ചർമ സംരക്ഷണത്തിനും മുടിക്ക് കരുത്തേകാനും വാൾനട്ട് ഏറെ നല്ലതാണ്. വാൽനട്ടിലെ ആന്റിഓക്സിഡന്റുകൾ കൊളീജൻ ഉൽപാദനം വർധിപ്പിക്കുകയും കോശങ്ങളിലെ കേടുപാടുകൾ പരിഹരിക്കുകയും ചെയ്യുന്നു.
വാൾനട്ടിലുള്ള പദാർത്ഥങ്ങൾ രക്തചംക്രമണം ത്വരിതപ്പെടുത്തുന്നു. ഇത് ത്വക്കിനു കൗമാരക്കാലത്തെ പോലെ തിളക്കം നൽകുന്നു. മാത്രമല്ല, ചർമത്തിലെ കോശങ്ങളിലേക്ക് ഓക്സിജനൊപ്പം പോഷകങ്ങൾ എത്തിക്കുന്നു. ഇത് ചർമത്തിന്റെ ആരോഗ്യം വീണ്ടെടുക്കാൻ സഹായിക്കുന്നു. അതിനാൽ ദിവസേനെ മൂന്നോ നാലോ വാള്‍നട്ട് കഴിക്കുന്നത് നല്ലതാണ്.
ത്വക്കിലുണ്ടാകുന്ന ചെറു രോഗങ്ങൾക്കും അണുബാധയ്ക്കുമെല്ലാം ഉത്തമമായ പ്രതിവിധിയാണ് വാൾനട്ടിൽ നിന്നും തയ്യാറാക്കുന്ന എണ്ണ.
ദിവസവും ഒരു പിടി വാൾനട്ട് കഴിക്കൂ; പഠനം പറയുന്നത്...
വിറ്റാമിൻ ഇ എന്ന ആന്റി ഓക്സിഡന്റിനാൽ സമ്പന്നമാണ് വാള്‍നട്ട്. സൂര്യതാപത്തിൽ നിന്നും ത്വക്കിനെ പ്രതിരോധിക്കാൻ ഇതിനു സാധിക്കും. താരൻ ഒഴിവാൻ ഏറ്റവും മികച്ചതാണ് വാൾനട്ട്. തലമുടി തിളക്കമുള്ളതാക്കുന്നതിനും ജലാംശം നൽകുന്നതിനൊപ്പം ശക്തിപ്പെടുത്തുന്നതിനും വാൾനട്ട് ഓയിൽ ചർമ്മത്തെ സഹായിക്കുന്നു. ഇത് താരൻ ഒഴിവാക്കാൻ സഹായിക്കുന്നു.
വാൾനട്ട് കഴിച്ചാൽ ഹൃദ്രോഗ സാധ്യത കുറയ്ക്കാമെന്ന് പഠനം. ദിവസവും ഒരു പിടി വാൾനട്ട് കഴിക്കുന്നത് ഉദരാരോഗ്യം മെച്ചപ്പെടുത്താനും ഹൃദ്രോഗസാധ്യത കുറയ്ക്കാനും സഹായിക്കുമെന്ന് യുഎസിലെ പെൻസിൽവാനിയ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ ഗവേഷകയായ ക്രിസ്റ്റീന പീറ്റേഴ്സൺ പറയുന്നു.
