Asianet News MalayalamAsianet News Malayalam

ചുരുങ്ങിയ ചിലവില്‍ സ്തനാര്‍ബുദം കണ്ടെത്താം; ആരോഗ്യമേഖലിയില്‍ പുത്തന്‍ കാല്‍വെപ്പിനൊരുങ്ങി ഡോ. അജിത്ത് ജോയ്

ഡോക്ടര്‍ ജോയ്സ് മാമോഗ്രാഫിയ എന്ന പേരില്‍ സ്തനാര്‍ബുദം കണ്ടെത്താനുള്ള പുതിയ സംവിധാനമാണ് ഡോക്ടര്‍ അജിത് ജോയ് ഒരുക്കുന്നത്.
 

breast cancer treatment by doctor ajith joy
Author
First Published Nov 14, 2022, 11:13 AM IST

കൊച്ചി: ആധുനിക കാലത്ത് ഏറ്റവും ആശങ്കയോടെ കാണുന്ന രോഗമാണ് ക്യാന്‍സര്‍ അഥവാ അര്‍ബുദം. ഇതില്‍ തന്നെ സ്തനാര്‍ബുദം പലപ്പോഴും വലിയ അപകടമാണ് ആളുകളില്‍ ഉണ്ടാക്കുന്നത്. തിരിച്ചറിയാന്‍ വൈകുന്നതാണ് സ്താനാര്‍ബുദം കൂടുതല്‍ സങ്കീര്‍ണമാക്കുന്നത്. രോഗം സ്ഥിരീകരിക്കാനുള്ള പരിശോധന ചിലവുകളും വലിയ ബാധ്യതകളാണ് സാധാരണക്കാരില്‍ ഉണ്ടാക്കാറുള്ളത്.

എന്നാല്‍ ഇത്തരം ആശങ്കകള്‍ പരിഹരിക്കാനായി ആരോഗ്യമേഖലയില്‍ പുത്തന്‍ ചുവടുവെയ്പ്പിന് ഒരുങ്ങുകയാണ് ഡോക്ടര്‍ അജിത്ത് ജോയ്. ഡോക്ടര്‍ ജോയ്സ് മാമോഗ്രാഫിയ എന്ന പേരില്‍ സ്തനാര്‍ബുദം കണ്ടെത്താനുള്ള പുതിയ സംവിധാനമാണ് ഡോക്ടര്‍ അജിത് ജോയ് ഒരുക്കുന്നത്.

ആരോഗ്യമേഖലയില്‍ മുന്‍ പരിചയമില്ലാത്ത വിധതത്തില്‍ ചികിത്സ ചിലവുകള്‍ ലഘൂകരിക്കുന്നതിനായി പത്ത് വര്‍ഷത്തേക്ക് സ്തനാര്‍ബുദം പരിശോധിക്കാനുള്ള പദ്ധതിയുമായാണ്  Dr Joy's Mamografia എത്തുന്നത്. വെറും 8000 രൂപയാണ് പത്ത് വര്‍ഷത്തേക്ക് മാമോഗ്രാഫിയ പ്രോഗ്രാമില്‍ ചേരുന്നതിന് ചിലവാകുന്നത്. ഒറ്റത്തവണ പേയ്‌മെന്റ് ബുദ്ധിമുട്ടുള്ള ഉപഭോക്താക്കള്‍ക്ക് മൂന്ന്, ആറ് മാസത്തെ ഇന്‍സ്റ്റാള്‍മെന്റ് ഓപ്ഷനുകളും ലഭ്യമാണ്.

സ്തനാര്‍ബുദം വരാനുള്ള ചെറിയ സാധ്യത പോലും ഉള്ള സ്ത്രീകളെ എത്രയും പെട്ടെന്ന് കണ്ടെത്തി സഹായിക്കുകയാണ് ഡോ ജോയിസ് മാമോഗ്രാഫിയ ലക്ഷ്യമിടുന്നത്. ഡോക്ടര്‍ ജോയ്സ് വെഞ്ചേഴ്സ് എന്ന കമ്പനിക്ക് കീഴിലായിട്ടാണ് ഡോ ജോയിസ് മാമോഗ്രാഫിയയും എത്തുന്നത്. ഇതിന് പുറമെ കുറഞ്ഞ ചിലവില്‍ മരുന്നുകളും മെഡിക്കല്‍ ഉപകരണങ്ങളും മറ്റും ലഭ്യമാക്കുന്നതിന് ഡോക്ടര്‍ ജോയ്സ് മെഡ്സ്റ്റോര്‍ എന്ന സ്ഥാപനവും ഡോക്ടര്‍ ജോയ്സ് വെല്‍നസ് എന്ന സ്ഥാപനവും ഇതിനോടൊപ്പം ആരംഭിച്ചിട്ടുണ്ട്.

