പേശികളെ ബാധിക്കുന്ന ഒരു അപൂർവ രോ​ഗാവസ്ഥയാണ് റിപ്ലിംഗ് മസിൽ ഡിസീസ് (rippling muscle disease) (RMD) എന്ന് Genetic and Rare Diseases Information Centre (GARD) പറയുന്നു. റിപ്ലിംഗ് മസിൽ ഡിസീസ് (ആർഎംഡി) പേശികളെ പ്രാഥമികമായി ബാധിക്കുന്ന ഒരു അപൂർവ അവസ്ഥയാണ്. ഇതിനെ 'caveolinopathies' എന്നും അറിയപ്പെടുന്നു. 

പ്രശസ്ത സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറും ബോഡി ബിൽഡറുമായ ജോ ലിൻഡ്നർ (Jo Lindner) അന്തരിച്ചു. 30 വയസ്സായിരുന്നു. യൂ ട്യൂബ് ഉൾപ്പെടെയുള്ള സാമൂഹിക മാധ്യമങ്ങളിൽ ലക്ഷക്കണക്കിന് ഫോളോ‌വേഴ്സാണ് ലിൻഡ്നറിന് ഉള്ളത്. കാമുകി നിച്ചയാണ് ലിൻഡ്‌നറുടെ വിയോഗത്തെക്കുറിച്ച് ഇൻസ്റ്റാഗ്രാാമിലൂടെ സ്ഥിരീകരിച്ചത്. 

ഇൻസ്റ്റാഗ്രാമിൽ 8.5 ദശലക്ഷം ഫോളോവേഴ്‌സും യുട്യൂബിൽ 940കെ സബ്‌സ്‌ക്രൈബർമാരുമുള്ള ലിൻഡ്‌നർ ഫിറ്റ്‌നസിനെക്കുറിച്ചുള്ള നുറുങ്ങുകളും തന്ത്രങ്ങളുമായി സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ ഏറെ ജനപ്രിയനായിരുന്നു. 

കാമുകി നിച്ചയുടെ ഇൻസ്റ്റാഗ്രാം പോസ്റ്റിൽ അന്യൂറിസം (aneurysm) അദ്ദേഹത്തെ അലട്ടിയിരുന്നതായി പറയുന്നു. എന്നാൽ ഏതാനും ആഴ്ചകൾക്ക് മുമ്പ്, തനിക്ക് റിപ്ലിംഗ് മസിൽ ഡിസീസ് (ആർഎംഡി) ഉണ്ടെന്ന് കണ്ടെത്തിയതായി ലിൻഡ്നർ വെളിപ്പെടുത്തിയിരുന്നു. തന്റെ അവസാന ഇൻസ്റ്റാഗ്രാം പോസ്റ്റിൽ തീവ്രമായ ബോഡിബിൽഡിംഗിൽ നിന്ന് ഒരു വർഷത്തെ ഇടവേള എടുത്തതിന് ശേഷം അദ്ദേഹം തന്റെ ഫിറ്റ്നസ് ലെവലിനെക്കുറിച്ച് സംസാരിച്ചിരുന്നു.

എന്താണ് റിപ്ലിംഗ് മസിൽ ഡിസീസ്? (rippling muscle disease?)

പേശികളെ ബാധിക്കുന്ന ഒരു അപൂർവ രോ​ഗാവസ്ഥയാണ് rippling muscle disease (RMD) Genetic and Rare Diseases Information Centre (GARD) പറയുന്നു. റിപ്ലിംഗ് മസിൽ ഡിസീസ് (ആർഎംഡി) പേശികളെ പ്രാഥമികമായി ബാധിക്കുന്ന ഒരു അപൂർവ അവസ്ഥയാണ്. ഇതിനെ 'caveolinopathies' എന്നും അറിയപ്പെടുന്നു. 

ഈ അവസ്ഥയുടെ ലക്ഷണങ്ങൾ സാധാരണയായി ബാല്യകാലത്തിന്റെ അവസാനത്തിലോ കൗമാരത്തിലോ ആണ് ആരംഭിക്കുന്നു. എന്നിരുന്നാലും ആരംഭത്തിന്റെ പ്രായം വ്യത്യാസപ്പെടാം. ഈ രോഗത്തിന്റെ ലക്ഷണങ്ങൾ വിവിധ പ്രായങ്ങളിൽ പ്രത്യക്ഷപ്പെടാൻ തുടങ്ങും. ഇത് തുടയിലും ഇടുപ്പിലും നിതംബത്തിലും അടിവയറ്റിലും കട്ടിയുള്ളതും കുഴിഞ്ഞതുമായ മാംസത്തിന് കാരണമാകുന്നു. ചലനത്തിനോ സമ്മർദ്ദത്തിനോ അസാധാരണമായി സെൻസിറ്റീവ് ആയ പേശികളാൽ കാണപ്പെടുന്ന ഒരു രോ​ഗാവസ്ഥാണ് പേശി ടിഷ്യു രോഗം. ഇത് തുടകളെയാണ് ഏറ്റവും കൂടുതൽ ബാധിക്കുന്നത്.

Read more പ്രമേഹമുള്ളവരിൽ ഗ്ലൂക്കോസ് നില പെട്ടെന്ന് കൂടിയാൽ ഉണ്ടാകാവുന്ന അഞ്ച് ലക്ഷണങ്ങൾ

Asianet News Live |Malayalam Live News|ഏഷ്യാനെറ്റ് ന്യൂസ് ലൈവ്|Kerala Live TV News