ദഹന സംബന്ധമായ പ്രശ്നങ്ങൾ അകറ്റാനും ഭാരം കുറയ്ക്കാനും സഹായിക്കുന്ന ഒരു ഹെൽത്തി ഡ്രിങ്കിനെ കുറിച്ചാണ് പറയാൻ പോകുന്നു. സെലിബ്രിറ്റി ഷെഫ് സഞ്ജീവ് കപൂറാണ് ആരോഗ്യകരമായ ഒരു പാനീയത്തെ കുറിച്ച് ഇൻസ്റ്റാ​ഗ്രാമിൽ പങ്കുവച്ചിരിക്കുന്നത്. ശരീരത്തിലെ വിഷാംശം ഇല്ലാതാക്കുന്നതിനും ദഹനം മെച്ചപ്പെടുത്തുന്നതിനുമായി ദിവസവും രാവിലെ വെറും വയറ്റിൽ ഈ ഹെൽത്തി ഡ്രിങ്ക് കുടിക്കണമെന്നാണ് സഞ്ജീവ് കപൂർ പറയുന്നത്. 

ദിവസവും രാവിലെ വെറും വയറ്റിൽ നാരങ്ങ വെള്ളത്തിൽ അൽപം കുതിർത്ത ഉലുവ ചേർത്ത് കുടിക്കുന്നത് രോ​ഗപ്രതിരോധശേഷി വർദ്ധിപ്പിക്കാനും ​ദഹന പ്രശ്നങ്ങൾ അകറ്റാനും സഹായിക്കുമെന്ന് അദ്ദേഹം പറയുന്നു. ദിവസവും ഇത് കുടിക്കുന്നത് ശരീരത്തിൽ ജലാംശം നിലനിർത്തുന്നു. 

നാരങ്ങയിൽ വിറ്റാമിൻ സി ധാരാളമായി അടങ്ങിയിരിക്കുന്നു. വിറ്റാമിൻ സി പ്രതിരോധശേഷി വർദ്ധിപ്പിക്കാനും സഹായിക്കുന്നു. ദിവസവും ഈ ഡ്രിങ്ക് കുടിക്കുന്നത്  അസിഡിറ്റി കുറയ്ക്കുകയും വൃക്കയിൽ കല്ലുകൾ ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യുന്നു.

 ഉലുവയിൽ പ്രോട്ടീൻ, ധാതുക്കൾ, വിറ്റാമിനുകൾ, ഫൈബർ എന്നിവ ധാരാളമായി അടങ്ങിയിരിക്കുന്നു. ഇത് ശരീരത്തിലെ ചീത്ത കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുകയും ഹൃദയ സംബന്ധമായ അസുഖങ്ങൾക്കുള്ള സാധ്യത കുറയ്ക്കുകയും ചെയ്യുന്നുവെന്നും സഞ്ജീവ് കപൂർ പറഞ്ഞു.