പോളണ്ടിലെ ലോഡ്സ് മെഡിക്കൽ യൂണിവേഴ്സിറ്റിയിലെ ​ഗവേഷകരും അമേരിക്കയിലെ ജോൺസ് ഹോപ്കിൻസ് യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് മെഡിസിനിലെ ​ഗവേഷരുമാണ് പഠനം നടത്തിയത്. 226, 889 പേരിലാണ് പഠനം നടത്തിയത്. 

നിങ്ങൾ ദിവസവും ഏകദേശം 15 മുതൽ 20 മിനിറ്റ് വരെ 1.5 മുതൽ 2 കിലോമീറ്റർ വരെ നടക്കുകയാണെങ്കിൽ, അല്ലെങ്കിൽ ഒരു ദിവസം 4,000 ചുവടുകൾ വയ്ക്കുകയാണെങ്കില്‍, ജീവിതത്തില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാകുമെന്നാണ് പുതിയ ഒരു പഠനം പറയുന്നത്. നാലായിരത്തോളം ചുവടുകൾ വെക്കുന്നതു അകാലമരണസാധ്യത ഉൾപ്പെടെയുള്ളവ കുറയ്ക്കുമെന്നാണ് പുതിയ പഠനം പറയുന്നത്.

Add Asianetnews as a Preferred SourcegooglePreferred

നടത്തം ശീലമാക്കുന്നതിലൂടെ രക്തസമ്മർദം കുറയുകയും മസിലുകൾ ശക്തിപ്പെടുകയും ഊർജം കൂടുതൽ കൈവരിക്കുകയും ആരോ​ഗ്യകരമായ ഭാരം നിലനിർത്താൻ കഴിയുകയും ചെയ്യുമെന്നും പഠനം പറയുന്നു. ടൈപ്പ് 2 പ്രമേഹ സാധ്യത കുറയ്ക്കാനും പതിവായുള്ള നടത്തം സഹായിക്കും. ഇത്തരത്തില്‍ നടത്തം പതിവാക്കിയാല്‍ ഹൃദയ സംബന്ധമായ അസുഖങ്ങൾ മൂലം മരിക്കാനുള്ള സാധ്യത കുറയ്ക്കാം എന്നും യൂറോപ്യൻ ജേണൽ ഓഫ് പ്രിവന്റീവ് കാർഡിയോളജിയിൽ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നത്. 

പോളണ്ടിലെ ലോഡ്സ് മെഡിക്കൽ യൂണിവേഴ്സിറ്റിയിലെ ​ഗവേഷകരും അമേരിക്കയിലെ ജോൺസ് ഹോപ്കിൻസ് യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് മെഡിസിനിലെ ​ഗവേഷരുമാണ് പഠനം നടത്തിയത്. 226, 889 പേരിലാണ് പഠനം നടത്തിയത്. ദിവസവും 2,300-ൽപരം ചുവടുകൾ വെക്കുന്നത് ഹൃദയത്തിനും രക്തക്കുഴലുകൾക്കും ​ഗുണം ചെയ്യുമെന്നും പഠനത്തിൽ പറയുന്നു. നാലായിരം ചുവടുകൾക്ക് മുകളിലുള്ള ഓരോ ആയിരം ചുവടുകളും അകാലമരണസാധ്യത പതിനഞ്ചുശതമാനത്തോളം കുറയ്ക്കുമെന്നും ഗവേഷകര്‍ പറയുന്നു.

ലോകാരോ​ഗ്യസംഘടനയുടെ കണക്കുകൾ പ്രകാരം ആ​ഗോളതലത്തിൽ റിപ്പോർട്ട് ചെയ്യുന്ന 3.2 ദശലക്ഷം മരണങ്ങൾക്കും ഉത്തരവാദി വ്യായാമമില്ലായ്മ ഉൾപ്പെടെയുള്ളവയാണ്. ദീർഘനേരം ഇരുന്നുള്ള ജോലികൾ ചെയ്യുന്നവരിൽ സ്ഥിതി വളരെ അധികം വഷളാവുകയാണ് എന്നും ​ഗവേഷകർ മുന്നറിയിപ്പ് നല്‍കുന്നു. അതിനാല്‍ നടക്കുന്നത് ജീവിതത്തിന്‍റെ ഭാഗമാക്കുന്നതാണ് നല്ലത്. 

Also Read: മുപ്പതുകളില്‍ സ്ത്രീകള്‍ കഴിക്കേണ്ട ആറ് ഭക്ഷണങ്ങള്‍...

youtubevideo