Asianet News MalayalamAsianet News Malayalam

പ്രമേഹരോഗികളും ദന്തസംരക്ഷണവും; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

രാവിലെയും വൈകിട്ടും മൂന്ന് മുതൽ അഞ്ച് മിനിറ്റ് നന്നായി ഒരു മീഡിയം അഥവാ സോഫ്റ്റ് ടൂത്ത് ബ്രഷ് കൊണ്ട് പല്ല് വൃത്തിയാക്കുക. പല്ലിനിടയിൽ കയറുന്ന ഭക്ഷണാവശിഷ്ടങ്ങൾ എടുത്ത് കളയാനായി ദന്തൽ ഫ്ലോസ് എന്ന നൂല് അല്ലെങ്കിൽ ഇന്റർ ദന്തൽ ബ്രഷ് ഉപയോഗിക്കുക. പല്ലുകൾക്കിടയിലെ അകലം നിർണയിച്ചതിനു ശേഷം ഇതിൽ ഏതാണ് അഭികാമ്യമെന്ന് ഡോക്ടർ നിർദേശിക്കും.
 

Can diabetes affect your teeth?
Author
Trivandrum, First Published May 12, 2019, 9:43 AM IST

പ്രമേഹരോ​ഗികളുടെ എണ്ണം ഇന്ന് കൂടി വരികയാണല്ലോ. ജീവിതശൈലിയിൽ വന്ന മാറ്റങ്ങൾ തന്നെയാണ് ഇതിനൊരു പ്രധാന കാരണം. പാരമ്പര്യവും ഒരു ഘടകമായി വർത്തിക്കുന്നു. പ്രമേഹവും മോണ രോഗവും തമ്മിൽ അഭേദ്യമായ ബന്ധമുണ്ട്. അത് മാത്രമല്ല പ്രമേഹരോഗികളിൽ വായിലും പല്ലുകളിലും ചില വ്യതിയാനങ്ങൾ സംഭവിക്കാറുമുണ്ട്. മറ്റെല്ലാ അവയവങ്ങളുടെയും സംരക്ഷണം പോലെ തന്നെ പ്രമേഹരോഗികൾ അതീവ ശ്രദ്ധ പുലർത്തേണ്ട ഒന്നാണ് അവരുടെ ദന്തസംരക്ഷണം.

പ്രമേഹരോഗികൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ...

സോഫ്റ്റ് ടൂത്ത് ബ്രഷ് കൊണ്ട് പല്ല് വൃത്തിയാക്കുക...

രാവിലെയും വൈകിട്ടും മൂന്ന് മുതൽ അഞ്ച് മിനിറ്റ് നന്നായി ഒരു മീഡിയം അഥവാ സോഫ്റ്റ് ടൂത്ത് ബ്രഷ് കൊണ്ട് പല്ല് വൃത്തിയാക്കുക. പല്ലിനിടയിൽ കയറുന്ന ഭക്ഷണാവശിഷ്ടങ്ങൾ എടുത്ത് കളയാനായി ദന്തൽ ഫ്ലോസ് എന്ന നൂല് അല്ലെങ്കിൽ ഇന്റർ ദന്തൽ ബ്രഷ് ഉപയോഗിക്കുക. പല്ലുകൾക്കിടയിലെ അകലം നിർണയിച്ചതിനു ശേഷം ഇതിൽ ഏതാണ് അഭികാമ്യമെന്ന് ഡോക്ടർ നിർദേശിക്കും.

കക്ക അഥവാ കാൽക്കുലസ് യഥാസമയം നീക്കം ചെയ്യുക...

∙പല്ലിൽ പറ്റിപ്പിടിക്കുന്ന കക്ക അഥവാ കാൽക്കുലസ് യഥാസമയം നീക്കം ചെയ്യുക. ആറുമാസത്തിലൊരിക്കൽ ദന്തവിദ ഗ്ധനെ കണ്ട് അൾട്രാസോണിക് ഉപകരണം കൊണ്ടുള്ള ക്ലീനിംഗ് അഥവാ സ്കെയിലിംഗ് ചെയ്യുക. 

മധുരപദാർത്ഥങ്ങൾ ഒഴിവാക്കുക...

മധുരപദാർത്ഥങ്ങൾ കഴിവതും ഒഴിവാക്കുക. പല്ലിൽ ഒട്ടിപ്പിടിക്കുന്ന തരത്തിലുള്ള മിഠായികൾ, ക്രീം ബിസ്കറ്റുകൾ, വറ്റലുകൾ, കേക്കുകൾ തുടങ്ങിയവ കഴിച്ചതിന് ശേഷം ഉടൻ തന്നെ വായ നന്നായി കഴുകി വൃത്തിയാക്കുക.

തുടക്കത്തിലേ ചികിത്സ തേടുക...

മോണയിൽ അമിതമായി ചുവപ്പു നിറം കാണുക, രക്തസ്രാവം മോണയിൽ നിന്നുമുണ്ടാവുക, ഇത്തരം ലക്ഷണങ്ങൾ അവഗണിക്കാതെ തുടക്കത്തിലേ ചികിത്സ തേടുക.

