Asianet News MalayalamAsianet News Malayalam

കുട്ടികളുടെ ബുദ്ധിവളർച്ചയ്ക്ക് ഏറ്റവും മികച്ച നാല് ഭക്ഷണങ്ങൾ

ഇന്ന് കുട്ടികൾ കഴിക്കുന്ന ആഹാരം പിന്നീടുള്ള അവരുടെ ആരോഗ്യത്തെ സ്വാധീനിക്കുന്നുണ്ട്. വളരുന്ന ശരീരത്തിനു മാത്രമല്ല, തലച്ചോറിന്റെ വികാസത്തിനും സമീകൃതഭക്ഷണം അത്യാവശ്യമാണ്.

best foods for child brain development
Author
Delhi, First Published Mar 31, 2020, 4:18 PM IST

പോഷക​ഗുണമുള്ള ഭക്ഷണങ്ങളാണ് കുട്ടികൾക്ക് എപ്പോഴും നൽകേണ്ടത്. ഇന്ന് കുട്ടികൾ കഴിക്കുന്ന ആഹാരം പിന്നീടുള്ള അവരുടെ ആരോഗ്യത്തെ സ്വാധീനിക്കുന്നുണ്ട്. വളരുന്ന ശരീരത്തിനു മാത്രമല്ല, തലച്ചോറിന്റെ വികാസത്തിനും സമീകൃതഭക്ഷണം അത്യാവശ്യമാണ്. തലച്ചോറിന്റെ പ്രവർത്തനത്തെയും ഓർമ ശക്തിയെയും ഏകാഗ്രതയെയും മെച്ചപ്പെടുത്താൻ ശരിയായ ഭക്ഷണത്തിനാകും. കുട്ടികളുടെ ബുദ്ധിവളർച്ചയ്ക്ക് ഏതൊക്കെ ഭക്ഷണങ്ങൾ നൽകണമെന്ന് നോക്കാം...

ഒന്ന്...

പ്രോട്ടീന്റെ  ഉറവിടമാണ് മുട്ട. അത് കൂടാതെ, അയൺ, കൊഴുപ്പ്, വൈറ്റമിൻ എ, ഡി, ഇ, ബി 12 ന്. മുട്ടയുടെ മഞ്ഞക്കരുവിൽ കോളിൻ (choline) അടങ്ങിയിട്ടുണ്ട്. ഇത് ഓർമശക്തി മെച്ചപ്പെടുത്താൻ സഹായിക്കുന്നു.

best foods for child brain development

രണ്ട്...

 ഒമേഗ3ഫാറ്റി ആസിഡ് ധാരാളമായി അടങ്ങിയ മത്സ്യമാണ് സൽമൺ. കുട്ടികളുടെ ബുദ്ധി വളർച്ചയ്ക്കും തലച്ചോറിന്റെ മികച്ച പ്രവർത്തനത്തിനും ഇത് സഹായിക്കുന്നു. എഡിഎച്ച്ഡി ബാധിച്ച കുട്ടികളിൽ ഏകാഗ്രതയും ശ്രദ്ധയും വർധിപ്പിക്കാൻ ഒമേഗ3ഫാറ്റി ആസിഡിനാകും.

best foods for child brain development

മൂന്ന്...

ആന്റി ഓക്സിഡന്റും വൈറ്റമിൻ ഇ യാൽ സമ്പുഷ്ടമാണ് പീനട്ട് ബട്ടർ. വൈറ്റമിൻ ബി1 അഥവാ തയാമിനും ഇതിലുണ്ട്. ഇത് കുട്ടികളിലെ തലച്ചോറിന്റെ വികാസത്തിനു നല്ലതാണ്. ഊർജ്ജമേകുന്ന ഗ്ലൂക്കോസും പീനട്ട് ബട്ടറിലുണ്ട്. വാഴപ്പഴം പോലുള്ള പഴങ്ങളോടൊപ്പം ഡിപ്പിങ് സോസ് ആയി ഇത് നൽകാവുന്നതാണ്. കുട്ടികൾക്ക് ഏറെ ഇഷ്ടപ്പെടും.

best foods for child brain development

നാല്...

വൈറ്റമിൻ സിയും മറ്റ് ആന്റി ഓക്സിഡന്റുകളും അടങ്ങിയവയാണ് ബെറിപ്പഴങ്ങൾ. കുട്ടികളുടെ ഓർമശക്തി മെച്ചപ്പെടുത്താൻ നല്ല നിറങ്ങളുള്ള ഇവ സഹായിക്കും. തലച്ചോറിന്റെ ശരിയായ പ്രവർത്തനത്തിനു സഹായിക്കുന്ന ഒമേഗ 2ഫാറ്റുകൾ ഇവയുടെ കുരുവിലുണ്ട്. സ്ട്രോബെറി, ചെറി, ബ്ലൂബെറി, ബ്ലാക്ബെറി ഇവ സ്മൂത്തികളിൽ ചേർത്തോ സ്നാക്ക് ആയോ കുട്ടികൾക്ക് നൽകാം.

best foods for child brain development

 

 

Follow Us:
Download App:
  • android
  • ios