സ്തനത്തെക്കുറിച്ച് അറിഞ്ഞ് സ്തനാര്‍ബുദത്തെ ചെറുക്കുക
 
സാധാരണയായി സ്ത്രീകളില്‍ കാണപ്പെടുന്ന അര്‍ബുദമാണ് സ്തനാര്‍ബുദം. സ്തനാര്‍ബുദ ബാധിതരായി ലോകത്താകമാനം  ഒരു കോടി ആളുകളുണ്ട്. ഈ ഒക്‌ടോബര്‍  സ്തനാര്‍ബുദ ബോധവല്‍ക്കരണ മാസമായി ആചരിക്കുകയാണ്. ഈ രോഗത്തെകുറിച്ചുള്ള ബോധവല്‍ക്കരണം വര്‍ദ്ധിപ്പിക്കുതിനായി ലോകത്താകമാനം പ്രചാരണവും നടക്കുന്നുണ്ട്..

നിങ്ങളുടെ സ്തനങ്ങളെ അറിയുക  

മുലയൂട്ടല്‍ വേളയില്‍ പാല്‍ ഉല്‍പ്പാദിപ്പിക്കപ്പെടുന്ന ലോബ്‌സ് എന്ന ഗ്രന്ഥികളിലാണ് സ്തനം രൂപംകൊള്ളുന്നത്. ഡക്ട്‌സ് എറിയപ്പെടുന്ന ചെറിയ ട്യൂബുകളിലൂടെയാണ് മുലഞെട്ടിലേക്ക് പാല്‍ എത്തുത്. സ്തനത്തിലെ ലോബ്‌സിലോ ഡക്ട്‌സിലോ ആണ് അര്‍ബുദം ആരംഭിക്കുന്നത്. സാധാരണയായി ആര്‍ത്തവാരംഭം,  ആര്‍ത്തവ വിരാമം, ഗര്‍ഭാവസ്ഥ  വേളകളിലാണ് സ്തനങ്ങളില്‍ മാറ്റങ്ങള്‍ ഉണ്ടാകുക.
സ്തനങ്ങള്‍ വ്യത്യസ്തമാണ്. സ്ത്രീകളുടെ വലതുവശത്തെ സ്തനം ഇടതുവശത്തെ സ്തനത്തില്‍ നിന്നു വ്യത്യസ്തമാണ്. നിങ്ങളുടെ പ്രായത്തിനനുസൃതമായി സ്തനങ്ങളിലുണ്ടാകുന്ന സാധാരണ മാറ്റങ്ങളെ മനസ്സിലാക്കുകയെന്നതാണ് ബോധവല്‍ക്കരണത്തിലൂടെ ഉദ്ദേശിക്കുന്നത്. സ്തനവും കൈക്കുഴിയും തോളെല്ല് വരെയുമുള്ള ഭാഗങ്ങളും കണ്ണാടിക്കു മുന്നില്‍വച്ചോ, കുളിക്കുമ്പോഴോ പരിശോധിക്കണം.

സ്തനാര്‍ബുദ മുന്നറിയിപ്പ് 

സ്തനത്തിലോ കൈക്കുഴിയിലോ ഉണ്ടാകുന്ന പുതിയ മുഴ,  ആകൃതിയിലും വലിപ്പത്തിലും ഉണ്ടാകുന്ന മാറ്റം, സ്തനത്തിലെ മങ്ങിയ ചര്‍മ്മം, മുലക്കണ്ണുകളിലും പരിസരത്തുമുള്ള ചര്‍മ്മത്തിന്റെ ചുവപ്പു നിറം അല്ലെങ്കില്‍ ചര്‍മ്മം അടർന്നു പോകുക, വിപരീതമായ അല്ലെങ്കില്‍ കുഴിഞ്ഞ മുലക്കണ്ണ് തുടങ്ങിയ മാറ്റങ്ങള്‍ ശ്രദ്ധിക്കണം. നിങ്ങളുടെ സ്തനത്തെക്കുറിച്ച് നിങ്ങള്‍ ബോധവതികളാണെങ്കില്‍ ഇത്തരത്തില്‍ കാണപ്പെടുന്ന പുതിയ മാറ്റങ്ങള്‍ വളരെ നേരത്തെ മനസ്സിലാക്കാനാകും. എല്ലാ കണ്ടെത്തലുകളും അര്‍ബുദമാകണമെന്നില്ല. എന്നാലും കാലതാമസമില്ലാതെ ഡോക്ടറെ കാണേണ്ടതാണ്.

സ്തനാര്‍ബുദ പരിശോധ: എപ്പോള്‍ ? എങ്ങനെ ?

