ആവശ്യത്തിലധികം ഔഷധഗുണങ്ങള്‍ അടങ്ങിയ ഒരു സുഗന്ധദ്രവ്യമാണ് ഇഞ്ചി. ശരീരത്തിനും തലച്ചോറിനും ധാരാളം ഗുണം ചെയ്യുന്ന ന്യൂട്രിയന്റ്സും ബയോആക്ടീവ് ഘടകങ്ങളും ഇഞ്ചിയിൽ അടങ്ങിയിട്ടുണ്ട്. ഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ ഇനി മുതൽ ഇഞ്ചിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് ശീലമാക്കാവുന്നതാണ്.

ഇഞ്ചിയിലുള്ള 'ജിഞ്ചറോൾസ്', 'ഷോഗോൾസ്' എന്നീ സംയുക്തങ്ങളാണ് ശരീരത്തിലെ അനാവശ്യ കൊഴുപ്പ് കുറയ്ക്കാൻ ​സഹായിക്കുന്നത്. ശരീരഭാരവുമായി ബന്ധപ്പെട്ട എല്ലാ പ്രശ്‌നങ്ങൾക്കും ഇഞ്ചി സഹായിക്കുമെന്ന് ഹരിയാനയിലെ പരാസ് ഹോസ്പിറ്റലിലെ ഡയറ്റീഷ്യൻ ഡോ. ആഷിമ ചോപ്ര പറയുന്നു.

പതിവായി ഇഞ്ചി കഴിക്കുകയാണെങ്കിൽ, അത് പോഷകങ്ങളെ നന്നായി ആഗിരണം ചെയ്യാൻ സഹായിക്കുന്നു. വിശപ്പ് നിയന്ത്രിക്കാനുള്ള ചില ഘടകങ്ങൾ ഇഞ്ചിയിൽ അടങ്ങിയിട്ടുണ്ട്.

ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന പ്രധാന ഘടകമാണ് 'ജിഞ്ചറോൾ'. ഇത് നമ്മുടെ ശരീരത്തിൽ വേഗത്തിൽ ആഗിരണം ചെയ്യപ്പെടുകയും മാത്രമല്ല ഉപാപചയ നിരക്ക് വർദ്ധിപ്പിക്കുകയും ചെയ്യുന്നുവെന്ന് ' ദ സയിൻസ് ഓഫ് ഫുഡ് അ​ഗ്രിക്കൾച്ചർ' ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു. 

ഇഞ്ചിയിട്ട് തിളപ്പിച്ച വെള്ളത്തിൽ അൽപം നാരങ്ങനീരും തേനും ചേര്‍ത്ത് കുടിക്കുക. വയറിന് ചുറ്റും അടിഞ്ഞുകൂടിയ കൊഴുപ്പ് കുറയ്ക്കാനും ഹൃദയ സംബന്ധമായ പ്രശ്നങ്ങൾ അകറ്റാനും ഇഞ്ചിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് ഉത്തമമാണെന്നും ഡോ. ആഷിമ പറയുന്നു. 

ഭാരം കുറയ്ക്കാനും പ്രതിരോധശേഷി വർദ്ധിപ്പിക്കാനും സഹായിക്കുന്ന രണ്ട് തരം പാനീയങ്ങൾ