ഈ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ 'കൺസൾട്ട്' ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക.

മലദ്വാരത്തില്‍ നിന്നുള്ള രക്തസ്രാവം, മലദ്വാരത്തിൽ നിന്നുള്ള സ്രവങ്ങൾ എന്നിവയെ നിസാരമായി കാണേണ്ട. ചിലപ്പോള്‍ അതൊരു ക്യാന്‍സറിന്‍റെ ലക്ഷണമാകാം. ഏനല്‍ ക്യാന്‍സറിന്‍റെ അഥവാ മലദ്വാരത്തിലെ അര്‍ബുദത്തിന്‍റെ ലക്ഷണങ്ങള്‍ പലപ്പോഴും തുടക്കത്തിലെ കണ്ടെത്താന്‍ കഴിയാത്തവയാണ്. മലദ്വാരത്തിലെ കോശങ്ങള്‍ അനിയന്ത്രിതമായി വളരുന്ന ഏനല്‍ ക്യാന്‍സര്‍ പലപ്പോഴും ആരംഭിക്കാറുള്ളത് റെക്ടത്തെ മലദ്വാരവുമായി ബന്ധിപ്പിക്കുന്ന നാളിയിലെ കോശങ്ങളിലാണ്. ഹ്യൂമന്‍ പാപ്പിലോമവൈറസാണ് ഏനല്‍ ക്യാന്‍സറിന്റെ സാധ്യത വര്‍ധിപ്പിക്കുന്ന ഘടകങ്ങളിലൊന്ന്.

മലദ്വാരത്തിൽ നിന്നുള്ള രക്തസ്രാവമോ മലദ്വാരത്തിനടുത്തുള്ള ഒരു മുഴയോ ഈ രോഗ ലക്ഷണമാകാം. വേദന, ചൊറിച്ചിൽ അല്ലെങ്കിൽ മലദ്വാരത്തിൽ നിന്നുള്ള സ്രവങ്ങൾ എന്നിവയും മലദ്വാരത്തിലെ അര്‍ബുദത്തിന്‍റെ ലക്ഷണമാകം. രോഗികളില്‍ മലദ്വാരത്തിലൂടെ ദ്രാവകങ്ങള്‍ പോലെയുള്ളവ ഒലിക്കാനിടയുണ്ട്. ചിലരില്‍ രോഗം മൂലം മലവിസർജ്ജനത്തിലും മാറ്റം സംഭവിക്കാം.

മലദ്വാരത്തിലോ മലാശയത്തിലോ വേദനയോ മർദ്ദമോ, മലവിസർജ്ജന ശീലങ്ങളിലെ മാറ്റം, മലദ്വാരത്തിനടുത്തുള്ള ഒരു മുഴ, മലാശയ രക്തസ്രാവം, ചൊറിച്ചിൽ അല്ലെങ്കിൽ ഡിസ്ചാർജ് എന്നിവ ശ്രദ്ധയില്‍പ്പെട്ടാല്‍ നിസാരമായി കാണേണ്ട. ചിലരില്‍ മലവിസർജ്ജനത്തിൽ ബുദ്ധിമുട്ടുകൾ നേരിടാം, മലത്തിന്‍റെ ഘടനയിലും വ്യത്യാസം കാണാം. മലം കൂടുതല്‍ അയഞ്ഞതും വെള്ളമയമുള്ളതുമായിരിക്കാം. അതുപോലെ തന്നെ ടോയ്‍ലറ്റില്‍ പോകാൻ തോന്നുമ്പോള്‍ അത് നിയന്ത്രിച്ചുനിര്‍ത്താൻ സാധിക്കാത്ത അവസ്ഥ വരുന്നതും ശ്രദ്ധിക്കേണ്ടതാണ്. 

ശ്രദ്ധിക്കുക: മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ 'കൺസൾട്ട്' ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക.

Also read: സ്തനാർബുദ സാധ്യത വർധിപ്പിക്കുന്ന ഒമ്പത് അപകട ഘടകങ്ങൾ...

youtubevideo