മുതിര്‍ന്നവരിലും കുട്ടികളിലും ഒരുപോലെ ആരോഗ്യം പകരാന്‍ കഴിയുന്ന ഒരു വിനോദം അഥവാ വ്യായാമ ഉപാധിയാണ് സൈക്ലിംഗ്. കുട്ടികളുടെ ശാരീരികവും മാനസികവുമായ വളര്‍ച്ചയ്ക്കും സൈക്ലിംഗ് മുഖ്യ പങ്കു വഹിക്കുന്നുണ്ട്. 

ഈ കൊവിഡ് കാലത്ത് കമ്പൂട്ടറിന്റെയും മൊബെെൽ ഫോണിലും മുഴുകിയിരിക്കുന്നവരാണ് ഇന്ന് അധികം കുട്ടികളും. കമ്പ്യൂട്ടറിന്റെയും മൊബെെൽ ഫോണിന്റെയും ഉപയോ​ഗം കുട്ടികളിൽ പലതരത്തിലുള്ള ആരോ​ഗ്യപ്രശ്നങ്ങളുണ്ടാക്കാം. കുറച്ച് നേരം പാർക്കിൽ പോയി കളിക്കാനാകാതെ വീട്ടിൽ തന്നെ ഒതുങ്ങി കൂടുന്ന അവസ്ഥയാണ് കുട്ടികൾക്കുള്ളത്. 
കുട്ടികളുടെ ശാരീരികവും മാനസികവുമായ വികാസത്തിന് അനുകൂലമായ കായിക വിനോദമാണ് സൈക്ലിംഗ്. കുട്ടികൾ ദിവസവും സെെക്കിൾ ചവിട്ടിയാലുള്ള ചില ആരോ​ഗ്യ​ഗുണങ്ങളെ കുറിച്ചറിയാം...

ഒന്ന്...

മാനസിക പിരിമുറുക്കത്തിന് അയവു വരുത്തി പ്രകൃതിയോടിണങ്ങാനുള്ള ഉത്തമമായ മാര്‍ഗമാണ് സൈക്ലിംഗ്. വ്യായാമം എന്നതിലുപരി കൂട്ടുകാരുമൊത്ത് ചങ്ങാത്തം കൂടുവാനും പ്രകൃതിയോട് അടുക്കുവാനും സൈക്ലിംഗ് സഹായിക്കുന്നുണ്ട്.

രണ്ട്...

മുതിര്‍ന്നവരിലും കുട്ടികളിലും ഒരുപോലെ ആരോഗ്യം പകരാന്‍ കഴിയുന്ന ഒരു വിനോദം അഥവാ വ്യായാമ ഉപാധിയാണ് സൈക്ലിംഗ്. കുട്ടികളുടെ ശാരീരികവും മാനസികവുമായ വളര്‍ച്ചയ്ക്കും സൈക്ലിംഗ് മുഖ്യ പങ്കു വഹിക്കുന്നുണ്ട്. 

മൂന്ന്...

കുട്ടികളിലും മുതിർന്നവരിലും കണ്ട് വരുന്ന അമിതവണ്ണത്തിന്റെ പ്രധാന കാരണങ്ങളിലൊന്നാണ് 
വ്യായാമമില്ലായ്മ. ഇന്‍ഡോര്‍ ഗെയിംസും ഇന്റര്‍നെറ്റും കുട്ടികളില്‍ അമിത വണ്ണത്തിനും അതേ തുടര്‍ന്നുണ്ടാകുന്ന രോഗങ്ങള്‍ക്കും ഇടയാക്കുന്നു. കുട്ടികള്‍ക്കുണ്ടാകുന്ന ഇത്തരം ആരോഗ്യ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സൈക്ലിംഗ് സഹായകമാകും. ദിവസവും 20 മിനുട്ട് സൈക്കിൾ ചവിട്ടുന്നത് ശരീരത്തില്‍ അടിഞ്ഞു കൂടുന്ന കൊഴുപ്പിന്റെ അളവ് കുറയ്ക്കാൻ സഹായിക്കും.

നാല്...

നിത്യവും സൈക്ലിംഗ് ചെയ്യുന്ന ഒരു കുട്ടിക്ക് മാനസിക പിരിമുറുക്കങ്ങള്‍ കുറച്ച് പഠനത്തില്‍ വളരെയധികം ശ്രദ്ധിക്കുവാനും ദിവസം മുഴുവന്‍ ഉന്മേഷത്തോടെ ഇരിക്കുവാനും കഴിയും.