കോവാക്‌സിന്‍ വളരെ സുരക്ഷിതമാണെന്നാണ് ഗവേഷണ ഫലങ്ങള്‍ സൂചിപ്പിക്കുന്നത്. മൂന്നാംഘട്ട പരീക്ഷണത്തിന്റെ ഇടക്കാല ഫലം സൂചിപ്പിക്കുന്നത് രോഗലക്ഷണമുള്ളവര്‍ക്ക് 78 ശതമാനം കോവാക്‌സിന്‍ ഫലപ്രദമാണെന്നാണ്.

കൊവിഡ് വകഭേദങ്ങളായ ആൽഫ, ഡെൽറ്റ എന്നിവയ്‌ക്കെതിരെ കോവാക്‌സിൻ ഫലപ്രദമെന്ന് യുഎസ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് (എൻ‌ഐ‌എച്ച് ). കോവാക്‌സിൻ സ്വീകരിച്ചവരിൽ നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്.

 വാക്‌സിൻ എടുത്തവരിൽ ഉണ്ടായ ആന്റിബോഡി ആൽഫ, ഡെൽറ്റ വകഭേദങ്ങളെ പ്രതിരോധിക്കാൻ ശേഷിയുള്ളതാണെന്ന് ​ഗവേഷകർ പറയുന്നു. കോവാക്സിൻ ലഭിച്ച ആളുകളിൽ നിന്നുള്ള രക്തത്തിലെ സെറം സംബന്ധിച്ച രണ്ട് പഠനങ്ങളിൽ നിന്നുള്ള ഫലങ്ങളാണ് സൂചിപ്പിക്കുന്നത്. 

ആദ്യം തിരിച്ചറിഞ്ഞ സാർസ് കോവ് 2 B.1.1.7 (ആൽഫ), B.1.617 (ഡെൽറ്റ) വേരിയന്റുകളെ ഫലപ്രദമായി നിർവീര്യമാക്കുന്ന ആന്റിബോഡികൾ വാക്സിൻ ഉത്പാദിപ്പിക്കുന്നതായി കണ്ടെത്തിയെന്ന് 
എൻ‌ഐ‌എച്ച് അറിയിച്ചു.

കോവാക്‌സിന്‍ വളരെ സുരക്ഷിതമാണെന്നാണ് ഗവേഷണ ഫലങ്ങള്‍ സൂചിപ്പിക്കുന്നത്. മൂന്നാംഘട്ട പരീക്ഷണത്തിന്റെ ഇടക്കാല ഫലം സൂചിപ്പിക്കുന്നത് രോഗലക്ഷണമുള്ളവര്‍ക്ക് 78 ശതമാനം കോവാക്‌സിന്‍ ഫലപ്രദമാണെന്നാണ്.

ഇന്ത്യയിൽ നിർമ്മിച്ച വാക്‌സിനാണ് കോവാക്‌സിൻ. ഭാരത് ബയോടെക്കിന്റെ കോവാക്‌സിൻ, ഓക്‌സ്‌ഫെഡ് ആസ്ട്രസെനിക്കയുടെ കോവിഷീൽഡ് എന്നീ വാക്‌സിനുകൾക്കാണ് ഇന്ത്യയിൽ ആദ്യം അനുമതി നൽകിയത്. 

കൊവിഡ് വാക്‌സിന്‍ വന്ധ്യതയ്ക്ക് കാരണമാകുമോ? വിദഗ്ധര്‍ പറയുന്നു

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona