Asianet News MalayalamAsianet News Malayalam

ഹൃദയത്തെ സംരക്ഷിക്കാം; നിങ്ങൾ ചെയ്യേണ്ടത്...

ആഗോളതലത്തിൽ മരണകാരണങ്ങളിൽ ഹൃദയ രോഗങ്ങൾ ഒന്നാം സ്ഥാനത്താണെന്ന് 'ലോകാരോഗ്യ സംഘടന' വ്യക്തമാക്കുന്നു.  ഹൃദയസംബന്ധമായ അഞ്ച് മരണങ്ങളിൽ നാലെണ്ണം ഹൃദയാഘാതം മൂലമാണ് സംഭവിക്കുന്നത്, ഇതിൽ മൂന്നിലൊന്ന് മരണവും 70 വയസ്സിന് താഴെയുള്ളവരിലാണ്. 

cardiovascular Diseases Know What To Eat And Avoid For A Healthy Heart
Author
USA, First Published Jun 10, 2020, 4:11 PM IST

ഹൃദ്രോഗം മൂലം മരിക്കുന്നവരുടെ എണ്ണം ഇന്ന് കൂടിവരികയാണ്.  തെറ്റായ ജീവിതശെെലി, മദ്യപാനം, പുകവലി, പൊണ്ണത്തടി ഇങ്ങനെ പല കാരണങ്ങൾ കൊണ്ടാണ് ഹൃദ്രോ​ഗം ഉണ്ടാകുന്നത്. ഹൃദ്രോഗത്തിന് മറ്റൊരു കാരണം രക്തധമനികളിലെ കൊഴുപ്പാണ്. ആഗോളതലത്തിൽ മരണകാരണങ്ങളിൽ ഹൃദയ സംബന്ധമായ രോഗങ്ങൾ ഒന്നാം സ്ഥാനത്താണെന്ന് 'ലോകാരോഗ്യ സംഘടന' വ്യക്തമാക്കുന്നു.

ഹൃദയസംബന്ധമായ അഞ്ച് മരണങ്ങളിൽ നാലെണ്ണം ഹൃദയാഘാതം മൂലമാണ് സംഭവിക്കുന്നത്, ഇതിൽ മൂന്നിലൊന്ന് മരണവും 70 വയസ്സിന് താഴെയുള്ളവരിലാണ്. ആരോഗ്യകരമായ ഭക്ഷണക്രമം അപകടസാധ്യത നിയന്ത്രിക്കാൻ നിങ്ങളെ സഹായിക്കും. ഹൃദ്രോഗം തടയുന്നതിന് ഒഴിവാക്കേണ്ടും കഴിക്കേണ്ടതുമായ ഭക്ഷണങ്ങൾ ഏതൊക്കെയാണെന്ന് അറിയാം...

കഴിക്കേണ്ട ഭക്ഷണങ്ങൾ...

ഒന്ന്...

വിറ്റാമിനുകൾ, ധാതുക്കൾ, മറ്റ് അവശ്യ പോഷകങ്ങൾ എന്നിവ നട്സിൽ ധാരാളമായി അടങ്ങിയിരിക്കുന്നു. ബദാം, വാൽനട്ട്, 
പിസ്ത, അണ്ടിപരിപ്പ് തുടങ്ങിയ ഭക്ഷണങ്ങൾ ഹൃദയ സംബന്ധമായ രോ​ഗങ്ങൾ അകറ്റാൻ സഹായിക്കുന്നു.

 

cardiovascular Diseases Know What To Eat And Avoid For A Healthy Heart

 

രണ്ട്....

ഇലക്കറികളിൽ ധാരാളം പോഷക​ഗുണങ്ങൾ അടങ്ങിയിരിക്കുന്നു. ഹൃദയത്തിന് മാത്രമല്ല കരളിനെ ആരോ​ഗ്യത്തോടെ സംരക്ഷിക്കുന്നതിനും ഇലക്കറികൾ വളരെ മികച്ചതാണ് . 

മൂന്ന്...

ബെറി പഴങ്ങളായ സ്ട്രോബറി, ബ്ലൂ ബെറി ഇവയെല്ലാം ദഹനം മെച്ചപ്പെടുത്തുകയും ശരീരഭാരം കുറയ്ക്കുകയും ചെയ്യും.  ആന്റിഓക്‌സിഡന്റുകൾ അടങ്ങിയിരിക്കുന്നതിനാൽ ഇവ നിങ്ങളുടെ ഹൃദയാരോഗ്യത്തിനും നല്ലതാണ്. 

 

cardiovascular Diseases Know What To Eat And Avoid For A Healthy Heart

 

നാല്...

ഫെെബർ ധാരാളമായി അടങ്ങിയ ഭക്ഷണമാണ് പയറുവർ​ഗങ്ങൾ. കൊളസ്ട്രോൾ, രക്തസമ്മർദ്ദം എന്നിവ നിയന്ത്രിക്കാനും പയറുവർ​ഗങ്ങൾ സഹായിക്കും. പയറുവർഗങ്ങളിലെ പോഷകഘടകങ്ങൾ പ്രമേഹരോഗികൾക്ക് ഉത്തമമാണ്. 

ഒഴിവാക്കേണ്ട ഭക്ഷണങ്ങൾ...

ഒന്ന്...

കാർബണേറ്റഡ് പാനീയങ്ങളിൽ പഞ്ചസാര ധാരാളമായി അടങ്ങിയിരിക്കുന്നു. പോഷകങ്ങൾ ഒട്ടും തന്നെ അടങ്ങിയിട്ടും ഉണ്ടാകില്ല. സോഡ കുടിക്കുന്നത് ശരീരഭാരം വർദ്ധിപ്പിക്കുകയും ഹൃദ്രോഗത്തിനുള്ള സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യു‌മെന്നാണ് പഠനങ്ങൾ പറയുന്നത്.

cardiovascular Diseases Know What To Eat And Avoid For A Healthy Heart

 

രണ്ട്...

മധുരം പൊതുവെ ആരോ​ഗ്യത്തിന് നല്ലതല്ല. മധുരമുള്ള ഭക്ഷണങ്ങൾ ഹൃദ്രോഗ സാധ്യത വർദ്ധിപ്പിക്കാം. ഹൃദയ സംബന്ധമായ അസുഖമുള്ളവർ മധുരം പൂർണമായി ഒഴിവാക്കുന്നതാണ് നല്ലത്. 

മൂന്ന്...

സോഡിയം കൂടുതലുള്ള ഭക്ഷണങ്ങൾ ഹൃദയത്തിന് മാത്രമല്ല വൃക്കകൾക്കും വളരെ ദോഷമാണ്. രക്തത്തില്‍ സോഡിയത്തിന്റെ തോതു കൂടിയാല്‍ രക്തസമ്മര്‍ദം കൂടുക, ജലാംശം ശരീരത്തില്‍ നിലനില്‍ക്കുക തുടങ്ങിയ പ്രശ്നങ്ങള്‍ വൃക്കരോഗികളില്‍ കാണപ്പെടും. അധികമായ സോഡിയം ശരീരഭാരം കൂട്ടാന്‍, അതായത് ജലം ശരീരത്തില്‍ തങ്ങിനിന്ന് ഹൃദയം, കരള്‍ എന്നിവയെ ബാധിക്കാന്‍ കാരണമാകാം. 

പ്രതിഷേധക്കാര്‍ക്ക് ഭക്ഷണപ്പൊതികളും ഡെസേര്‍ട്ടും വിതരണം ചെയ്തത് ന്യൂയോര്‍ക്ക് സ്വദേശികള്‍...


 

Follow Us:
Download App:
  • android
  • ios