പാക്കറ്റ് ജ്യൂസുകൾ, ഫ്രൂട്ട് ഡ്രിങ്കുകൾ, ഫ്ലേവേർഡ് മിൽക്ക് തുടങ്ങിയ മധുരപാനീയങ്ങൾ പ്രധാന ഭക്ഷണത്തിന്റെ ഗണത്തിൽ പെടില്ലെങ്കിലും, വയർ നിറയ്ക്കാതെ തന്നെ ഇവ ധാരാളം കലോറി ശരീരത്തിലെത്തിക്കുന്നു.

കുട്ടികളിലെ അമിതവണ്ണത്തെക്കുറിച്ച് പറയുമ്പോൾ, സാധാരണയായി മോശം ഭക്ഷണരീതിയും വ്യായാമക്കുറവുമാണ് നാം പ്രധാന കാരണങ്ങളായി ചൂണ്ടിക്കാണിക്കാറുള്ളത്. എന്നാൽ കാരണം അതുമാത്രമല്ല ,ശരീരഭാരം വർദ്ധിക്കാൻ ഇടയാക്കുന്ന പ്രധാന ദൈനംദിന ശീലങ്ങൾ ഇവയാണ്.

1. മധുരപാനീയങ്ങളുടെ ഉപയോഗം

പാക്കറ്റ് ജ്യൂസുകൾ, ഫ്രൂട്ട് ഡ്രിങ്കുകൾ, ഫ്ലേവേർഡ് മിൽക്ക് തുടങ്ങിയ മധുരപാനീയങ്ങൾ പ്രധാന ഭക്ഷണത്തിന്റെ ഗണത്തിൽ പെടില്ലെങ്കിലും, വയർ നിറയ്ക്കാതെ തന്നെ ഇവ ധാരാളം കലോറി ശരീരത്തിലെത്തിക്കുന്നു. കുട്ടികളിൽ അമിതവണ്ണം ഉണ്ടാകുന്നതിന് ഇത്തരം പാനീയങ്ങൾ കാരണമാകാറുണ്ട്.

2. ശ്രദ്ധയില്ലാതെ ഭക്ഷണം കഴിക്കുന്നത്

ടിവി കണ്ടുകൊണ്ടോ ഫോൺ നോക്കിക്കൊണ്ടോ ഭക്ഷണം കഴിക്കുമ്പോൾ വിശപ്പും വയർ നിറഞ്ഞെന്ന തോന്നലും കുട്ടികൾ തിരിച്ചറിയാതെ പോകുന്നു. കൂടാതെ, സ്ക്രീനുകളിൽ കാണുന്ന പരസ്യങ്ങൾ അനാവശ്യമായി ലഘുഭക്ഷണങ്ങൾ കഴിക്കാനുള്ള പ്രവണത കൂട്ടുകയും ചെയ്യും.

3. സ്വാഭാവിക ശാരീരിക അധ്വാനങ്ങളുടെ കുറവ്

അടുത്തുള്ള കടയിലേക്ക് നടന്നു പോകുന്നത്, പടികൾ കയറുന്നത്, പുറത്തു കളിക്കുന്നത്, സൈക്കിൾ ചവിട്ടുന്നത്, വീട്ടുജോലികളിൽ സഹായിക്കുന്നത് എന്നിവയെല്ലാം കലോറി എരിച്ചുകളയാൻ സഹായിക്കും.

4. ഉറക്കമില്ലായ്മ

രാത്രി വൈകിയുള്ള പഠനം, ഗെയിമിംഗ്, സോഷ്യൽ മീഡിയ ഉപയോഗം, കൃത്യമല്ലാത്ത ഉറക്കസമയം എന്നിവ കുട്ടികളിലെ ഉറക്കം കുറയ്ക്കുന്നു. ആവശ്യത്തിന് ഉറക്കം ലഭിക്കാത്തത് അമിതവണ്ണത്തിലേക്ക് നയിക്കുകയും, വിശപ്പിനെയും ദിനചര്യകളെയും ദോഷകരമായി ബാധിക്കുകയും ചെയ്യും.