എപ്പോഴും ക്ഷീണം അനുഭവപ്പെടുന്നത് പല രോഗങ്ങളുടെയും സൂചനയാണെങ്കിലും അതും ചിലപ്പോള്‍ ശ്വാസകോശാര്‍ബുദത്തിന്‍റെ ലക്ഷണമായേക്കാം. 

ഏറ്റവും അപകടകരമായ അര്‍ബുദങ്ങളിലൊന്നാണ് ലങ് ക്യാന്‍സര്‍ അഥവാ ശ്വാസകോശത്തെ ബാധിക്കുന്ന ക്യാന്‍സര്‍. വായു മലിനീകരണം, പുകയിലയുമായുള്ള സമ്പര്‍ക്കം തുടങ്ങി പല ഘടകങ്ങളും ശ്വാസകോശ അര്‍ബുദത്തെ സ്വാധീനക്കുന്ന ഘടകങ്ങളാണ്. പുകവലിക്കാത്തവരിലും ഈ ക്യാന്‍സര്‍ ഉണ്ടാകാറുണ്ട്. ശ്വാസകോശാര്‍ബുദത്തിന്റെ ആദ്യ ഘട്ടത്തില്‍ ഒരിക്കലും ലക്ഷണങ്ങള്‍ ഒന്നും പ്രകടമാകണമെന്നില്ല. 

Add Asianetnews as a Preferred SourcegooglePreferred

ലങ് ക്യാൻസറിന്‍റെ ചില ലക്ഷണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം... 

ഒന്ന്... 

വിട്ടുമാറാത്ത, നീണ്ടുനില്‍ക്കുന്ന ചുമ തന്നെയാണ് ശ്വാസകോശാര്‍ബുദത്തിന്റെ പ്രധാന ലക്ഷണം. നിര്‍ത്താതെയുളള അതിഭയങ്കരമായ ചുമ ചിലപ്പോള്‍ ശ്വാസകോശ അര്‍ബുദത്തിന്‍റെയാവാം. ജലദോഷം, ശ്വസന അണുബാധ മുതലായവ കൊണ്ടുണ്ടാകുന്ന ചുമ ഒരാഴ്ച കൊണ്ട് മാറും. മൂന്നാഴ്ചയില്‍ കൂടുതലായി ചുമ തുടരുന്നുണ്ടെങ്കില്‍, ഒരു ഡോക്ടറെ കാണേണ്ടത് പ്രധാനമാണ്. 

രണ്ട്...

ചുമയ്ക്കുമ്പോള്‍ രക്തം വരുന്നതും പ്രത്യേകം ശ്രദ്ധിക്കണം. കഫത്തില്‍ ചോരയുടെയോ തുരുമ്പിന്റെയോ നിറം പ്രത്യേകം ശ്രദ്ധിക്കണം. 

മൂന്ന്...

ശ്വസിക്കാനുളള ബുദ്ധിമുട്ടാണ് മറ്റൊരു ലക്ഷണം. ശ്വസിക്കുമ്പോള്‍ ശബ്ദം വരുക, ചെറുതായിട്ട് ഒന്ന് നടക്കുമ്പോള്‍ പോലും ഉണ്ടാകുന്ന കിതപ്പ് തുടങ്ങിയവയും പ്രത്യേകം ശ്രദ്ധിക്കണം. ചിലരില്‍ ട്യൂമർ വളർന്നു വലുതാകുമ്പോഴാണ് ഈ അവസ്ഥ ഉണ്ടാകുന്നത്.

നാല്... 

നെഞ്ചുവേദനയും ചിലപ്പോള്‍ ലങ് ക്യാന്‍സറിന്‍റെ ലക്ഷണമാകാം. ശ്വാസതടസവും ചുമയും മൂലം നെഞ്ചുവേദന ഉണ്ടാകുന്നത് നിസാരമാക്കേണ്ട. 

അഞ്ച്...

ശബ്ദത്തിന് പെട്ടെന്ന് മാറ്റം വരുന്നതും ഒരു ലക്ഷണമാണ്. 

ആറ്... 

ലങ് ക്യാൻസർ എല്ലുകളിലേക്ക് വ്യാപിച്ചാൽ നടു ഉണ്ടാകാം. എല്ലുകളിലും പേശികളിലും അസ്ഥികളിലെയും വേദന വരുന്നത്, തലവേദന, ശരീരത്തില്‍ നീര് വെയ്ക്കുക തുടങ്ങിയവയും ശ്രദ്ധിക്കാതെ പോകരുത്. 

ഏഴ്...

ചിലരുടെ വിരലുകളുടെ അറ്റത്തുള്ള ആകൃതിയിൽ ഒരു മാറ്റം കാണപ്പെടുന്നതും ഈ രോഗവുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. 

എട്ട്... 

മറ്റ് ലക്ഷണങ്ങള്‍ക്കൊപ്പം അകാരണമായി ശരീര ഭാരം കുറയുന്നതും ശ്വാസകോശത്തെ ബാധിക്കുന്ന ക്യാന്‍സറിന്‍റെ സൂചനയാകാം. 

ഒമ്പത്... 

എപ്പോഴും ക്ഷീണം അനുഭവപ്പെടുന്നത് പല രോഗങ്ങളുടെയും സൂചനയാണെങ്കിലും അതും ചിലപ്പോള്‍ ശ്വാസകോശാര്‍ബുദത്തിന്‍റെ ലക്ഷണമായേക്കാം. 

ശ്രദ്ധിക്കുക: മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ 'കൺസൾട്ട്' ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക.

Also read: രാവിലെ വെറും വയറ്റില്‍ കഴിക്കാന്‍ പാടില്ലാത്ത ആറ് ഭക്ഷണങ്ങള്‍...

youtubevideo