എം.പി ഹൈബി ഈഡ ഡോന്‍ ഡോക്ടര്‍ വെഞ്ചേഴ്സിന്റെ കോര്‍പ്പറേറ്റ് ഓഫീസ് ഉദ്ഘാടനം ചെയ്തു്. പ്രസിദ്ധ അഭിനയത്രി മംമ്ത മോഹന്‍ദാസ് ഡോക്ടര്‍ ജോയ്സ് മാമോഗ്രാഫിയയും കൊച്ചി മേയര്‍ അനില്‍ കുമാര്‍ ഡോക്ടര്‍ ജോയ്സ് മെഡ്സ്റ്റോറിന്റെയും  ഉദ്ഘാടനം നടത്തി. നടി തന്‍വി റാം  ഡോ. ജോയ്സ് വെല്‍നസിന്റെ ഉദ്ഘാടനം നടത്തി. ഡോക്ടര്‍ അജിത്ത് ജോയ്‌സ് മാമോഗ്രാഫിയ  2 ഇന്‍സ്റ്റാള്‍മെന്റ് ഓപ്ഷനുകള്‍ ആണ് നല്‍കുന്നത്.

ഇന്‍സ്റ്റാള്‍മെന്റ് ഓപ്ഷന്‍ 1: മാസം ഒന്നെന്ന തരത്തില്‍ മൂന്ന് ഇന്‍സ്റ്റാള്‍മെന്റുകളായി 9500 രൂപയും തുച്ഛമായ വാര്‍ഷിക റെന്യൂവല്‍ തുകയുമാണ് അടയ്ക്കേണ്ടി വരിക.

ഇന്‍സ്റ്റാള്‍മെന്റ് ഓപ്ഷന്‍ 2: ആറ് മാസത്തെ ഇന്‍സ്റ്റാള്‍മെന്റ് രീതിയില്‍ ആണ് ഈ പദ്ധതി.  ടെസ്റ്റ് നടത്തുമ്പോള്‍ വാര്‍ഷിക രജിസ്ട്രേഷന്‍ ഫീസിന് പുറമേ മൊത്തം 11000 രൂപ മാത്രമാണ് പത്ത് വര്‍ഷത്തേക്ക് മാത്രമായി അടയ്ക്കേണ്ടി വരിക.

ഇന്‍സ്റ്റാള്‍മെന്റ് ഓപ്ഷന്‍ തിരഞ്ഞെടുക്കുന്നവര്‍ക്ക് ഇന്‍സ്റ്റാള്‍മെന്റുകള്‍ പൂര്‍ത്തിയാക്കിയ ശേഷം ടെസ്റ്റുകള്‍ നടത്താന്‍ അര്‍ഹതയുണ്ട്. കൂടാതെ, ലിസ്റ്റുചെയ്ത അംഗത്തിന് ആവശ്യമെങ്കില്‍ എപ്പോള്‍ വേണമെങ്കിലും ഒരു ടെസ്റ്റിനായി മുന്‍കൂട്ടി പണമടയ്ക്കാം. ഇതിന് പുറമെ  ജോയ് മൂവി പ്രൊഡക്ഷന്‍സ്, ജോയ് മ്യൂസിക്, സിനിമാ നിര്‍മാണത്തിനുള്ള ഇന്‍ഫ്രാസ്ട്രക്ചര്‍ ലീസിങ് കമ്പനി എന്നിവ സ്ഥാപിച്ച് നാല് സിനിമകള്‍ ഒരുമിച്ച് നിര്‍മിച്ച് സിനിമാ നിര്‍മാണത്തിലേക്കും ഡോക്ടര്‍ അജിത്ത് ജോയ്  ചുവടുവെയ്പ് നടത്തിയിരുന്നു.  

