Asianet News MalayalamAsianet News Malayalam

സാധാരണയെക്കാള്‍ കൂടുതല്‍ വേഗത്തിലുള്ള മസ്തിഷ്ക കോശങ്ങളുടെ വളര്‍ച്ച ഓട്ടിസത്തിന് കാരണമാകും ; പഠനം

'ഓട്ടിസം' എന്നത് രോഗമല്ല മറിച്ച് ഒരു അവസ്ഥയാണ്. ഇതിനെ ഒരു ന്യൂറോ ഡവലപ്മെന്റ് ഡിസോഡർ എന്ന് വിളിക്കുന്നു. ഇത് കുട്ടികളുടെ ബുദ്ധി വികാസത്തെയും സാമൂഹിക വളർച്ചയും, ആശയ വിനിമയ കഴിവിനെയും സാരമായി ബാധിക്കുന്നു. 
 

Brain cells maturing quickly possibly behind intellectual disabilities autism Study
Author
First Published Aug 9, 2024, 10:44 AM IST | Last Updated Aug 9, 2024, 10:51 AM IST

തലച്ചോറിൻ്റെ സാധാരണ വളർച്ചയെക്കാൾ വേഗത്തിലുള്ള വളർച്ച ഓട്ടിസത്തിന് കാരണമായേക്കാമെന്ന് പഠനം. മസ്തിഷ്ക കോശങ്ങൾ അല്ലെങ്കിൽ ന്യൂറോണുകൾ പ്രത്യേകിച്ച് സെറിബ്രൽ കോർട്ടെക്സ് പൂർണ്ണമായ വളർച്ചയിലെത്താൻ വർഷങ്ങളെടുക്കാം. ഈ പ്രക്രിയയെ 'നിയോട്ടെനി' എന്ന് വിളിക്കുന്നു.

'എസ്‌വൈഎൻജിഎപി1'  (SYNGAP1) എന്ന ജീൻ ആണ് ഈ ന്യൂറോണുകളുടെ ദീർഘകാല വികാസത്തിന് സഹായിക്കുന്നത്. ജീനിലെ മാറ്റങ്ങളോ മ്യൂട്ടേഷനുകളോ നീണ്ടുനിൽക്കുന്ന വികാസത്തെ തടസ്സപ്പെടുത്തുന്നതായി കണ്ടെത്തിയതായി ബെൽജിയത്തിലെ ഫ്ലെമിഷ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ബയോടെക്നോളജിയിലെ ഗവേഷകർ പറഞ്ഞു. ഇത് ചില തലച്ചോറിന്റെ ആരോ​ഗ്യത്തെയും ഓട്ടിസത്തിനും കാരണമാകുന്നതായി ​ഗവേഷകർ പറയുന്നു.

പരിവർത്തനം നടത്തിയ എസ്‌വൈഎൻജിഎപി1 ജീനുകൾ എലികളിൽ പരീക്ഷിച്ചാണ് പഠനം നടത്തിയത്. എലികളിൽ പരിവർത്തനം ചെയ്ത ജീനുകൾ വളരെ വേ​ഗത്തിൽ വളരുന്നതായി കാണപ്പെട്ടു. ന്യൂറോൺ ജേണലിൽ പഠനം പ്രസിദ്ധീകരിച്ചു. തലച്ചോറിന്റെ ആരോ​ഗ്യത്തെ ബാധിക്കുന്ന പ്രധാന കാരണം SYNGAP1 ജീനിലെ മാറ്റങ്ങളാണെന്ന് മുൻപ് നടത്തിയ പഠനങ്ങളിൽ കണ്ടെയിട്ടുണ്ട്. 

ഓട്ടിസം എന്നത് രോഗമല്ല മറിച്ച് ഒരു അവസ്ഥയാണ്. ഇതിനെ ഒരു ന്യൂറോ ഡവലപ്മെന്റ് ഡിസോഡർ എന്ന് വിളിക്കുന്നു. ഇത് കുട്ടികളുടെ ബുദ്ധി വികാസത്തെയും സാമൂഹിക വളർച്ചയും, ആശയ വിനിമയ കഴിവിനെയും സാരമായി ബാധിക്കുന്നു. ഓട്ടിസത്തെ ' ഓട്ടിസം സ്പെക്ട്രം ഡിസോഡർ'  (Autism spectrum disorder അഥവാ എ എസ് ഡി ( (ASD) എന്നും വിളിക്കാറുണ്ട്. 

Read more കാഴ്ചശക്തി കൂട്ടാൻ സഹായിക്കുന്ന വിറ്റാമിൻ ബി 12 അടങ്ങിയ അഞ്ച് സൂപ്പർ ഫുഡുകൾ
 

Latest Videos
Follow Us:
Download App:
  • android
  • ios