മൂത്രത്തില്‍ നിങ്ങള്‍ സാധാരണനിലയില്‍ നിന്ന് വ്യത്യസ്തമായി ചില പ്രശ്നങ്ങള്‍ കാണുന്നുവെങ്കില്‍ അത് തര്‍ച്ചയായും ശ്രദ്ധിക്കണം. മൂത്രത്തിന്‍റെ നിറം, ഗന്ധം, കട്ടി തുടങ്ങിയ ഘടകങ്ങളിലെ വ്യത്യാസം- അതുപോലെ മൂത്രത്തില്‍ രക്തം കാണുന്നത് എല്ലാം കരുതലോടെ നിരീക്ഷിക്കണം.

നിത്യജീവിതത്തില്‍ പല രീതിയിലുള്ള ആരോഗ്യപ്രശ്നങ്ങളും നമ്മെ അലട്ടാം. എന്നാല്‍ ഇവയെല്ലാം തന്നെ നിസാരമായ പ്രശ്നങ്ങളാണെന്ന് കരുതി തള്ളിക്കളയരുത്. ഇങ്ങനെ തള്ളിക്കളയുന്ന പലതും പിന്നീട് കൂടുതല്‍ സങ്കീര്‍ണതകളിലേക്ക് നയിക്കാം. അതിനാല്‍ ആരോഗ്യകാര്യങ്ങളില്‍ വരുന്ന വ്യതിയാനം സൂക്ഷ്മമായി നിരീക്ഷിച്ച് സമയത്തിന് തന്നെ ഡോക്ടറെ കണ്ട് വേണ്ട നിര്‍ദേശങ്ങള്‍ തേടല്‍ നിര്‍ബന്ധമാണ്.

ഇത്തരത്തില്‍ മൂത്രത്തില്‍ നിങ്ങള്‍ സാധാരണനിലയില്‍ നിന്ന് വ്യത്യസ്തമായി ചില പ്രശ്നങ്ങള്‍ കാണുന്നുവെങ്കില്‍ അത് തര്‍ച്ചയായും ശ്രദ്ധിക്കണം. മൂത്രത്തിന്‍റെ നിറം, ഗന്ധം, കട്ടി തുടങ്ങിയ ഘടകങ്ങളിലെ വ്യത്യാസം- അതുപോലെ മൂത്രത്തില്‍ രക്തം കാണുന്നത് എല്ലാം കരുതലോടെ നിരീക്ഷിക്കണം.

മൂത്രാശയ അണുബാധ, പുരുഷന്മാരിലാണെങ്കില്‍ പ്രോസ്റ്റേറ്റ് സംബന്ധമായ പ്രശ്നം തുടങ്ങി പല രോഗാവസ്ഥകളിലും ഇങ്ങനെ മൂത്രസംബന്ധമായ വ്യതിയാനങ്ങളും അസ്വാഭാവികതകളും കാണാം. എന്നാല്‍ മൂത്രത്തില്‍ രക്തം കാണുന്നപക്ഷം വളരെ പെട്ടെന്ന് തന്നെ ഡോക്ടറെ കാണേണ്ടതാണ്.

കാരണം മൂത്രാശയത്തെ ബാധിക്കുന്ന അര്‍ബുദത്തിന്‍റെ (ക്യാൻസര്‍) ഒരു പ്രധാന ലക്ഷണമാണിത്. മൂത്രാശയ ക്യാൻസറില്‍ പലപ്പോഴും നേരത്തെ രോഗിയില്‍ ലക്ഷണങ്ങള്‍ പ്രകടമാകണമെന്നില്ല. അതിനാല്‍ തന്നെ രോഗം വൈകി കണ്ടെത്തുന്നതും ഏറെയാണ്. രോഗം വൈകി കണ്ടെത്തുന്നത് ചികിത്സയെയും ബാധിക്കും, പ്രത്യേകിച്ച് സ്ത്രീകളിലാണ് ഇത്തരത്തില്‍ മൂത്രാശയ ക്യാൻസര്‍ വൈകി കണ്ടെത്തുന്നതത്രേ. 

മൂത്രാശയ ക്യാൻസറില്‍ 85 ശതമാനം രോഗികളിലും മൂത്രത്തില്‍ രക്തം എന്ന ലക്ഷണം കാണാമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. മൂത്രത്തില്‍ കാണുന്ന രക്തം ചുവന്ന നിറത്തില്‍ തന്നെയാകണമെന്നില്ല. അതും ശ്രദ്ധിക്കേണ്ടതുണ്ട്. പിങ്ക് കലര്‍ന്ന ചുവപ്പ്, കടും ചുവപ്പ്, ബ്രൗണ്‍ എന്നീ നിറവ്യത്യാസമെല്ലാം ഇതില്‍ വരാം. എന്നാല്‍ വേദനയൊന്നും ഇതിനോടനുബന്ധമായി അനുഭവപ്പെടണമെന്നില്ല. 

മൂത്രത്തിലുള്ള ഈ വ്യത്യാസത്തിന് പുറമെ ഇടവിട്ട് മൂത്രശങ്ക, മൂത്രമൊഴിക്കാൻ തോന്നിയാല്‍ അത് ഒട്ടും നിയന്ത്രിക്കാനാകാത്ത അവസ്ഥ, മൂത്രമൊഴിക്കുമ്പോള്‍ പുകച്ചില്‍, അടിവയറ്റിലും നടുവിലും വേദന, വിശപ്പില്ലായ്മ, തളര്‍ച്ച, ശരീരവേദന എന്നിങ്ങനെയുള്ള പ്രശ്നങ്ങള്‍ കൂടിയുണ്ടോയെന്ന് നിരീക്ഷിക്കുക. ഇവയും മൂത്രാശയ ക്യാൻസര്‍ ലക്ഷണങ്ങളായി വരുന്നതാണ്. എന്നാല്‍ ഇത്തരം പ്രശ്നങ്ങള്‍ എല്ലായ്പോഴും ക്യാൻസറിന്‍റെ സൂചനകളാണെന്ന് ഉറപ്പിക്കുകയേ വേണ്ട. കാരണം പല ആരോഗ്യാവസ്ഥകളിലുംം ഈ പ്രശ്നങ്ങളെല്ലാം ഏറിയും കുറഞ്ഞും വരാം. അതിനാല്‍ കൃത്യമായി പരിശോധിച്ച ശേഷം മാത്രം രോഗം ഉറപ്പിക്കാം. 

Also Read:- വണ്ണം കുറയ്ക്കാനുള്ള ശ്രമത്തിലാണെങ്കില്‍ ഈ വിഭവം പതിവായി കഴിച്ചുനോക്കൂ...

പ്രതിപക്ഷ പാർട്ടികളുടെ സഖ്യം വന്നാൽ നല്ലതാണെന്ന് ഗുലാം നബി ആസാദ് | Ghulam Nabi Azad | Congress