ഇന്ത്യയില്‍ രണ്ട് ഡോസ് വാക്‌സിന്‍ തന്നെ ലഭിക്കാത്തവര്‍ നിരവധിയാണ്. ഈ സാഹചര്യത്തില്‍ ബൂസ്റ്റര്‍ വാക്‌സിനെ കുറിച്ചുള്ള ചര്‍ച്ചകളും രാജ്യത്ത് കാര്യമായി നടക്കുന്നില്ല. ഇതിനിടെ കൊവിഷീല്‍ഡ് വാക്‌സിന്‍ നിര്‍മ്മാതാക്കളായ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ ചെയര്‍മാന്‍ ബൂസ്റ്റര്‍ വാക്‌സിന്‍ സ്വീകരിക്കുന്നതിന്റെ ആവശ്യകതയെ കുറിച്ച് സൂചിപ്പിച്ചതോടെ ഇക്കാര്യം ഏവരുടെയും ശ്രദ്ധ നേടി
കൊവിഡ് 19 മഹാമാാരിക്കെതിരെ പ്രതിരോധം തീര്‍ക്കാന്‍ നിലവില്‍ ലഭ്യമായ ഏകമാര്‍ഗം വാക്‌സിനേഷന്‍ തന്നെയാണ്. ഇന്ത്യയില്‍ രണ്ട് ഡോസ് വീതമാണ് കൊവാക്‌സിനും കൊവിഷീല്‍ഡും സ്വീകരിക്കുന്നത്.
എന്നാല്‍ ജനിതകവ്യതിയാനം സംഭവിച്ച വൈറസുകള്‍ വ്യാപകമാവുകയും ഇതിന്റെ ഭാഗമായി രോഗവ്യാപനം ശക്തമാവുകയും ചെയ്യുന്ന സാഹചര്യത്തില്‍ പല രാജ്യങ്ങളും രണ്ട് ഡോസ് വാക്‌സിന് ശേഷം മൂന്നാമതൊരു ഡോസ് വാക്‌സിന്‍ കൂടി സ്വീകരിക്കുന്നത്.
'ബൂസ്റ്റര്‍' ഷോട്ട് എന്നാണ് മൂന്നാമതായി സ്വീകരിക്കുന്ന ഈ വാക്‌സിന്‍ ഡോസിനെ വിളിക്കുന്നത്. എന്നാല്‍ ഇത്തരത്തില്‍ ബൂസ്റ്റര്‍ വാക്‌സിന്‍ ഷോട്ട് സജീവമാകുന്നത് ആഗോളതലത്തില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന രാജ്യങ്ങള്‍ വാക്‌സിന്‍ ക്ഷാമം നേരിടുമെന്നാണ് ലോകാരോഗ്യ സംഘടന അറിയിക്കുന്നത്.
ഇന്ത്യയില്‍ രണ്ട് ഡോസ് വാക്‌സിന്‍ തന്നെ ലഭിക്കാത്തവര്‍ നിരവധിയാണ്. ഈ സാഹചര്യത്തില്‍ ബൂസ്റ്റര്‍ വാക്‌സിനെ കുറിച്ചുള്ള ചര്‍ച്ചകളും രാജ്യത്ത് കാര്യമായി നടക്കുന്നില്ല. ഇതിനിടെ കൊവിഷീല്‍ഡ് വാക്‌സിന്‍ നിര്‍മ്മാതാക്കളായ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ ചെയര്‍മാന്‍ ബൂസ്റ്റര്‍ വാക്‌സിന്‍ സ്വീകരിക്കുന്നതിന്റെ ആവശ്യകതയെ കുറിച്ച് സൂചിപ്പിച്ചതോടെ ഇക്കാര്യം ഏവരുടെയും ശ്രദ്ധ നേടി.
വാക്‌സിന്‍ സ്വീകരിച്ചവരിലും കൊവിഡ് പിടിപെടുന്നുണ്ടെന്ന് നേരത്തെ പഠനങ്ങള്‍ സ്ഥിരീകരിച്ചിട്ടുണ്ട്.പ്രത്യേകിച്ച് ഡെല്‍റ്റ വകഭേദത്തില്‍ പെടുന്ന വൈറസാണ് വാക്‌സിനെയും ഭേദിച്ചുകൊണ്ട് ശരീരത്തില്‍ പ്രവേശിക്കുന്നത്. എന്നാല്‍ വാക്‌സിന്‍ സ്വീകരിച്ചവരില്‍ കൊവിഡ് 19 തീവ്രമാവുകയോ, ആസുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടതായ ആവശ്യകതയുണ്ടാവുകയോ ചെയ്യുന്നില്ലെന്നും പഠനങ്ങള്‍ വിശദമാക്കുന്നു. മരണനിരക്കും വാക്‌സിന്‍ സ്വീകരിച്ചവരില്‍ കുറവ് തന്നെയാണ്.
ഈ സാഹചര്യത്തില്‍ ഇന്ത്യയില്‍ ബൂസ്റ്റര്‍ വാക്‌സിന്‍ നിര്‍ബന്ധമായി വരുന്നില്ല. മാത്രമല്ല, ഇക്കാര്യത്തില്‍ നയപരമായ തീരുമാനം കൈക്കൊള്ളേണ്ടത് സര്‍ക്കാരിന്റെ കൂടി ബാധ്യതയുമാണ്. ഏതായാലും രാജ്യത്തിനകത്തും ഇതിനോടകം തന്നെ പലരും ബൂസ്റ്റര്‍ ഷോട്ടുകള്‍ സ്വീകരിച്ചിട്ടുണ്ട്. അതിന് സാധ്യമാകുന്നവര്‍ ഇപ്പോഴും ശ്രമിക്കുന്നുമുണ്ട്. പ്രതിരോധശക്തി കൂടുതല്‍ ഉറപ്പുവരുത്താന്‍ ഇതിന് സാധിക്കുമെന്ന് തന്നെയാണ് വിദഗ്ധരും, ഗവേഷകരും അവകാശപ്പെടുന്നത്.
Also Read:- പ്രതിരോധ ശേഷി കുറഞ്ഞവർക്ക് കൊവിഡ് ബൂസ്റ്റർ ഡോസ് നൽകാൻ അമേരിക്ക
