Asianet News MalayalamAsianet News Malayalam

കുഴഞ്ഞുവീണയാൾക്ക് സിപിആര്‍ നല്‍കി ജീവൻ രക്ഷിച്ച് ഐഎഎസ് ഉദ്യോഗസ്ഥൻ ; വെെറലായി വീഡിയോ

സംഭവസ്ഥലത്തെത്തി സിപിആർ നൽകുകയുമാണ് ചെയ്തതെന്ന് യശ്പാൽ ഗാർഗ് പറഞ്ഞു. പ്രായമായ ഒരാള്‍ അബോധാവസ്ഥയില്‍ കസേരയിൽ കിടക്കുന്നതും യശ്പാൽ ഗാർഗ് സിപിആര്‍ നല്‍കുന്നതുമാണ് വിഡിയോയിലുള്ളത്.

chandigarh ias officer saves life by giving cpr after man suffers heart attack
Author
First Published Jan 19, 2023, 9:23 AM IST

ഹൃദയാഘാതത്തെത്തുടർന്ന് കുഴഞ്ഞുവീണയാളെ തക്കസമയത്ത് സിപിആർ നൽകി ജീവൻ രക്ഷിച്ച് ചണ്ഡീഗഡ് ആരോഗ്യ സെക്രട്ടറി യശ്പാൽ ഗാർഗ്. ചണ്ഡീഗഡ് ഹൗസിംഗ് ബോർഡ് ഓഫീസിലാണ് സംഭവം. ആൾ സുഖം പ്രാപിക്കുകയും ഉടൻ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.

ചൊവ്വാഴ്ച രാവിലെയാണ് സംഭവം. ജനക് ലാൽ എന്നയാളെ സെക്ടർ 16ലെ ഗവൺമെന്റ് മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സെക്ടർ -41 ൽ താമസിക്കുന്ന ഇരയായ ഇയാൾക്കെതിരെ കെട്ടിടം ലംഘിച്ച കേസുമായി ബന്ധപ്പെട്ട് ഓഫീസ് സന്ദർശിച്ചതായി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു.

പബ്ലിക് റിലേഷൻസ് ഡയറക്ടർ രാജീവ് തിവാരി തന്റെ ഓഫീസിലേക്ക് വരികയും സിഎച്ച്ബി സെക്രട്ടറി ഓഫീസിൽ ഒരാൾ കുഴഞ്ഞുവീഴുന്ന വിവരം തന്നോട് പറയുകയുമായിരുന്നു. സംഭവസ്ഥലത്തെത്തി സിപിആർ നൽകുകയുമാണ് ചെയ്തതെന്ന് യശ്പാൽ ഗാർഗ് പറഞ്ഞു. പ്രായമായ ഒരാൾ അബോധാവസ്ഥയിൽ കസേരയിൽ കിടക്കുന്നതും യശ്പാൽ ഗാർഗ് സിപിആർ നൽകുന്നതുമാണ് വിഡിയോയിലുള്ളത്.

ജനക് ലാലിനെ ഇലക്‌ട്രോ കാർഡിയോഗ്രാഫിക്ക് (ഇസിജി) വിധേയനാക്കിയെന്നും ആശുപത്രിയിൽ നിരീക്ഷണത്തിലാണെന്നും അധികൃതർ അറിയിച്ചു.

സിപിആർ നൽകുന്നതിൽ തനിക്ക് പരിശീലനമൊന്നും ഇല്ലായിരുന്നുവെങ്കിലും ഒരു ടിവി ന്യൂസ് ചാനലിൽ ഒരു രോഗിക്ക് ഡോക്ടർ മരുന്ന് കുറിക്കുന്ന വീഡിയോ കണ്ടതിനാൽ അത് ചെയ്തുവെന്നും യശ്പാൽ ഗാർഡ് പറഞ്ഞു. ശരിയായ നടപടിക്രമം തനിക്ക് അറിയില്ലായിരിക്കാം, എന്നാൽ ആ സമയത്ത് തനിക്ക് ഏറ്റവും നന്നായി തോന്നിയത് താൻ ചെയ്തുവെന്ന് ചണ്ഡീഗഡ് ആരോഗ്യ സെക്രട്ടറി പറഞ്ഞു.

വീഡിയോ പങ്കുവച്ചതിന് പിന്നാലെ ധാരാളം ആളുകളാണ് യശ്പാൽ ഗാർഡിന് ആശംസകൾ നേർന്നത്. ഒരാളുടെ ജീവൻ രക്ഷിക്കുന്നിടത്തോളം തൃപ്തികരമായ മറ്റൊരു കാര്യമുണ്ടാകില്ല. ആ കുടുംബത്തിലെ ഒരുപാട് പേരുടെ കണ്ണീർ തുടയ്ക്കാൻ അങ്ങേക്കായി. ഭാഗ്യമുള്ള മനുഷ്യൻ കൃത്യസമയത്ത് സേവനം ലഭിച്ചല്ലോ എന്നാണ് മറ്റൊരാൾ കമന്റ് ചെയ്തതു.
 

Follow Us:
Download App:
  • android
  • ios