ഇന്‍സ്റ്റഗ്രാം പോസ്റ്റുകളിലൂടെയാണ് ജാഗ്രത പാലിക്കണമെന്ന് താരങ്ങള്‍ ആവശ്യപ്പെട്ടത്. ബോളിവുഡ് നടന്‍ അഭിഷേക് ബച്ചന്‍ മാസ്ക് ധരിച്ച ചിത്രം ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചാണ് മാസ്ക് ധരിക്കുന്നതിന്‍റെ പ്രാധാന്യത്തെ കുറിച്ച് ആരാധകരെ ഓര്‍മ്മിപ്പിച്ചത്.

ലോകത്തേറ്റവും വേഗതയിൽ കൊവിഡ് പടരുന്ന രാജ്യമായി ഇന്ത്യ മാറുമ്പോള്‍, ജനങ്ങള്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന സന്ദേശവുമായി ബോളിവുഡ് താരങ്ങള്‍. മാസ്ക് ധരിക്കാനും അകലം പാലിക്കുവാനും വീടുകളിൽ കഴിയാനും ആരാധകരോട് അഭ്യര്‍ത്ഥിക്കുകയാണ് താരങ്ങള്‍.

കൊവിഡ് വ്യാപാനം തടയാന്‍ ആളുകള്‍ ജാഗ്രത പാലിക്കണമെന്ന് ഇന്‍സ്റ്റഗ്രാം പോസ്റ്റുകളിലൂടെയാണ് താരങ്ങള്‍ ആവശ്യപ്പെട്ടത്. മാസ്ക് ധരിച്ച തന്‍റെ ചിത്രം ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചാണ് ബോളിവുഡ് നടന്‍ അഭിഷേക് ബച്ചന്‍ മാസ്ക് ധരിക്കുന്നതിന്‍റെ പ്രാധാന്യത്തെ കുറിച്ച് ആരാധകരെ ഓര്‍മ്മിപ്പിച്ചത്. 'ദയവായി എല്ലാവരും മാസ്ക് ധരിക്കൂ' എന്നും താരം കുറിച്ചു. 

View post on Instagram

'വീടുകളില്‍ കഴിയൂ' എന്ന ക്യാപ്ഷനോടെയാണ് ബോളിവുഡ് താരം കരീഷ്മ കപൂര്‍ തന്‍റെ ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത്. വര്‍ക്ക് ഫ്രം ഹോമിന് തയ്യാറാക്കൂ എന്നാണ് മലൈക അറോറ പറയുന്നത്. 

View post on Instagram
View post on Instagram
View post on Instagram

ഇന്ന് രാവിലെ പുറത്തുവന്ന കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 2.61 ലക്ഷം പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതാദ്യമായാണ് രാജ്യത്തെ രണ്ടരലക്ഷത്തിലേറെ പ്രതിദിന കേസുകൾ ഒരു ദിവസം റിപ്പോർട്ട് ചെയ്യുന്നത്.

Also Read: രാജ്യത്ത് കൊവിഡ് മരണനിരക്കും ഉയരുന്നു; 24 മണിക്കൂറിനിടെ 1501 മരണം, 2.61 ലക്ഷം പേ‍ർക്ക് കൊവിഡ്...