മാമോഗ്രാമിലൂടെ സ്തനാര്‍ബുദ പരിശോധന ഫലവത്തായി നടത്താന്‍ കഴിയും. സ്തനാര്‍ബുദ നിര്‍ണയത്തിനുള്ള ചെറിയ അളവിലുള്ള എക്‌സ് റേ പരിശോധനയാണിത്.  ലക്ഷണങ്ങള്‍ പ്രകടമാകുതിന് മുന്‍പേ തന്നെ മാമോഗ്രാമിലൂടെ വളരെ നേരത്തേ സ്തനാര്‍ബുദ നിര്‍ണയം നടത്താനാകും.
നാല്‍പതു വയസ്സിനു മുകളിലുള്ള എല്ലാ സ്ത്രീകളും രണ്ടു വര്‍ഷത്തിലൊരിക്കല്‍ മാമോഗ്രാം പരിശോധന നടത്തണം. ഇതോടൊപ്പം വര്‍ഷത്തിലൊരിക്കല്‍ പരിശോധനയ്ക്കായി ഡോക്ടറെ കാണണം. നിരന്തര പരിശോധനകളിലൂടെ ഈ രോഗത്താലുള്ള 30 ശതമാനം മരണവും കുറച്ചു കൊണ്ടുവരാനാകുമൊണ് പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. സ്തനാര്‍ബുദമോ അണ്ഡാശയ അര്‍ബുദമോ ബാധിച്ച അമ്മ/ സഹോദരി/ മകള്‍ എന്നിവരുടെ അടുത്ത ബന്ധുക്കള്‍ക്ക് സാധാരണയുള്ളവരെ അപേക്ഷിച്ച് അര്‍ബുദ സാധ്യത കൂടുതലാണ്.  ഇത്തരക്കാര്‍ തീര്‍ച്ചയായും അര്‍ബുദരോഗ വിദഗ്ധനെ കാണുകയും തുടര്‍ച്ചയായുള്ള പരിശോധനകള്‍ക്ക് വിധേയപ്പെടുകയും ചെയ്യണം.

എന്തുകൊണ്ട് സ്തനാര്‍ബുദം നേരത്തേ കണ്ടെത്തണം?

സ്തനാര്‍ബുദ നിര്‍ണയം അതിന്റെ ഘട്ടത്തെ വളരെയധികം ആശ്രയിച്ചിരിക്കുന്നു. പ്രാരംഭഘട്ടങ്ങളില്‍ കണ്ടെത്തുകയാണെങ്കില്‍ ചികിത്സ വളരെ വിജയകരമാകും. നേരത്തേ കണ്ടെത്തുന്നവരില്‍ 84 ശതമാനവും വൈകി കണ്ടെത്തുവരില്‍ 18 ശതമാനവുമാണ് അഞ്ചുവര്‍ഷത്തെ അതിജീവന നിരക്ക്.  രോഗം നേരത്തെ നിര്‍ണയിക്കുന്നതിലൂടെ ഫലപ്രദമായ ചികിത്സയും മികച്ച ജീവിത നിലവാരവും ദീര്‍ഘകാല നിലനില്‍പ്പും ഉറപ്പുവരുത്താനാകും.

സ്തനാര്‍ബുദം നിര്‍ണയിക്കപ്പെട്ടാല്‍ അത് ജീവിതാന്ത്യമോ ?

