Asianet News MalayalamAsianet News Malayalam

കറുവപ്പട്ട വെള്ളം കുടിക്കുന്നത് ശീലമാക്കൂ, ​കാരണം

രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും ഇൻസുലിൻ സംവേദനക്ഷമത മെച്ചപ്പെടുത്താനും കറുവപ്പട്ട സഹായകമാണ്. ഇത് മെറ്റബോളിസം വർദ്ധിപ്പിക്കുകയും ശരീരഭാരം നിയന്ത്രിക്കാൻ സഹായിക്കുകയും ചെയ്യും.

benefits of consuming cinnamon water regularly
Author
First Published Mar 24, 2024, 10:40 AM IST

ഒട്ടേറെ ഔഷധ ഗുണങ്ങളടങ്ങിയ സു​ഗന്ധവ്യഞ്ജനമാണ് കറുവപ്പട്ട. കറുവാപ്പട്ടയിൽ ആൻ്റിഓക്‌സിഡൻ്റുകൾ അടങ്ങിയിട്ടുണ്ട്. ആന്റിഫംഗൽ, ആന്റിബാക്ടീരിയൽ ​ഗുണങ്ങളുള്ള കറുവപ്പട്ട വയറിന്റെ ആരോഗ്യത്തിനും ഏറെ ഗുണം ചെയ്യും. 

കറുവപ്പട്ടയ്ക്ക് സ്വാഭാവിക ദഹന ഗുണങ്ങളുണ്ട്. അത് ആമാശയത്തെ ശമിപ്പിക്കാനും ഗ്യാസ്, വീക്കം, ദഹനക്കേട് തുടങ്ങിയ ദഹന പ്രശ്‌നങ്ങളെ ലഘൂകരിക്കാനും സഹായിക്കും. കറുവപ്പട്ട വാതസംബന്ധമായ വേദനകൾ കുറയ്ക്കുകയും ചെയ്യുന്നു. 
 
രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും ഇൻസുലിൻ സംവേദനക്ഷമത മെച്ചപ്പെടുത്താനും കറുവപ്പട്ട സഹായകമാണ്. ഇത് മെറ്റബോളിസം വർദ്ധിപ്പിക്കുകയും ശരീരഭാരം നിയന്ത്രിക്കാൻ സഹായിക്കുകയും ചെയ്യും.

കറുവാപ്പട്ടയ്ക്ക് ആൻ്റി-ഇൻഫ്ലമേറ്ററി ഗുണങ്ങളുണ്ട്. ഇത് ശരീരത്തിലെ വീക്കം കുറയ്ക്കാൻ സഹായിക്കുന്നു. കൂടാതെ, ഹൃദ്രോഗം, പ്രമേഹം, ചിലതരം കാൻസർ തുടങ്ങിയ വിട്ടുമാറാത്ത രോഗങ്ങളുടെ അപകടസാധ്യത കുറയ്ക്കുന്നു.

കറുവപ്പട്ട വൈജ്ഞാനിക പ്രവർത്തനവും ഓർമ്മശക്തിയും മെച്ചപ്പെടുത്തുന്നതായി ​ഗവേഷകർ കണ്ടെത്തി. അൽഷിമേഴ്‌സ്, പാർക്കിൻസൺസ് തുടങ്ങിയ വാർദ്ധക്യ സഹജമായ ന്യൂറോ ഡിജെനറേറ്റീവ് രോഗങ്ങളിൽ നിന്ന് സംരക്ഷിക്കാനും ഇത് സഹായിച്ചേക്കാം.

ശരീരഭാരം കുറയ്ക്കാനുള്ള ശ്രമത്തിലാണോ? എങ്കിൽ ഈ പഴങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തൂ

അൽഷിമേഴ്‌സ് പോലുള്ള രോഗങ്ങൾക്ക് ഏറെ ഗുണകരവുമാണ്. ദിവസവും ഇത് വെറും വയറ്റിൽ കറുവപ്പട്ട വെള്ളം കുടിക്കുന്നത് പ്രതിരോധശേഷി നൽകുന്നു. ഇതു വഴിബാക്ടീരിയൽ, ഫംഗൽ അണുബാധകളിൽ നിന്നും ശരീരത്തെ സംരക്ഷിക്കുകയും ചെയ്യും.

കറുവപ്പട്ട വെള്ളം പതിവായി കഴിക്കുന്നത് കൊളസ്ട്രോളിൻ്റെ അളവ് കുറയ്ക്കാനും രക്തചംക്രമണം മെച്ചപ്പെടുത്താനും വീക്കം കുറയ്ക്കാനും ഹൃദ്രോഗ സാധ്യത കുറയ്ക്കാനും സഹായിക്കും. കറുവാപ്പട്ടയ്ക്ക് ആൻ്റിമൈക്രോബയൽ, ആന്റി വൈറൽ ഗുണങ്ങൾ ഉണ്ട്. ഇത് രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാനും സാധാരണ അണുബാധകളിൽ നിന്നും രോഗങ്ങളിൽ നിന്നും സംരക്ഷിക്കാനും സഹായിക്കും.

കറുവാപ്പട്ടയിൽ ആൻ്റിഓക്‌സിഡൻ്റുകൾ അടങ്ങിയിട്ടുണ്ട്. ഇത് നിന്നും ഓക്‌സിഡേറ്റീവ് നാശത്തിൽ നിന്നും ശരീരത്തെ സംരക്ഷിക്കാൻ സഹായിക്കുന്നു. കറുവാപ്പട്ട വെള്ളം ചർമ്മത്തിൻ്റെ ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കും. ഇത് വീക്കം കുറയ്ക്കുകയും ആരോഗ്യകരമായ ചർമ്മം പ്രോത്സാഹിപ്പിക്കുകയും ചെയ്യും. മുഖക്കുരുവും മറ്റ് ചർമ്മപ്രശ്നങ്ങളും കുറയ്ക്കാനും ഇത് സഹായിച്ചേക്കാം.

തെെറോയ്ഡ് രോ​ഗികൾ ഈ പോഷകങ്ങൾ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കണം, കാരണം

 

Follow Us:
Download App:
  • android
  • ios