Asianet News MalayalamAsianet News Malayalam

ക്യാൻസര്‍ പ്രതിരോധത്തിനായി നിങ്ങള്‍ക്ക് ദിവസവും ചെയ്യാവുന്ന കാര്യങ്ങള്‍...

പാരമ്പര്യഘടകങ്ങള്‍ക്കോ മറ്റ് ആരോഗ്യപ്രശ്നങ്ങള്‍ക്കോ അസുഖങ്ങള്‍ക്കോ പുറമെ അനാരോഗ്യകരമായ ജീവിതരീതിയാണ് പലരെയും ക്യാൻസറിലേക്ക് നയിക്കുന്നത്. എന്നുവച്ചാല്‍ ജീവിതരീതികള്‍ ആരോഗ്യകരമായി ക്രമീകരിക്കുന്നത് വഴി ഒരളവ് വരെ ക്യാൻസറിനെ നമുക്ക് പ്രതിരോധിക്കാം.

cancer prevention tips for daily life
Author
First Published Feb 3, 2024, 8:48 PM IST

ലോക ക്യാൻസര്‍ ദിനമാണ് ഫെബ്രുവരി 4ന്. ക്യാൻസര്‍ രോഗത്തെ കുറിച്ചും, ചികിത്സയെയും പ്രതിരോധത്തെയും കുറിച്ചുമല്ലാം ആളുകള്‍ക്കിടയില്‍ അവബോധം വ്യാപിപ്പിക്കുക എന്നതുതന്നെയാണ് ക്യാൻസര്‍ ദിനം ആചരിക്കുന്നത് കൊണ്ട് ലക്ഷ്യമിടുന്നത്. ചികിത്സാരംഗത്ത് പോസിറ്റീവായ പല മാറ്റങ്ങള്‍ വരുമ്പോഴും ആഗോളതലത്തില്‍ ക്യാൻസര്‍ ബാധിതരുടെ എണ്ണം കൂടിവരുന്ന സാഹചര്യമാണ് നിലവിലുള്ളത്.

പാരമ്പര്യഘടകങ്ങള്‍ക്കോ മറ്റ് ആരോഗ്യപ്രശ്നങ്ങള്‍ക്കോ അസുഖങ്ങള്‍ക്കോ പുറമെ അനാരോഗ്യകരമായ ജീവിതരീതിയാണ് പലരെയും ക്യാൻസറിലേക്ക് നയിക്കുന്നത്. എന്നുവച്ചാല്‍ ജീവിതരീതികള്‍ ആരോഗ്യകരമായി ക്രമീകരിക്കുന്നത് വഴി ഒരളവ് വരെ ക്യാൻസറിനെ നമുക്ക് പ്രതിരോധിക്കാം. അതേസമയം പൂര്‍ണമായും ക്യാൻസര്‍ സാധ്യത ഇല്ലാതാക്കാൻ നമുക്ക് സാധിക്കില്ല. 

ഇത്തരത്തില്‍ ക്യാൻസര്‍ പ്രതിരോധത്തിനായി നമുക്ക് ദിവസവും ചെയ്യാവുന്ന- അല്ലെങ്കില്‍ ശ്രദ്ധിക്കാവുന്ന ചില കാര്യങ്ങളെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. 

ഒന്ന്...

കോശങ്ങളുടെ ആരോഗ്യം സംരക്ഷിച്ചുനിര്‍ത്താം. ഇതിനാദ്യം ആവശ്യമായ പോഷകങ്ങള്‍ ഉറപ്പിക്കണം. ആന്‍റി-ഓക്സിഡന്‍റ്സ് കാര്യമായി അടങ്ങിയ ഭക്ഷണം കഴിക്കാം. വിവിധ നിറങ്ങളിലുള്ള പച്ചക്കറികളും പഴങ്ങളും കഴിക്കണം. പല പോഷകങ്ങള്‍ ലഭിക്കുന്നതിനാണ് ഇങ്ങനെ പല നിറത്തിലുള്ള പച്ചക്കറികളും പഴങ്ങളും കഴിക്കാൻ നിര്‍ദേശിക്കുന്നത്. ഇലക്കറികള്‍, ബെറികള്‍ എന്നിവയെല്ലാം നല്ലതാണ്. അതുപോലെ ക്യാബേജ്, കോളിഫ്ളവര്‍ എന്നിവയും വളരെ നല്ലതാണ്.

രണ്ട്...

കായികാധ്വാനമില്ലാത്ത ജീവിതരീതിയാണ് പല രോഗങ്ങള്‍ക്കും കാരണമാകുന്നത്. ക്യാൻസറിനും ഈ അലസമായ ജീവിതരീതി കാരണമാകാം. കായികമായ അധ്വാനം, അല്ലെങ്കില്‍ വ്യായാമം പതിവായി ചെയ്യണം. ഇത് പ്രായത്തിനും ആരോഗ്യാവസ്ഥയ്ക്കുമെല്ലാം അനുസരിച്ച് ചെയ്താല്‍ മതി. പക്ഷേ ഇക്കാര്യത്തില്‍ സന്ധി ചെയ്യരുത്. 

മൂന്ന്...

സ്കിൻ ക്യാൻസര്‍ പ്രതിരോധത്തിന് സൂര്യപ്രകാശത്തില്‍ നിന്ന് യുവി കിരണങ്ങളേല്‍ക്കാതിരിക്കാൻ ശ്രമിക്കാം. ഇതിന് സണ്‍സ്ക്രീൻ ഉപയോഗം പതിവാക്കാം. അത്രയും വെയിലുള്ള സമയത്ത് അത്യാവശ്യമില്ലെങ്കില്‍ പുറത്ത് സമയം ചിലവിടാതിരിക്കാനും ശ്രദ്ധിക്കണം. 

നാല്...

പുകയില ഉപയോഗവും ക്യാൻസറിന് വലിയ തോതില്‍ കാരണമാകുന്നതാണ്. അതിനാല്‍ പുകയില ഉപയോഗം (പുകവലി) ഉപേക്ഷിക്കാം. തൊണ്ടയിലെ അര്‍ബുദം, ശ്വാസകോശാര്‍ബുദം, ബ്ലാഡര്‍ ക്യാൻസര്‍ എന്നിങ്ങനെയുള്ള ക്യാൻസറുകളെയെല്ലാം ഇത്തരത്തില്‍ പ്രതിരോധിക്കാം.

അഞ്ച്...

ക്യാൻസര്‍ രോഗം, നമുക്കറിയാം സമയബന്ധിതമായി തിരിച്ചറിയാൻ സാധിച്ചാല്‍ ഫലപ്രദമായ ചികിത്സയെടുക്കാവുന്നതേയുള്ളൂ. ഇതിനായി കൃത്യമായ ഇടവേളകളില്‍ ക്യാൻസര്‍ സ്ക്രീനിംഗ് ടെസ്റ്റുകള്‍ ചെയ്തുനോക്കാവുന്നതാണ്.

Also Read:- പതിവായി സോഫ്റ്റ് ഡ്രിങ്ക്സ് കുടിക്കുന്നത് ക്യാൻസറിന് കാരണമാകുമോ?

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo

Latest Videos
Follow Us:
Download App:
  • android
  • ios