മോണയിലെ രക്തചംക്രമണം...

മോണയിലെ രക്തചംക്രമണം കൂട്ടാൻ മോണ തിരുമ്മുന്നത് നല്ലതാണ്. വൃത്തിയുള്ള വിരലുകളോ ഇതിനായുള്ള ആയുർ വേദ മരുന്നുകളോ ഉപയോഗിക്കാവുന്നതാണ്.

കൂർത്ത പല്ലുകളോ വയ്പു പല്ലുകളോ...

കൂർത്ത പല്ലുകളോ വയ്പു പല്ലുകളോ വായിൽ മുറിവുണ്ടാക്കുന്നുണ്ടെങ്കിൽ യഥാസമയം ചികിത്സ തേടുക.

വയ്പു പല്ലുകൾക്ക് ചലനം സംഭവിച്ചാൽ...

വയ്പു പല്ലുകൾക്ക് ചലനം സംഭവിച്ച് അവയുടെ പിടുത്തം നഷ്ടപ്പെടുമ്പോൾ തന്നെ ഡോക്ടറെ കണ്ട് അതിനുള്ള പരിഹാരം തേടുക.

വായ്നാറ്റത്തിന് കാരണങ്ങൾ...

പ്രമേഹനിയന്ത്രണത്തിനും വായിലെ മറ്റു കാരണങ്ങളും നീക്കം ചെയ്തിട്ടും വായ്നാറ്റം തുടരുന്നുവെങ്കിൽ മറ്റു കാരണങ്ങളായ ഗ്യാസ്ട്രബിൾ, സൈനസൈറ്റിസ്, ശ്വാസകോശസംബ ന്ധമായ രോഗങ്ങൾ, കരൾ രോഗങ്ങൾ, വൃക്കരോഗങ്ങൾ എന്നിവയാണോ എന്ന് നിർണയിച്ച് ചികിത്സ തേടുക.

ഇൻസുലിൻ കുത്തിവയ്പും മുടങ്ങാതെ എടുക്കുക...

∙പ്രമേഹത്തിന് ഡോക്ടര്‍ നിർദ്ദേശിച്ചിട്ടുള്ള മരുന്നുകളും ഇൻസുലിൻ കുത്തിവയ്പും മുടങ്ങാതെ സ്ഥിരമായി എടുക്കുക.

രക്തത്തിലെ പഞ്ചസാരയുടെ അളവ് നോക്കുക....

വീട്ടിൽ ഗ്ലൂക്കോമീറ്റർ വാങ്ങി ദിവസവുമുള്ള രക്തത്തിലെ പഞ്ചസാരയുടെ അളവ് നോക്കുക. വ്യതിയാനം ഉണ്ടെങ്കിൽ ഡോക്ടറുടെ ശ്രദ്ധയിൽപ്പെടുത്തുക.

ആറുമാസത്തിലൊരിക്കൽ ദന്ത പരിശോധന നടത്താം...

ദന്തരോഗത്തിന്റെ ഒരു ലക്ഷണവും തോന്നിയില്ലെങ്കിൽ കൂടി പ്രമേഹ രോഗികൾ മൂന്നു മാസത്തിൽ അല്ലെങ്കിൽ കുറഞ്ഞത് ആറുമാസത്തിലൊരിക്കലോ ദന്തരോഗവിദഗ്ധനെ കണ്ട് വായ പരിശോധിക്കേണ്ടതാണ്. 

ഗ്ലൈക്കോസി ലേറ്റഡ് ഹീമോഗ്ലോബിൻ പരിശോധിക്കുക...

∙മാസത്തിൽ ഒരിക്കലെങ്കിലും രക്തത്തിലെ പഞ്ചസാരയുടെ സുവർണ അളവുകോലായ HbA1C അഥവാ ഗ്ലൈക്കോസി ലേറ്റഡ് ഹീമോഗ്ലോബിൻ പരിശോധിക്കുക. സാധാരണ മറ്റു ദിവസങ്ങളിൽ ലഭിക്കുന്ന ഫാസ്റ്റിംഗ് അല്ലെങ്കിൽ PPBS അളവു കളേക്കാൾ ഏതാണ്ട് മൂന്നു മാസത്തെ പ്രമേഹ നിയന്ത്രണ ത്തെക്കുറിച്ച് അറിവ് നൽകാൻ ഈ പരിശോധന സഹായിക്കും.

ഇത്തരം കാര്യങ്ങൾ അതീവ ജാഗ്രതയോടെ പാലിച്ചാൽ പ്രമേഹരോഗികൾക്ക് ലളിതമായി ചെയ്യാൻ കഴിയുന്ന ഒന്നാണ് ദന്തസംരക്ഷണം. പുഞ്ചിരിയോടെ വെറും പുഞ്ചിരി യല്ല ആരോഗ്യകരമായ പുഞ്ചിരിയോടെ പ്രമേഹത്തോടൊപ്പം ജീവിക്കാം മുന്നേറാം.

കടപ്പാട്:
ഡോ.മണികണ്ഠൻ ജി ആർ
Consultant Periodontist
Trivandrum.

 

Follow Us:
Download App:
  • android
  • ios