കുക്കുമ്പർ ആരോ​ഗ്യത്തിന് മാത്രമല്ല ചർമ്മ സംരക്ഷണത്തിനും മികച്ചതാണ്. ആന്റിഓക്‌സിഡന്റുകളാൽ സമ്പന്നമായ വെള്ളരിക്ക എല്ലാത്തരം ചർമ്മപ്രശ്നങ്ങളും കുറയ്ക്കാൻ സഹായിക്കുന്നു. വിറ്റാമിൻ കെ, സി, ബീറ്റാ കരോട്ടിൻ എന്നിവയുൾപ്പെടെയുള്ള പോഷകങ്ങൾ ചർമ്മത്തിന് വളരെ പ്രധാനപ്പെട്ടതാണ്. 

മുഖക്കുരു ഒഴിവാക്കാൻ ക്ലെൻസറായി ഉപയോഗിക്കാവുന്ന ഒന്നാണ് വെള്ളരിക്ക. വെള്ളരിക്കയിൽ 95 ശതമാനവും വെള്ളമായത് കൊണ്ട് തന്നെ ചർമ്മത്തെ നനവുള്ളതായി നിലനിർത്താൻ സഹായിക്കുന്നു. വേനൽക്കാലത്ത്, നമ്മുടെ ചർമ്മം എണ്ണമയമുള്ളതും കൊഴുപ്പുള്ളതുമാകുമ്പോൾ അടഞ്ഞുപോയ സുഷിരങ്ങൾക്കും മുഖക്കുരുവിന് കാരണമാകുന്നു. 

അത്തരമൊരു സാഹചര്യത്തിൽ, വെള്ളരിക്കാ ചർമ്മത്തെ ശുദ്ധീകരിക്കാൻ സഹായിക്കുന്നു. ഇത് മുഖക്കുരുവിനുള്ള സാധ്യത കുറയ്ക്കുന്നു. കണ്ണിന് താഴേയുളള കറുപ്പകറ്റാനും ഇത് ഏറെ ​ഗുണകരമാണ്. വെള്ളരിക്ക ഉപയോ​ഗിച്ചുള്ള മൂന്ന് തരം ഫേസ് പാക്കുകളെ കുറിച്ചറിയാം...

ഒന്ന്..

 മൂന്ന് ടീസ്പൂൺ വെള്ളരിക്ക നീരും ഒരു ടീസ്പൂൺ തെെരും ചേർത്ത് നല്ല പോലെ മിക്സ് ചെയ്യുക. ശേഷം 15 മിനിറ്റ് മുഖത്തിടുക. അഞ്ച് മിനിറ്റ് മസാജ് ചെയ്യുന്നത് ചർമ്മം കൂടുതൽ മൃദുലമാകാൻ സഹായിക്കുന്നു. ഈ പാക്ക് നല്ല പോലെ ഉണങ്ങിയ ശേഷം തണുത്ത വെള്ളം ഉപയോ​ഗിച്ച് കഴുകി കളയുക. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഈ പാക്ക് പുരട്ടാവുന്നതാണ്.

രണ്ട്...

രണ്ട് ടീസ്പൂൺ വെള്ളരിക്ക നീരും ഒരു മുട്ടയുടെ വെള്ളയും ചേർത്ത് മുഖത്തിടുന്നത് മുഖത്തെ കറുപ്പകറ്റാൻ സഹായിക്കും. 15 മിനിറ്റ് കഴിഞ്ഞ് തണുത്ത വെള്ളത്തിലോ ചെറുചൂടുവെള്ളത്തിലോ കഴുകി കളയുക. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഈ പാക്ക് ഇടാവുന്നതാണ്.

മൂന്ന്...

രണ്ട് കഷ്ണം വെള്ളരിക്ക ദിവസവും കണ്ണിന് മുകളിൽ വയ്ക്കുന്നത് കണ്ണിന് ചുറ്റുമുള്ള കറുപ്പകറ്റാൻ സഹായിക്കും. കണ്ണിന് തണുപ്പ് കിട്ടാനും മികച്ചൊരു പ്രതിവിധിയാണ് വെള്ളരിക്ക.  

പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുന്ന ഒരു കിടിലൻ സ്മൂത്തി...