Asianet News MalayalamAsianet News Malayalam

ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ മുഖത്തെ ചുളിവുകൾ എളുപ്പം അകറ്റാം

ചുളിവുകൾ ചിലരിൽ ആത്മവിശ്വാസം നഷ്ടപ്പെടുത്താറുണ്ട്. ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ അകാലത്തിൽ തേടിയെത്തുന്ന ചുളിവുകളെ വളരെ എളുപ്പം അകറ്റാനാകും.

beauty tips skin care in your 30 age
Author
Trivandrum, First Published Dec 9, 2019, 9:26 AM IST

മുഖത്തെ ചുളിവുകൾ പലരേയും അലട്ടുന്ന പ്രശ്നമാണ്. മുപ്പത് വയസ് കഴിയുമ്പോഴേ ചിലരിൽ മുഖത്ത് ചുളിവുകൾ ഉണ്ടാകുന്നത് കാണാം. ചുളിവുകൾ ചിലരിൽ ആത്മവിശ്വാസം നഷ്ടപ്പെടുത്താറുണ്ട്. ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ അകാലത്തിൽ തേടിയെത്തുന്ന ചുളിവുകളെ വളരെ എളുപ്പം അകറ്റാനാകും. ബ്യൂട്ടി പാർലറുകളിൽ പോകാതെ തന്നെ ചുളിവുകൾ എങ്ങനെ അകറ്റാമെന്ന് നോക്കാം...

മസാജ് ചെയ്യുമ്പോൾ...

ചർമത്തിനു ശരിയായ സംരക്ഷണം നൽകാത്തതോ കടുത്ത വെയിൽ അടിക്കുന്നതോ മൂലം മുഖചർമത്തിൽ അകാലത്തില്‍ ചുളിവുകളുണ്ടാകാം. മുഖം മസാജു ചെയ്യുമ്പോഴും ക്രീമോ പൗഡറോ മറ്റോ തേയ്ക്കുമ്പോഴും കൈകളുടെ ദിശ താഴേക്കായിരുന്നാൽ മുഖത്ത് ചുളിവുകളുണ്ടാകാനിടയുണ്ട്. മസാജു ചെയ്യുമ്പോൾ എപ്പോഴും വിരലുകൾ മുകളിലേക്കോ വശങ്ങളിലേക്കോ മാത്രമേ ചലിപ്പിക്കാവൂ. വെയിലേൽക്കുന്നത് കഴിയുന്നതും കുറയ്ക്കുക.

രാത്രി കിടക്കുന്നതിന് മുമ്പ്...

ഉറങ്ങാൻ പോകും മുൻപ് ഏതെങ്കിലും നറിഷിങ് ക്രീം മുഖത്തും കഴുത്തിലും പുരട്ടണം. ഇങ്ങനെ നിത്യവും ചെയ്യണം. പാൽപ്പാടയിൽ നാരങ്ങാനീരു ചേർത്ത് മുഖത്തു പുരട്ടി അരമണിക്കൂറിനു ശേഷം തണുത്ത വെള്ളത്തിൽ കഴുകിയാല്‍ മുഖത്തെ ചുളിവുകൾ അകറ്റാം. പഴച്ചാർ മുഖത്തു പുരട്ടുന്നത് ചർമത്തിലെ ചുളിവുകൾ അകറ്റാനും മൃദുത്വം നൽകാനും സഹായിക്കും. ആപ്പിളും നന്നായി പഴുത്ത പപ്പായയും ഈ രീതിയിൽ ഉപയോഗിക്കാം.

കുളിച്ച് കഴിഞ്ഞാൽ...

നിത്യവും കുളിക്കും മുൻപ് ബേബി ലോഷനോ ബദാം എണ്ണയോ പുരട്ടി മുഖവും കഴുത്തും മൃദുവായി തിരുമ്മുക. ചർമത്തിലെ ചുളിവുകളകലുകയും കൂടുതല്‍ മൃദുവാകുകയും ചെയ്യും. കുളി കഴിഞ്ഞാലുടന്‍ മുഖത്തും കഴുത്തിലും കൈകളിലും മോയ്സ്ചറൈസർ പുരട്ടണം. ചർമം എന്നെന്നും സുന്ദരമായി സൂക്ഷിക്കാൻ ദിവസവും കുളിക്കും മുൻപ് മഞ്ഞൾ, ചെറുപയർ, ചെത്തിപ്പൂവ് ഇവ ഉണക്കിപ്പൊടിച്ച് ശരീരത്ത് പുരട്ടുന്നത് മുഖത്തെ ചുളിവുകൾ മാറ്റുക മാത്രമല്ല കറുപ്പ് നിറവും അകറ്റാൻ സഹായിക്കും.
 

Follow Us:
Download App:
  • android
  • ios