രാവിലെ എഴുന്നേറ്റാൽ ഒന്നെങ്കിൽ ചായ അതും അല്ലെങ്കിൽ കാപ്പി. ഇതാണല്ലോ നിങ്ങൾ സ്ഥിരമായി കുടിക്കാറുള്ളത്. ഇനി മുതൽ ഈ ശീലം മാറ്റം. രാവിലെ എഴുന്നേറ്റ ഉടൻ വെറും വയറ്റിൽ ഒരു ​ഗ്ലാസ് ചെറുചൂടുവെള്ളം കുടിക്കുന്നത് ശീലമാക്കൂ. വെറും വയറ്റിൽ ചെറുചൂടുവെള്ളം കുടിക്കുന്നതിന്റെ ​ഗുണം ചെറുതൊന്നുമല്ല കേട്ടോ.

വെറുംവയറ്റിൽ ചെറുചൂടുവെള്ളം കുടിക്കുന്നത് ശരീരത്തിലെ മാലിന്യങ്ങള്‍ പുറന്തള്ളാനും ശരീരഭാരം കുറയ്ക്കാനും സഹായിക്കുമെന്ന് ന്യൂട്രീഷനിസ്റ്റായ സ്റ്റെല്ല മെറ്റ്സോവാസ് പറയുന്നു. രാവിലെ വെറുംവയറ്റില്‍ ഒരു ഗ്ലാസ് ചെറുചൂടുവെള്ളം കുടിച്ച് ദിവസം തുടങ്ങുന്നത് ആരോ​ഗ്യത്തിനും കൂടുതൽ ഉന്മേഷം കിട്ടാനും സഹായിക്കും.  

കുടലിന്റെ പ്രവര്‍ത്തനം ശരിയായി നടക്കാന്‍ വെള്ളം കുടിക്കേണ്ടത് ഏറെ അത്യാവശ്യമാണ്. ശരീരത്തിലെ രക്തപ്രവാഹം ശരിയായി നടക്കാനും ഓക്സിജന്‍ കോശങ്ങളില്‍ എത്തിക്കാനുമെല്ലാം വെള്ളം ഏറെ നല്ലതാണ്.
വെള്ളം കുടിക്കുന്നതിലൂടെ അമിതമായ കൊഴുപ്പും ശരീരത്തിലെ ടോക്സിനുകളും പുറന്തള്ളാന്‍ സഹായിക്കും.  ഇതിനു പുറമേ വിശപ്പു കുറയ്ക്കാനുള്ള നല്ലൊരു പ്രതിവിധിയാണ് വെള്ളം. 

വെള്ളം കുടിച്ചാല്‍, പ്രത്യേകിച്ചും ഭക്ഷണത്തിനു മുന്‍പ്, അമിത ഭക്ഷണം ഒഴിവാക്കാം.  തടി കുറയ്ക്കാന്‍ ആ​ഗ്രഹിക്കുന്നവർ ഭക്ഷണത്തിന് മുന്‍പ് ഒരു ഗ്ലാസ് വെള്ളം കുടിക്കുന്നത് നല്ലതാണ്. ഇത് ഭക്ഷണത്തിന്റെ അളവ് കുറയ്ക്കാന്‍ സഹായിക്കും.