സ്തനാര്‍ബുദം നിര്‍ണയിക്കപ്പെടുന്ന നിലവിലെ സാഹചര്യങ്ങളില്‍ നിന്നു വളരെ വ്യത്യസ്തമാണ് മുപ്പുതു വര്‍ഷത്തിനു മുന്‍പേയുള്ള അവസ്ഥ. 
1970 നു മുന്‍പ് സ്തനാര്‍ബുദം കണ്ടെത്തുവരുടെ സ്തനത്തെ മുഴുവനായും, കൈക്കുഴിയിലെ ലിംഫ് നോഡ്‌സ്, നെഞ്ചിലെ പേശികള്‍ എന്നിവയും നീക്കം ചെയ്യു റാഡിക്കല്‍ മാസ്റ്റെക്ടമിക്ക് വിധേയമാക്കുക എന്നതായിരുന്നു ഏക പോംവഴി. നാശോന്‍മുഖമായതും രൂപമാറ്റം വരുത്തുതുമായ ഈ ശസ്ത്രക്രിയ സ്ത്രീകളില്‍ മാനസിക വിഷമതകള്‍ക്ക് കാരണമാകുമായിരുന്നു. കഴിഞ്ഞ ഇരുപതു വര്‍ഷമായി സ്തനാര്‍ബുദ ശസ്ത്രക്രിയ കൂടുതല്‍ മികച്ചതാകുകയും സ്തന പുനര്‍രൂപകല്‍പ്പനയും പുനര്‍നിര്‍മ്മാണവും കൂടുതലായി നടക്കുകയും ചെയ്യുന്നുണ്ട്.
വ്യവസ്ഥാപിതമായ സ്തനാര്‍ബുദ ചികിത്സയില്‍ നിരവധി ഘടകങ്ങളുണ്ട്. ഹോര്‍മോ തെറാപ്പി, കീമോ തെറാപ്പി, ടാര്‍ഗെറ്റഡ് തെറാപ്പി എന്നിവയാണ് ഏറ്റവും പ്രധാനപ്പെട്ട ചികിത്സകള്‍. ട്യൂമര്‍ കോശങ്ങള്‍ വളരുന്നതിനെ കണ്ടെത്തി നശിപ്പിച്ച് അതിന്റെ വ്യാപനം തടയുന്നതിനെയാണ് ടാര്‍ഗെറ്റഡ് തെറാപ്പി എന്നുപറയുന്നത്. നിയന്ത്രണത്തിലും അതിജീവനത്തിലും റേഡിയോതെറാപ്പിക്ക് നിര്‍ണായക പങ്കുണ്ട്. സ്തനാര്‍ബുദത്തെ നിയന്ത്രിക്കുന്നതിന് എല്ലാ സമീപനങ്ങളും ബാധകമല്ലൊണ് വിലയിരുത്തല്‍. ഓരോ രോഗിക്കും വ്യത്യസ്തതരം ആശങ്കകള്‍ ഉണ്ടാകാം. അര്‍ബുദ ചികിത്സ വ്യക്തിഗത വൈദ്യശാസ്ത്ര  കാലഘ'ത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. ഇതിലൂടെ കൂടുതല്‍ നേട്ടം കൈവരിച്ച് ഓരോ രോഗിയുടേയും പ്രയാസങ്ങള്‍ കുറച്ചാണ് ചികിത്സ നല്‍കുന്നത്.

അതിജീവിച്ച ഹീറോകള്‍ക്ക് അഭിവാദ്യങ്ങള്‍

നവീന പരിശോധനാ സംവിധാനങ്ങളുടേയും ചികിത്സാരീതികളുടേയും ഫലമായി സ്തനാര്‍ബുദമുള്ളവര്‍ ദീര്‍ഘകാലം ജീവിക്കുന്നുണ്ട്. അവരാണ് സഹനത്തോടും ധീരതയോടും അര്‍ബുദത്തെ അതിജീവിച്ച ഹീറോകള്‍.  ഇത്തരക്കാര്‍ സാധാരണ ജീവിതത്തിലേക്ക് മടങ്ങിയെത്തി പുതിയ സന്തുലനാവസ്ഥയില്‍ എത്തുമ്പോള്‍  ഭൗതികവും മാനസികവുമായി നിരവധി വെല്ലുവിളികള്‍ അഭിമുഖീരിക്കുന്നുണ്ട്. ഇവരെ സഹായിച്ച് മതിയായ പരിരക്ഷ നല്‍കുകയെതാണ് നിലവിലെ മെഡിക്കല്‍ സമൂഹം നേരിടുന്ന വലിയ വെല്ലുവിളി.

കഥ ഇവിടെ അവസാനിക്കുന്നുവോ?

സ്തനാര്‍ബുദം നിരവധിപേരെ ബാധിക്കുന്നുണ്ട്. ചിലര്‍ മരിക്കുന്നുണ്ട്. ചിലരില്‍ ഇത് ആവര്‍ത്തിക്കപ്പെടുന്നുണ്ട്. എന്നിരുന്നാലും നിലവില്‍ സ്തനാര്‍ബുദ ബാധിതര്‍ ആശങ്കപ്പെടേണ്ടതില്ല. സ്തനാര്‍ബുദ മേഖലയില്‍ വളരെ നേട്ടങ്ങള്‍ കൈവരിച്ചിട്ടുണ്ടെങ്കിലും കൂടുതല്‍ കാര്യങ്ങള്‍ ഇനിയും പഠിക്കേണ്ടതുണ്ട്. പ്രതിരോധിക്കാനാകുന്ന രോഗമായി സ്തനാര്‍ബുദം മാറി എന്ന ഭാവിയിലെ വാര്‍ത്തയ്ക്കാണ് നാം കാത്തിരിക്കുന്നത്. 


ഡോ. രജിത എൽഎംഡി, ഡിഎം (മെഡിക്കൽ ഓങ്കോളജി)
കൺസൾട്ടന്റ് മെഡിക്കൽ ഓങ്കോളജിസ്റ്റ്
കിംസ്‌ ഹെൽത്ത് കാൻസർ സെന്റർ, തിരുവനന്തപുരം