Asianet News MalayalamAsianet News Malayalam

സ്കൂളുകളിലും കോളേജുകളിലും സൗജന്യമായി ആർത്തവ ശുചിത്വ ഉത്പന്നങ്ങൾ നല്‍കാന്‍ കാലിഫോര്‍ണിയ

എല്ലാ പൊതു ശൗചാലയങ്ങളിലും ടോയ്‌ലറ്റ് പേപ്പറും പേപ്പർ ടവലും നൽകുന്നത് പോലെ, ആർത്തവ ഉൽപ്പന്നങ്ങളും നൽകണമെന്നും ഗാർഷ്യ പറഞ്ഞു. 

California to require free period products in public schools, colleges
Author
California, First Published Oct 13, 2021, 3:59 PM IST

അടുത്ത വർഷം മുതൽ കാലിഫോർണിയയിലെ പബ്ലിക് സ്കൂളുകളിലെയും കോളേജുകളിലെയും ശുചിമുറികളിൽ സൗജന്യ ആർത്തവ ഉൽപന്നങ്ങൾ നൽകാനൊരുങ്ങി കാലിഫോർണിയ. ഗവർണർ ഗവിൻ ന്യൂസം ഇത് സംബന്ധിച്ചുള്ള കരാർ ഒപ്പ് വച്ചു.നിയമസഭാംഗമായ ക്രിസ്റ്റീന ഗാർഷ്യയാണ് ഈ ബില്ല് അവതരിപ്പിച്ചിരുന്നത്. തുടർന്ന് ഇക്കാര്യം ട്വിറ്ററിലൂടെ അദ്ദേഹം പങ്കുവയ്ക്കുകയും ചെയ്തു.

6 മുതൽ 12 വരെ ഗ്രേഡുകളുള്ള പൊതു വിദ്യാലയങ്ങൾ 2022-23 അധ്യയന വർഷത്തിന്റെ തുടക്കത്തിൽ 50 ശതമാനം ബാത്ത്റൂമുകളിൽ സൗജന്യ ആർത്തവ ഉൽപന്നങ്ങൾ നൽകേണ്ടത് പ്രധാനമാണെന്ന് ക്രിസ്റ്റീന ഗാർഷ്യ പറഞ്ഞു. 23 കാമ്പസുകളിലായി ഏകദേശം 485,550 വിദ്യാർത്ഥികൾ ഉൾപ്പെടുന്ന പൊതു കമ്മ്യൂണിറ്റി കോളേജുകളിലേക്കും കാലിഫോർണിയ സ്റ്റേറ്റ് യൂണിവേഴ്സിറ്റി സിസ്റ്റത്തിലേക്കും നിയമം വ്യാപിക്കുന്നു.

ഈ നടപടി സ്വകാര്യ സ്ഥാപനങ്ങളും പിന്തുടരാൻ പ്രോത്സാഹിപ്പിക്കുന്നു. സ്‌കോട്ട്‌ലൻഡിൽ പാസാക്കിയ 2020 ബില്ലിൽ നിന്നാണ് തനിക്ക് പ്രചോദനം ലഭിച്ചതെന്നും എല്ലാ പൊതു സ്ഥലങ്ങളിലും സൗജന്യ ആർത്തവ ഉൽപ്പന്നങ്ങൾ ലഭ്യമാക്കണമെന്നും അവർ പറഞ്ഞു. 

എല്ലാ പൊതു ശൗചാലയങ്ങളിലും ടോയ്‌ലറ്റ് പേപ്പറും പേപ്പർ ടവലും നൽകുന്നത് പോലെ, ആർത്തവ ഉൽപ്പന്നങ്ങളും നൽകണമെന്നും ഗാർഷ്യ പറഞ്ഞു. 13 മുതൽ 19 വയസ്സുവരെയുള്ള 23 ശതമാനം വിദ്യാർത്ഥികൾ ആർത്തവ ഉൽപന്നങ്ങൾ വാങ്ങാൻ ബുദ്ധിമുട്ടുന്നുവെന്ന് അടുത്തിടെ നടത്തിയ പഠനത്തിൽ പറയുന്നു.

'കൊവിഡ് ഗുരുതരമാകാതിരിക്കാനും മരണം ഒഴിവാക്കാനും ആന്റിബോഡി ഇന്‍ജെക്ഷന്‍'!

Follow Us:
Download App:
  • android
  • ios