പോഷക സമ്പുഷ്‌ടമായ ആഹാരം ലൈംഗികാസ്വാദ്യത വര്‍ധിപ്പിക്കുമെന്ന്‌ പഠനങ്ങള്‍ തെളിയിക്കുന്നു. ലൈംഗിക ഉണര്‍വിന്‌ കഴിക്കേണ്ട അഞ്ച് ഭക്ഷണങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം....

സന്തോഷകരമായ ലൈംഗിക ജീവിതത്തിന്‌ കഴിക്കുന്ന ഭക്ഷണത്തിനുമുണ്ട്‌ സ്‌ഥാനം. ലൈംഗിക സംതൃപ്തിയ്ക്ക് പോഷക​ഗുണമുള്ള ഭക്ഷണങ്ങൾ വലിയ രീതിയിൽ പങ്കുവഹിക്കുന്നുണ്ടെന്ന് 'ശ്രീ ബാലാജി ആക്ഷൻ മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ടി' ലെ സെക്‌സോളജിസ്റ്റ് ‍ഡോ. വിജയ് സിങ്കാൽ പറയുന്നു. ചില ഭക്ഷണങ്ങള്‍ ലൈംഗിക ശേഷി വര്‍ദ്ധിപ്പിക്കുന്നുവെന്നും അദ്ദേഹം പറയുന്നു. ഏതൊക്കെയാണ് ആ ഭക്ഷണങ്ങളെന്ന് അറിയാം...

ബ്ലൂബെറീസ്...

ബ്ലൂബെറിയിൽ ആന്റിഓക്‌സിഡന്റുകള്‍ ധാരാളം അടങ്ങിയിട്ടുണ്ട്. തേനിനൊപ്പം ഇത് കഴിക്കുന്നത് അഡ്രിനാലിന്‍, ഡോപാമൈന്‍ എന്നി ഹോർമോണുകളുടെ അളവ് വര്‍ദ്ധിപ്പിക്കുകയും രക്തയോട്ടം വര്‍ദ്ധിപ്പിക്കുകയും ചെയ്യും.

വാൾനട്ട്...

ബീറ്റ കരോട്ടിൻ, വിറ്റാമിൻ ഇ, മഗ്നീഷ്യം എന്നിവയടങ്ങിയ അവക്കാഡോ ലൈംഗികാരോഗ്യം സംരക്ഷിക്കുന്നു. പ്രഭാതഭക്ഷണത്തിൽ അവക്കാഡോ ഉൾപ്പെടുത്തുന്നത് ഏറെ നല്ലതാണ്.

തണ്ണിമത്തൻ...

 'സിട്രുലൈന്‍' (citrulline ) എന്ന സംയുക്തം തണ്ണിമത്തനിൽ അടങ്ങിയിട്ടുണ്ട്. ഇത് രക്തയോട്ടം വര്‍ദ്ധിപ്പിക്കുകയും രക്തക്കുഴലുകളെ റിലാക്‌സ് ചെയ്യാന്‍ സഹായകമാവുകയും ചെയ്യുന്നു.

മുട്ട...

മുട്ട കഴിക്കുന്നത് ആരോഗ്യകരമായ ഉദ്ധാരണത്തിന് സഹായിക്കുന്നു. മുട്ടയിൽ അമിനോ ആസിഡ് എൽ-അർജിനൈൻ അടങ്ങിയിട്ടുണ്ട്, ഇത് ഉദ്ധാരണക്കുറവ് മെച്ചപ്പെടുത്തും.

ഡാര്‍ക്ക് ചോക്ലേറ്റ്...

ലൈംഗിക ശേഷി വര്‍ദ്ധിപ്പിക്കാൻ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ഒരുപോലെ സഹായകമായ ഘടകങ്ങൾ ചോക്ലേറ്റില്‍ അടങ്ങിയിരിക്കുന്നു.

കൂടാതെ, ആന്റി ഓക്‌സിഡന്റുകളും ഉയര്‍ന്ന അളവില്‍ കഫീനും അടങ്ങിയിട്ടുണ്ട്, ഇത് രക്തയോട്ടവും ലിബിഡോ വര്‍ദ്ധിപ്പിക്കാനും സഹായിക്കുന്നു.

സെക്‌സുമായി ബന്ധപ്പെട്ട് തലവേദന; കൂടുതല്‍ ശ്രദ്ധിക്കേണ്ടത് പുരുഷന്മാര്‍...