Asianet News MalayalamAsianet News Malayalam

ചർമ്മം കൂടുതൽ ഭംഗിയേറിയതാക്കാൻ ഇതാ മൂന്ന് ഈസി ടിപ്സ്

സൗന്ദര്യം വർധിപ്പിക്കാനുള്ള വസ്തുക്കൾ വീട്ടിൽ  കയ്യെത്തും ദൂരത്ത് തന്നെയുണ്ട്. ചർമ്മം കൂടുതൽ ഭംഗിയേറിയതാക്കാനും മുഖം കൂടുതൽ തിളക്കമുള്ളതാക്കാനും വീട്ടിൽ തന്നെ ചെയ്യാവുന്ന ചില എളുപ്പവഴികളെ കുറിച്ചറിയാം...

beauty tips for flawless glowing skin
Author
Trivandrum, First Published Dec 8, 2020, 7:45 PM IST

ചർമ്മകാന്തി വർദ്ധിപ്പിക്കാൻ ആർക്കാണ് താല്പര്യം ഇല്ലാത്തത്? നിറം വർദ്ധിപ്പിക്കാനും മുഖം തിളങ്ങാനും നാം പല വഴികളും പരീക്ഷിക്കാറുണ്ട്. പരസ്യങ്ങൾ അപ്പാടെ വിശ്വസിച്ച് എന്ത് വില കൊടുത്തും സൗന്ദര്യ വർധക വസ്തുക്കൾ വാങ്ങി ഉപയോഗിക്കുന്നവരല്ലേ നമ്മളിൽ പലരും? ഇതെല്ലാം ഉപയോ​ഗിച്ചിട്ടും വലിയ ഫലമൊന്നും ഉണ്ടാകാറില്ല.

ഈ സൗന്ദര്യ വർദ്ധക വസ്തുക്കളുടെ ഉപയോഗം തത്കാലത്തേക്ക് സൗന്ദര്യം കൂടാൻ സഹായിക്കുമെങ്കിലും ദീർഘകാലത്തെ ഇവയുടെ ഉപയോഗം പല ചർമ്മ പ്രശ്നങ്ങളും ഉണ്ടാക്കിയേക്കാം. സൗന്ദര്യം വർധിപ്പിക്കാനുള്ള വസ്തുക്കൾ വീട്ടിൽ  കയ്യെത്തും ദൂരത്ത് തന്നെയുണ്ട്. ചർമ്മം കൂടുതൽ ഭംഗിയേറിയതാക്കാനും മുഖം കൂടുതൽ തിളക്കമുള്ളതാക്കാനും വീട്ടിൽ തന്നെ ചെയ്യാവുന്ന ചില എളുപ്പവഴികളെ കുറിച്ചറിയാം...

ഒന്ന്...

തേനും പാലും തുല്യ അളവിലെടുത്ത് നന്നായി യോജിപ്പിക്കുക. ഈ മിശ്രിതം മുഖത്തും കഴുത്തിലും കഴുത്തിന്റെ പിൻഭാഗങ്ങളിലും പുരട്ടുക. അര മണിക്കൂറിന് ശേഷം കഴുകിക്കളയുക. ദിവസവും ഇത് പുരട്ടുന്നത് മുഖത്തിന് കൂടുതൽ തിളക്കം ലഭിക്കുന്നു. 

 

beauty tips for flawless glowing skin

 

രണ്ട്...

ചർമ്മത്തിലുണ്ടാകുന്ന കരുവാളിപ്പ് മാറ്റാനും മുഖത്തെ കുരുക്കൾ അകറ്റാനും തൈര് ഉപയോഗിക്കാം. കടലമാവും ഒരു നുള്ള് മഞ്ഞൾപൊടിയും തൈരിൽ ചേർത്ത് പേസ്റ്റ് രൂപത്തിലാക്കിയ ശേഷം മുഖത്തും കഴുത്തിലും പുരട്ടുക. ഏകദേശം 15 മിനിറ്റിന് ശേഷം ഇത് കഴുകിക്കളയുക. സ്ഥിരമായി ഇങ്ങനെ ചെയ്യുന്നത് ചർമ്മം കൂടുതൽ മൃദുലമാകാനും തിളക്കമേറിയതാകാനും സഹായിക്കും. 

 

beauty tips for flawless glowing skin

 

മൂന്ന്...

തേനിൽ അൽപം നാരങ്ങ നീര് ചേർത്ത് മുഖത്തിടുന്നത് മുഖത്തെ കരുവാളിപ്പ് മാറ്റാൻ സഹായിക്കും. നാരങ്ങയിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ സി ഇതിന് സഹായിക്കുന്നത്. ഇതൊരു മികച്ച മോയ്‌സ്ചുറൈസർ ആണ്.

 

beauty tips for flawless glowing skin

 

മുഖക്കുരു ഉണ്ടാകാൻ കാരണമാകുന്ന ബാക്റ്റീരിയയെ നശിപ്പിക്കാൻ നാരങ്ങായിൽ അടങ്ങിയിരിക്കുന്ന സിട്രിക് അസിഡിന് കഴിയും. അതോടൊപ്പം തേനിൽ ധാരാളം ആന്റി ഓക്സിഡന്റുകളും ആന്റിബാക്റ്റീരിയല്‍ മൂലകങ്ങളും അടങ്ങിയിരിക്കുന്നതിനാൽ ചർമ്മത്തിന് പ്രായം തോന്നിക്കുന്നത് തടയുകയും ചെയ്യുന്നു.

 

 

Follow Us:
Download App:
  • android
  • ios