ചുളിവുകളെയും പാടുകളെയും അകറ്റാൻ വാഴപ്പഴം സഹായിക്കും. ചർമ്മത്തിന് സ്വാഭാവികമായ തിളക്കവും യുവത്വവും നിലനിർത്താൻ സഹായിക്കുന്ന വിറ്റാമിൻ സി ധാതുക്കൾ വാഴപ്പഴത്തിൽ അടങ്ങിയിരിക്കുന്നു. 

ആന്റി ഓക്‌സിഡന്റുകളാൽ സമ്പന്നമാണ് വാഴപ്പഴം. ചർമത്തിൽ ഈർപ്പം നിലനിർത്താൻ ഏറ്റവും നല്ലതാണ് വാഴപ്പഴം. ചുളിവുകളെയും പാടുകളെയും അകറ്റാൻ വാഴപ്പഴം സഹായിക്കും. ചർമ്മത്തിന് സ്വാഭാവികമായ തിളക്കവും യുവത്വവും നിലനിർത്താൻ സഹായിക്കുന്ന വിറ്റാമിൻ സി ധാതുക്കൾ വാഴപ്പഴത്തിൽ അടങ്ങിയിരിക്കുന്നു. തിളക്കമുള്ള ചർമ്മം ലഭിക്കുന്നതിന് പരീക്ഷിക്കാം വാഴപ്പഴം കൊണ്ടുള്ള ഫേസ് പാക്കുകൾ...

ഒന്ന്...

ഒരു പഴുത്ത വാഴപ്പഴം രണ്ടായി മുറിച്ച ശേഷം അതിന്റെ പകുതി ഉടച്ച് എടുക്കുക. അതിനുശേഷം ഒരു ടേബിൾസ്പൂൺ ചന്ദനം കുഴമ്പ് രൂപത്തിലാക്കി ഇതോടൊപ്പം ചേർക്കുക. ശേഷം മുഖത്തും കഴുത്തിലുമായി തേച്ചു പിടിപ്പിക്കുക. 15 മിനുട്ട് നേരം ഇട്ടേക്കുക. ഉണങ്ങി കഴിഞ്ഞാൽ‌ തണുത്ത വെള്ളത്തിൽ മുഖം കഴുകുക. എണ്ണമയമുള്ള ചർമമുള്ളവർക്ക് ഈ ഫേസ് പാക്ക് വളരെയധികം ഗുണം ചെയ്യും. 

രണ്ട്...

ഒരു വാഴപ്പഴവും ഒരു വെണ്ണപ്പഴവും എടുക്കാം. ഇത് രണ്ടും കൂടെ നന്നായി ഉടച്ചെടുത്ത് മിക്സ് ചെയ്യാം. ഇതിലടങ്ങിയിരിക്കുന്ന വിറ്റാമിൻ എയും വിറ്റാമിൻ ഇയും മുഖത്തെ ചുളിവുകളും പാടുകളും ഇല്ലാതാക്കാൻ സഹായിക്കുന്ന ഒന്നാണ്. ഈ പാക്ക് 20 മിനുട്ട് നേരം ഇട്ടേക്കുക. ഉണങ്ങി കഴിഞ്ഞാൽ തണുത്ത വെള്ളത്തിൽ മുഖം കഴുകുക. വരണ്ട ചർമ്മമുള്ളവർക്ക് മികച്ചൊരു പാക്കാണിത്. 

മൂന്ന്...

 ഒരു പഴുത്ത വാഴപ്പഴത്തിന്റെ നാലിലൊന്ന് എടുത്തശേഷം ഇതോടൊപ്പം ഒരു ടീ സ്പൂൺ റോസ് വാട്ടറും ചേർത്ത് മിക്സ് ചെയ്യാം. ഇത് മുഖത്തും കഴുത്തിലും തേച്ചു പിടിപ്പിച്ച ശേഷം അരമണിക്കൂർ കാത്തിരുന്ന ശേഷം കഴുകിക്കളയാം. ചർമ്മത്തിലെ എണ്ണമയത്തെ നിയന്ത്രിക്കാൻ ഈ പാക്ക് സഹായിക്കും.

ഇവ കഴിച്ചോളൂ, കൊളസ്ട്രോൾ നിയന്ത്രിക്കാൻ സഹായിക്കും

Asianet News Live | Malayalam News Live | ഏഷ്യാനെറ്റ് ന്യൂസ് ലൈവ് | Latest News #Asianetnews