾ ശ്രദ്ധിക്കേണ്ട 20 കാര്യങ്ങൾ
 

Follow Us:
Download App:
  • android
  • ios