കേരളത്തിലെ ആദ്യ അത്യാധുനിക ന്യൂക്ലിയര്‍ മെഡിസിന്‍ സെന്ററായ ഡി.ഡി.എന്‍.എം.ആര്‍.സി സ്ഥാപിച്ച് തന്റെ സംരംഭക ജീവിതം ആരംഭിച്ച അജിത്ത് ജോയ്.  പിതാവ് ശ്രീ ജോയ് ജോസഫ് സ്ഥാപിച്ച DDRC SRL ഡയഗ്നോസ്റ്റിക് സേവനങ്ങളുടെ  ബിസിനസ്സ് ഏറ്റെടുത്തു. 72 യൂണിറ്റുകളില്‍ നിന്ന് നേരിട്ട് പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തെ  240 ശാഖകളുമായി കേരളത്തിലെ ഏറ്റവും വലിയ ഡയഗ്നോസ്റ്റിക് നെറ്റ്വര്‍ക്കിലേക്ക് ബിസിനസ് വളര്‍ത്തി. . കോവിഡ് ആര്‍ടിപിസിആര്‍ ടെസ്റ്റുകള്‍ ആരംഭിക്കുകയും പകര്‍ച്ചവ്യാധിയെ ചെറുക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കുകയും ചെയ്ത സംസ്ഥാനത്തെ ആദ്യത്തെ ലാബാണ് ഡിഡിആര്‍സി എസ്ആര്‍എല്‍. 2021-ല്‍ അദ്ദേഹം ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് ഇറങ്ങുകയും മറ്റ് ബിസിനസ് സംരംഭങ്ങളിലേക്ക് ശ്രദ്ധകേന്ദ്രീകരിക്കുകയും ചെയ്യുകയായിരുന്നു. നിലവില്‍ ഡിഡിആര്‍സിയുടെ മെന്റര്‍ ആയും അജിത്ത് ജോയ് പ്രവര്‍ത്തിക്കുന്നുണ്ട്.

2021 മുതല്‍, ഡോ. ജോയ്‌സ് വെല്‍നസ് - ആന്റി ഏജിംഗ് ആന്‍ഡ് വെയ്റ്റ് ലോസ് സംരംഭം, ഡോ ജോയ്‌സ് മെഡ്‌സ്റ്റോര്‍ - ഹോം കെയര്‍ മരുന്നുകള്‍ 360 ഡിഗ്രി ഡെലിവറി ചെയ്യുന്ന ന്യൂ ഏജ് മെഡിക്കല്‍ സ്റ്റോറുകളുടെ ഒരു ശൃംഖലയായ ഡോ. ഹെല്‍ത്ത്‌കെയര്‍, ഡോ ജോയ്‌സ് സ്‌പോര്‍ട്‌സ് - ഒന്നിലധികം സ്‌പോര്‍ട്‌സ്, ഫിറ്റ്‌നസ് എന്റിറ്റികളുള്ള ഒരു സ്‌പോര്‍ട്‌സ് ടര്‍ഫ്, അരാമിസ് - പാത്തോളജിയിലും ഇമേജിംഗിലും മെഡിക്കല്‍ ഡയഗ്‌നോസ്റ്റിക് സൊല്യൂഷനുകള്‍ക്കായുള്ള ഒരു ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) അടിസ്ഥാനമാക്കിയുള്ള മെഡിക്കല്‍ സോഫ്‌റ്റ്വെയര്‍ കമ്പനിയും അജിത്ത് ജോയ് സ്ഥാപിച്ചിട്ടുണ്ട്.

റിയല്‍ എസ്റ്റേറ്റ്, മാനേജ്‌മെന്റ് കണ്‍സള്‍ട്ടന്‍സികള്‍, മൈക്രോ ചിപ്പ് ടെക്‌നോളജീസ്, മൂവി മേക്കിംഗ്, ഹെല്‍ത്ത്‌കെയര്‍ ഡിസ്ട്രിബ്യൂഷന്‍ എന്നീ മേഖലകളിലും അജിത് ജോയ് പ്രവര്‍ത്തിക്കുന്നുണ്ട്.

breast cancer treatment by doctor ajith joy


 

Follow Us:
Download App:
  • android
  • ios