തുടക്കത്തിലെ തന്നെ തിരിച്ചറിഞ്ഞാൽ വളരെ പെട്ടെന്ന് ചികിത്സിച്ച് മാറ്റാവുന്ന രോ​​ഗമാണ് സ്തനാര്‍ബുദം. 50 വയസ് കഴിഞ്ഞ സ്ത്രീകളിലാണ്  ബ്രസ്റ്റ്‌ ക്യാന്‍സര്‍ വരാനുള്ള സാധ്യത കൂടുതൽ. സ്തനങ്ങൾ ആഴ്ച്ചയിൽ ഒരിക്കല്ലെങ്കിലും സ്വയം പരിശോധിക്കണം. 

സ്ത്രീകളില്‍ ഏറ്റവും അധികം കണ്ടുവരുന്ന രോഗമാണ് ബ്രസ്റ്റ് ക്യാന്‍സര്‍ അഥവാ സ്തനാര്‍ബുദം. തുടക്കത്തിലെ തന്നെ തിരിച്ചറിഞ്ഞാൽ വളരെ പെട്ടെന്ന് ചികിത്സിച്ച് മാറ്റാവുന്ന രോ​​ഗമാണ് സ്തനാര്‍ബുദം. പലപ്പോഴും രോഗം കണ്ടെത്താന്‍ വൈകുന്നതാണ് ചികിത്സയെ ബാധിക്കുന്നത്. 

മറ്റു ക്യാൻസറുകളെ പോലെ തിരിച്ചറിയാന്‍ പ്രയാസമേറിയതല്ല ബ്രസ്റ്റ് കാന്‍സര്‍. ഇന്ത്യയില്‍ ആകമാനം ബ്രസ്‌റ്റ്‌ ക്യാന്‍സറിന്റെ അളവ്‌ അനുപാതികമായി വര്‍ധിക്കുന്നുവെന്ന് വെല്‍കെയല്‍ ഹോസ്‌പിറ്റലിലെ സീനിയര്‍ കണ്‍സള്‍ന്റ്‌ മെഡിക്കല്‍ ഓങ്കോളജിസ്‌റ്റ്‌ ഡോ. അജോ മാത്യൂ പറയുന്നു.ഡോ.ലെെവിൽ ‌ബ്രസ്റ്റ്‌ ക്യാന്‍സറും ചികിത്സാരീതികളും എന്ന വിഷയത്തെ പറ്റി സംസാരിക്കുകയായിരുന്നു അദ്ദേഹം.

സ്വയം പരിശോധനകളിലൂടെ ഇതിന്റെ തുടക്കം സ്വയം കണ്ടെത്താന്‍ കഴിയും. സംശയാസ്പദമായി എന്തെങ്കിലും സ്തനങ്ങളില്‍ കാണുകയോ എന്തെങ്കിലും വേദന അനുഭവപ്പെടുകയോ ചെയ്താൽ ഉടന്‍ തന്നെ ഡോക്ടറിനെ കണ്ട് പരിശോധന നടത്തുകയാണ് വേണ്ടതെന്ന് അദ്ദേഹം പറയുന്നു. 

ഫാസ്റ്റ്‌ ഫുഡ്‌ കഴിക്കുക, ജീവിശൈലിയിലെ മാറ്റങ്ങള്‍, കൊഴുപ്പുള്ള ഭക്ഷണങ്ങള്‍ കഴിക്കുക, ഇവയൊക്കെയാണ്‌ പ്രധാനകാരണങ്ങള്‍. സ്‌തനത്തില്‍ തടിപ്പ്‌, കക്ഷത്തില്‍ മുഴ, സ്‌തനത്തില്‍ നിറവ്യത്യാസം ഇവയാണ്‌ പ്രധാനലക്ഷണങ്ങള്‍. സ്തനങ്ങൾ ആഴ്ച്ചയിൽ ഒരിക്കല്ലെങ്കിലും സ്വയം പരിശോധിക്കണം. 

50 വയസ് കഴിഞ്ഞ സ്ത്രീകളിലാണ് ബ്രസ്റ്റ് ക്യാൻസർ വരാനുള്ള സാധ്യത കൂടുതൽ. ദിവസവും അരമണിക്കൂറെങ്കിലും വ്യായാമം ചെയ്യുക, പച്ചക്കറി പഴവര്‍ഗങ്ങള്‍ എന്നിവ ഭക്ഷണത്തില്‍ ധാരാളം ഉള്‍പ്പെടുത്തുക. ആര്‍ത്തവവിരാമ കഴിഞ്ഞ ചില സ്‌ത്രീകള്‍ ഹോര്‍മോണ്‍ ​ഗുളികകൾ കഴിക്കാറുണ്ട്. ഹോര്‍മോണ്‍ ഗുളികകള്‍ ബ്രസ്‌റ്റ്‌ ക്യാന്‍സറിന്‌ കാരണമാകാറുണ്ടെന്നും ഡോ. അജോ മാത്യൂ പറയുന്നു.

സ്തനഞെട്ടുകളിൽ നിന്നു രക്തം കലർന്നതോ അല്ലാത്തതോ ആയ സ്രവം, രണ്ടു സ്തനങ്ങളും തമ്മിൽ കാഴ്ചയിലുള്ള വ്യത്യാസം, മുലഞെട്ടുകൾ അകത്തേക്കു വലിഞ്ഞിരിക്കുക, സ്തനചർമത്തിലെ തടിപ്പുകളും ചൊറിച്ചിലും എന്നിവ കണ്ടാൽ ഡോക്ടറെ സമീപിച്ചു ക്യാൻസർ ഉണ്ടോയെന്നു പരിശോധിച്ചറിയേണ്ടതാണെന്നും അദ്ദേഹം പറയുന്നു. ഇതുമായി ബന്ധപ്പെട്ട് കൂടുതലറിയാൻ താഴേയുള്ള വീഡിയോ കാണാം...