Asianet News MalayalamAsianet News Malayalam

anxiety disorder| അറ്റൻഷൻ ഡെഫിസിറ്റ് ഹൈപ്പർ ആക്ടിവിറ്റി ഡിസോർഡറും ഉത്കണ്ഠയും തമ്മിലുള്ള ബന്ധം?

മുതിർന്നവരുടെ എഡിഎച്ച്ഡി വിഷാദരോഗത്തിലേക്കും ആത്മഹത്യയിലേക്കും ബന്ധിപ്പിക്കുന്നതായി നിരവധി പഠനങ്ങൾ നടന്നിട്ടുണ്ട്. എഡിഎച്ച്ഡി ഉള്ളവരിൽ ജിഎഡിയുമായി ബന്ധപ്പെട്ട നിരവധി ഘടകങ്ങളെ പഠനം തിരിച്ചറിഞ്ഞതായി ടൊറന്റോ സർവകലാശാലയിലെ പ്രൊഫ. എസ്മെ ഫുള്ളർ തോംസൺ പറഞ്ഞു.

Chances of generalised anxiety disorder increased in adults
Author
Toronto, First Published Nov 20, 2021, 6:55 PM IST

അറ്റൻഷൻ ഡെഫിസിറ്റ് ഹൈപ്പർ ആക്ടിവിറ്റി ഡിസോർഡർ(attention deficit hyperactivity disorder) ഉള്ള മുതിർന്നവർക്ക് ഉത്കണ്ഠ രോഗം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന് പഠനം. 20-39 വയസ് പ്രായമുള്ള മുതിർന്നവരിൽ നാലിൽ ഒരാൾക്ക് എഡിഎച്ച്ഡി ഉള്ളതായി യുഎസിൽ ദേശീയതലത്തിൽ നടത്തിയ ഒരു പുതിയ പഠനം കണ്ടെത്തി.

ജേണൽ ഓഫ് അഫക്റ്റീവ് ഡിസോർഡേഴ്സിലാണ് പഠനം പ്രസിദ്ധീകരിച്ചത്. എഡിഎച്ച്ഡി ഇല്ലാത്തവരുമായി താരതമ്യം ചെയ്യുമ്പോൾ എഡിഎച്ച്ഡി ഉള്ളവർക്ക് അവരുടെ ജീവിതത്തിലെ ചില ഘട്ടങ്ങളിൽ GAD (Generalised anxiety disorder) ഉണ്ടാകാനുള്ള സാധ്യത നാലിരട്ടി കൂടുതലാണെന്നും പഠനത്തിൽ പറയുന്നു. 

മുതിർന്നവരുടെ എഡിഎച്ച്ഡി വിഷാദരോഗത്തിലേക്കും ആത്മഹത്യയിലേക്കും ബന്ധിപ്പിക്കുന്നതായി നിരവധി പഠനങ്ങൾ നടന്നിട്ടുണ്ട്. എഡിഎച്ച്ഡി ഉള്ളവരിൽ ജിഎഡിയുമായി ബന്ധപ്പെട്ട നിരവധി ഘടകങ്ങളെ പഠനം തിരിച്ചറിഞ്ഞതായി ടൊറന്റോ സർവകലാശാലയിലെ പ്രൊഫ. എസ്മെ ഫുള്ളർ തോംസൺ പറഞ്ഞു. ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ലൈഫ് കോഴ്‌സ് ആന്റ് ഏജിംഗ് ഡയറക്ടറാണ് ഇദ്ദേഹം.

കുട്ടിക്കാലത്തെ ലൈംഗികമോ ശാരീരികമോ ആയ ദുരുപയോഗം സംഭവിച്ചവർക്ക് അല്ലെങ്കിൽ മാതാപിതാക്കളുടെ വിട്ടുമാറാത്ത ഗാർഹിക പീഡനം പോലുള്ള പ്രതികൂല ബാല്യകാല അനുഭവങ്ങൾ അനുഭവിച്ചവർക്ക് ഉത്കണ്ഠാ രോഗത്തിനുള്ള സാധ്യത മൂന്നിരട്ടി കൂടുതലാണ്.

ഉത്കണ്ഠാ രോഗങ്ങളുള്ള ADHD ഉള്ളവരിൽ അറുപത് ശതമാനം പേരും ഈ പ്രതികൂല ബാല്യകാല അനുഭവങ്ങളിലൊന്നെങ്കിലും അനുഭവിച്ചിട്ടുണ്ടാകാമെന്ന് പ്രൊഫ. എസ്മെ ഫുള്ളർ പറഞ്ഞു. കനേഡിയൻ കമ്മ്യൂണിറ്റി ഹെൽത്ത് സർവേ-മെന്റൽ ഹെൽത്തിൽ നിന്ന് 20-39 വയസ് പ്രായമുള്ള 6,898 പേരിൽ പഠനം നടത്തി. അവരിൽ 272 പേർക്ക് എഡിഎച്ച്ഡിയും 682 പേർക്ക് ജിഎഡിയും ഉണ്ടായിരുന്നതായി കണ്ടെത്തി.  'കോഗ്നിറ്റീവ് ബിഹേവിയറൽ തെറാപ്പി' (cognitive behavioural therapy,) ഉത്കണ്ഠ, വിഷാദം, ADHD ലക്ഷണങ്ങൾ എന്നിവ കുറയ്ക്കുന്നതിന് വളരെ ഫലപ്രദമാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്.

നാഡീവികാസവുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന ഒരു മാനസികരോഗമാണ് അറ്റൻഷൻ ഡെഫിസിറ്റ് ഹൈപ്പർ ആക്ടിവിറ്റി ഡിസോർഡർ (എഡിഎച്ച്ഡി). ഒന്നിലും ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയാതിരിക്കുക, ഒരാളുടെ പ്രായത്തിന് അനുയോജ്യമായ വിധത്തിൽ പെരുമാറ്റം നിയന്ത്രിക്കാൻ കഴിയാതിരിക്കുക തുടങ്ങിയവയാണ് ഈ രോഗത്തിന്റെ പ്രധാന ലക്ഷണങ്ങൾ. 

'സ്‌ട്രെസ്' കുറയ്ക്കാന്‍ 'ബ്രീത്തിംഗ്' എക്‌സര്‍സൈസ്; ലളിതമായി ചെയ്യാം...

Follow Us:
Download App:
  • android
  • ios