90 ദിവസത്തേക്ക് ഐസ്ക്രീമുകളും തണുത്ത പാനീയങ്ങളും ഒഴിവാക്കിയാൽ കൊറോണ വൈറസിനെ പ്രതിരോധിക്കാനാകുമെന്നൊരു മെസേജ് നിങ്ങളുടെ ഫോണിൽ വന്നിട്ടുണ്ടോ. എന്താണ് ഇതിന് പിന്നിലെ വാസ്തവം. ചൈന നേരിടുന്ന മാരകമായ വൈറസ് ഉടൻ ഇന്ത്യയിലേക്ക് വരാം.

കൊറോണ വൈറസ് പടരുന്നതിൽ നിന്ന് സ്വയം രക്ഷനേടാൻ അടുത്ത 90 ദിവസത്തേക്ക് ആളുകൾ ഐസ്ക്രീമുകൾ, മിൽക്ക് ഷെയ്ക്കുകൾ, തണുത്ത പാനീയങ്ങൾ, പാൽ, മധുരപലഹാരങ്ങൾ എന്നിവ കഴിക്കുന്നത് ഒഴിവാക്കണമെന്നും സന്ദേശത്തിൽ പറയുന്നത്. സോഷ്യൽ മീഡിയയിൽ നിരവധി പേർ ഇത് ഷെയർ ചെയ്തിട്ടുമുണ്ട്.

ഐസ്ക്രീമുകൾ, ശീതളപാനീയങ്ങൾ, മധുരപലഹാരങ്ങൾ എന്നിവ ഉപയോഗിക്കുന്നതിലൂടെ വൈറസ് പടരില്ലെന്നാണ് സൈഫ ആശുപത്രിയിലെ ക്രി‌റ്റിക്കൽ കെയർ മെഡിസിൻ സ്പെഷ്യലിസ്റ്റ് ഡോ. ശിൽപ വർമ്മ പറയുന്നത്. ജലദോഷത്തിന് കാരണമാകുന്ന പദാർത്ഥങ്ങൾ കൊറോണ വൈറസുമായി ബന്ധം വരുന്നില്ല.

ഈ ഭക്ഷ്യവസ്തുക്കളും കൊറോണ വൈറസും തമ്മിൽ ബന്ധമുണ്ടെന്ന് ശാസ്ത്രീയമായ തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നും ഡോ. ശിൽപ പറഞ്ഞു. കൊറോണ വെെറസുമായി ബന്ധപ്പെട്ട് തെറ്റായ രീതിയിലുള്ള നിരവധി വ്യാജ സന്ദേശങ്ങൾ ഇനിയും വരാം. അത്തരം സന്ദേശങ്ങൾ കണ്ണും അടച്ച് വിശ്വസിക്കരുതെന്നും ഡോ. ശിൽപ പറയുന്നു. 

കൊറോണ വൈറസിനെ നേരിടാനുള്ള ഏറ്റവും മികച്ച പ്രതിരോധ സംവിധാനങ്ങൾ ലോകാരോഗ്യ സംഘടന ട്വീറ്റ് ചെയ്തിരുന്നു. എന്നാൽ തണുത്ത പാനീയങ്ങളും ഐസ്ക്രീമുകളും എവിടെയും ഒഴിവാക്കുന്നത് അതിൽ പരാമർശിക്കുന്നില്ലെന്നും അവർ പറഞ്ഞു.