പലതരത്തിലുള്ള ഗര്‍ഭനിരോധന മാര്‍ഗങ്ങള്‍ ഇന്ന് നിലവിലുണ്ട്. ഇവയില്‍ വളരെ സാധാരണമായി ഉപയോഗിക്കുന്നവയാണ് ഗര്‍ഭനിരോധന ഗുളികകള്‍. ഡോക്ടറുടെ കുറിപ്പടിയില്ലാതെ ‌ഗർഭനിരോധന ഗുളികകൾ ഉപയോ​ഗിക്കുന്നത് 
പലതരത്തിലുള്ള ആരോ​ഗ്യപ്രശ്നങ്ങളുണ്ടാക്കാം.

ഗര്‍ഭനിരോധന ഗുളിക കഴിക്കുന്നത് മൂലമുള്ള പാര്‍ശ്വഫലങ്ങള്‍ ഓരോ വ്യക്തിയിലും വ്യത്യസ്തമായിരിക്കും. ചില സ്ത്രീകളില്‍ ഇത് പ്രശ്‌നങ്ങളൊന്നും ഉണ്ടാക്കില്ല. എന്നാല്‍, മറ്റു ചിലരില്‍ അത് മനോനിലയില്‍ മാറ്റങ്ങള്‍, അമിതവണ്ണം, രക്തം കട്ടപിടിക്കല്‍ തുടങ്ങിയവയ്ക്ക് കാരണമായേക്കാം. 

''ഗര്‍ഭനിരോധന ഗുളികകൾ പതിവായി കഴിക്കുന്നത് മാനസികാരോഗ്യത്തെ ബാധിക്കാമെന്ന് പഠനം. ആത്മഹത്യാ പ്രവണത,
അമിത കോപം, തലവേദന, വിഷാദരോ​ഗം എന്നിവയ്ക്കും കാരണമാകും'' - പഠനത്തിന് നേതൃത്വം നൽകിയ ഡെൻമാർക്കിലെ ആർഹസ് സർവകലാശാലയിലെ ഗവേഷകൻ മൈക്കൽ വിന്റർഡാൾ പറഞ്ഞു.

''ഓക്‌സിടോസിൻ മനുഷ്യശരീരത്തിൽ സ്വാഭാവികമായി കണ്ടുവരുന്ന ഒരു ഹോർമോൺ ആണ്. മനുഷ്യൻ സാമൂഹികമായ സമ്പർക്കങ്ങൾ നടത്തുമ്പോൾ ഉത്പാദിപ്പിക്കപ്പെടുന്ന ഈ ഹോർമോൺ സാമൂഹികമായ പെരുമാറ്റങ്ങൾ വഴി ബന്ധങ്ങൾ അരക്കിട്ടുറപ്പിക്കാൻ സഹായിക്കുന്നു'' - മൈക്കൽ പറഞ്ഞു.

 ‌യുഎസിലെ 185 സ്ത്രീകളിൽ നിന്ന് രക്തസാമ്പിളുകൾ ശേഖരിച്ച് വിശകലനം ചെയ്തു. പങ്കെടുത്തവർ വിവിധ ചോദ്യങ്ങൾക്ക് ഉത്തരം നൽകുകയായിരുന്നു. ഓക്സിടോസിൻ അളവിലുള്ള വളരെ ചെറിയ മാറ്റങ്ങൾ പോലും മാനസികാരോ​ഗ്യത്തെ ബാധിക്കാമെന്ന് മൈക്കൽ പറയുന്നു.

സ്ഥിരമായി ഗര്‍ഭനിരോധനഗുളിക കഴിച്ചാൽ ഈ ആരോ​​ഗ്യപ്രശ്നങ്ങളുണ്ടാകാം...