Asianet News MalayalamAsianet News Malayalam

വൃക്കകളെ ആരോഗ്യമുള്ളതാക്കാൻ ഈ പാനീയങ്ങൾ കുടിക്കാം

ജലദോഷം, ചുമ ഇവയിൽ നിന്ന് ആശ്വാസമേകാനും ദഹനത്തിനും ശരീരഭാരം കുറയ്ക്കാനും ചൂടുവെള്ളത്തിൽ ഇഞ്ചി നീര് ചേർത്ത് കുടിക്കുന്നത് നല്ലതാണ്. ആന്റിഓക്‌സിഡന്റുകൾ ധാരാളം ഉള്ള ഇത് വൃക്കകളുടെ പ്രവർത്തനം മെച്ചപ്പെടുത്തുന്നു.
 

best juices for kidney health
Author
Trivandrum, First Published Apr 4, 2021, 5:11 PM IST

മനുഷ്യശരീരത്തിലെ മാലിന്യത്തെ പുറന്തള്ളുന്ന അവയവമാണ് വൃക്ക. വൃക്കകളുടെ പ്രവർത്തനം തകരാറിലായാൽ പല ഗുരുതര രോഗങ്ങളും പിടിപെടാം. ടൈപ്പ് 2 പ്രമേഹം, ഹൃദയത്തിന്റെ അനാരോഗ്യം ഇവയെല്ലാം വൃക്കയെ ബാധിക്കാം. വൃക്കകളുടെ ആരോഗ്യം നിലനിർത്തേണ്ടത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. വൃക്കകളുടെ ആരോ​ഗ്യത്തിനായി സഹായിക്കുന്ന നാല് തരം പാനീയങ്ങൾ...

ബീറ്റ്‌റൂട്ട് ജ്യൂസ്...

വീക്കം കുറയ്ക്കുന്നതിനും സമ്മർദ്ദത്തിൽ നിന്ന് സംരക്ഷിക്കുന്നതിനും വൃക്കകൾ തകരാറിനുള്ള സാധ്യത കുറയ്ക്കുന്നതിനും ധാരാളം സംയുക്തങ്ങൾ ബീറ്റ്റൂട്ടിൽ അടങ്ങിയിരിക്കുന്നു. ബീറ്റ്‌റൂട്ട് ജ്യൂസ് ശരീരത്തെ പ്രത്യേകിച്ച് വൃക്കകളെ ക്ലെൻസ് ചെയ്യുന്നു. ആന്റി ഓക്സിഡന്റുകളാൽ സമ്പന്നമായ ബീറ്റ്‌റൂട്ട് വൃക്കകളെ ആരോഗ്യമുള്ളതാക്കാൻ സഹായിക്കുന്നു.

 

best juices for kidney health

 

ഇഞ്ചി വെള്ളം...

ജലദോഷം, ചുമ ഇവയിൽ നിന്ന് ആശ്വാസമേകാനും ദഹനത്തിനും ശരീരഭാരം കുറയ്ക്കാനും ചൂടുവെള്ളത്തിൽ ഇഞ്ചി നീര് ചേർത്ത് കുടിക്കുന്നത് നല്ലതാണ്. ആന്റിഓക്‌സിഡന്റുകൾ ധാരാളം ഉള്ള ഇത് വൃക്കകളുടെ പ്രവർത്തനം മെച്ചപ്പെടുത്തുന്നു.

കരിക്കിൻ വെള്ളം...

കരിക്കിൽ ധാരാളം ആരോ​ഗ്യ​ഗുണങ്ങൾ അടങ്ങിയിരിക്കുന്നു. ചർമത്തിന്റെയും തലമുടിയുടെയും ആരോഗ്യം മെച്ചപ്പെടുത്തുന്നു. വൃക്കകൾക്കുണ്ടാകുന്ന തകരാറുകൾ കുറയ്ക്കാനും കരിക്കിൻവെള്ളം സഹായിക്കുന്നു. ഇത് വൃക്കകൾക്ക് ആരോഗ്യം നൽകുന്നു.

 

best juices for kidney health

 

ക്രാന്‍ബെറി ജ്യൂസ്...

ക്രാന്‍ബെറി ജ്യൂസില്‍ ധാരാളമായി ഫൈറ്റോന്യൂട്രിയന്റ്‌സ്, ആന്തോസിയാനിന്‍, ഫിനോളിക് ആസിഡ് എന്നിവ അടങ്ങിയിട്ടുണ്ട്. ഭക്ഷണശീലത്തോടൊപ്പം ക്രാന്‍ബെറി പതിവാക്കിയാല്‍ അണുബാധയെ പ്രതിരോധിക്കാന്‍ കഴിയുമെന്ന് ബോസ്റ്റന്‍ യൂണിവേഴ്‍സിറ്റിയിലെ ​ഗവേഷകർ നടത്തിയ പഠനത്തിൽ പറയുന്നു. വൃക്കകളുടെ ആരോ​ഗ്യത്തിന് ക്രാന്‍ബെറി ജ്യൂസ് കുടിക്കുന്നത് ​ഗുണം ചെയ്യും.

Follow Us:
Download App:
  • android
  • ios