Asianet News MalayalamAsianet News Malayalam

ദഹനപ്രശ്നങ്ങൾ അകറ്റാൻ ' ബ്ലാക്ക് പെപ്പർ ടീ '; റെസിപ്പി

'ഉപാപചയ പ്രകടനം മെച്ചപ്പെടുത്താൻ പൈപ്പറിൻ മികച്ചതാണെന്ന് തെളിയിച്ചിട്ടുണ്ട്...'- ശിൽപ അറോറ പറയുന്നു. വാസ്തവത്തിൽ, കുരുമുളകിൽ ഫൈറ്റോ ന്യൂട്രിയന്റുകൾ അടങ്ങിയിട്ടുണ്ട്. ഇത് കൊഴുപ്പ് കുറയ്ക്കുന്നതിന് പ്രധാന പങ്ക് വഹിക്കുന്നു.
 

black pepper tea recipe and benefits for weight loss
Author
First Published Nov 10, 2022, 2:13 PM IST

മിക്ക ഭക്ഷണങ്ങളിലും സാധാരണയായി ഉപയോ​ഗിച്ച് വരുന്ന സുഗന്ധവ്യഞ്ജനങ്ങളിലൊന്നാണ് കുരുമുളക്. അണുബാധകളുടെ ആഘാതത്തെ അഭിമുഖീകരിക്കുന്നതിന് പ്രതിരോധശേഷി ശക്തിപ്പെടുത്തേണ്ടത് അതിലും പ്രധാനമാണ്. ബ്ലാക്ക് പെപ്പർ ടീ ജലദോഷവും ചുമയും കുറയ്ക്കുന്നതിനും സഹായിക്കുന്നു.

കുരുമുളകിലെ പൈപ്പറിൻ എന്ന സംയുക്തത്തിന്റെ സാന്നിധ്യം സുഗമമായ ദഹനത്തിനുള്ള മികച്ച ഭക്ഷണമാണ്. പൈപ്പറിൻ ആമാശയത്തിന്റെ പ്രവർത്തനങ്ങളെ ഉത്തേജിപ്പിക്കുന്നു. ഇത് ഭക്ഷണത്തിലെ പ്രോട്ടീനുകളെ ദഹിപ്പിക്കാൻ സഹായിക്കുന്ന ഹൈഡ്രോക്ലോറിക് ആസിഡ് നല്ല അളവിൽ സ്രവിക്കുന്നതായി മാക്രോബയോട്ടിക് ന്യൂട്രീഷനിസ്റ്റും ഹെൽത്ത് പ്രാക്ടീഷണറുമായ ശിൽപ അറോറ പറഞ്ഞു.

'ഉപാപചയ പ്രകടനം മെച്ചപ്പെടുത്താൻ പൈപ്പറിൻ മികച്ചതാണെന്ന് തെളിയിച്ചിട്ടുണ്ട്...' - ശിൽപ അറോറ പറയുന്നു. വാസ്തവത്തിൽ, കുരുമുളകിൽ ഫൈറ്റോ ന്യൂട്രിയന്റുകൾ അടങ്ങിയിട്ടുണ്ട്. ഇത് കൊഴുപ്പ് കുറയ്ക്കുന്നതിന് പ്രധാന പങ്ക് വഹിക്കുന്നു. കുരുമുളകിന് ആന്റി ബാക്ടീരിയൽ, ആന്റിബയോട്ടിക് സ്വഭാവമാണുള്ള. ഇത് ശരീരത്തിലെ പോഷകങ്ങൾ ആഗിരണം ചെയ്യാനും നമ്മുടെ പ്രതിരോധശേഷി മെച്ചപ്പെടുത്താനും സഹായിക്കുന്നു.

കുരുമുളകിൽ ഉയർന്ന വൈറ്റമിൻ സി അടങ്ങിയിട്ടുള്ളതും പ്രതിരോധശേഷി വർധിപ്പിക്കുന്ന ഒരു മികച്ച ഭക്ഷണവുമാണ്. പൈപ്പറിൻ തലച്ചോറിനെ ഉത്തേജിപ്പിക്കുകയും ഫലപ്രദമായി പ്രവർത്തിക്കാൻ സഹായിക്കുകയും ചെയ്യുന്നു. ക്ഷീണം തോന്നുമ്പോൾ ബ്ലാക്ക് പെപ്പർ ടീ കുടിക്കുന്നത് മൊത്തത്തിലുള്ള ആരോ​ഗ്യത്തിന് നല്ലതാണെന്ന് പഠനങ്ങൾ പറയുന്നു.

എങ്ങനെയാണ് 'ബ്ലാക്ക് പെപ്പർ ടീ' തയ്യാറാക്കുന്നതെന്ന് നോക്കിയാലോ?

ആദ്യം ഒന്നര കപ്പ് വെള്ളം തിളപ്പിക്കാൻ വയ്ക്കുക. ശേഷം അതിലേക്ക് അര ടീസ്പൂൺ കുരുമുളക് പൊടി, 1 ടീസ്പൂൺ നാരങ്ങ നീര്, അര ടീസ്പൂൺ ഇഞ്ചി കഷ്ണം എന്നിവ ചേർക്കുക. വെള്ളം നന്നായി തിളച്ച് കഴിഞ്ഞാൽ തീ ഓഫ് ചെയ്യുക. ശേഷം ചായ അരിച്ചെടുത്ത് ചൂടോടെ കുടിക്കുക. താൽപര്യമുള്ളവർക്ക് കറുവപ്പട്ടയും ചേർക്കാവുന്നതാണ്.

ഫാറ്റി ലിവറിന്റെ പ്രധാനപ്പെട്ട നാല് ലക്ഷണങ്ങളിതാ...

 

Follow Us:
Download App:
  • android
  • ios