Asianet News MalayalamAsianet News Malayalam

മഴക്കാലത്ത് കുട്ടികളിലുണ്ടാകുന്ന വയറിളക്കം; രക്ഷിതാക്കൾ ശ്രദ്ധിക്കേണ്ടത്...

മലിനജലം, മലിനാഹാരം, വൈറസ് ബാധ ഇവയിലൂടെയാണ് പ്രധാനമായി വയറിളക്കം ഉണ്ടാകാറുള്ളത്.  ഈച്ച പോലുള്ള പ്രാണികള്‍ തുറന്നിരിക്കുന്ന ഭക്ഷണസാധനങ്ങളിലും മറ്റും വന്നിരിക്കുന്നതു വയറിളക്കം പടരാന്‍ കാരണമാകാറുണ്ട്.  പാലിനോടുള്ള അലര്‍ജിയും കൊഞ്ച്, കക്ക തുടങ്ങിയ ചില കടല്‍വിഭവങ്ങളും കുട്ടികളില്‍ വയറിളക്കം ഉണ്ടാക്കാറുണ്ട്. 

Children Diarrhea in rainy season
Author
Trivandrum, First Published Jun 6, 2019, 10:44 AM IST

മഴക്കാലത്ത് കുട്ടികളിൽ പ്രധാനമായി പിടിപെടുന്ന അസുഖമാണ് വയറിളക്കം. വൃത്തിയില്ലായ്മ തന്നെയാണ് വയറിളക്കത്തിന് പ്രധാന കാരണം. മലിനജലം, മലിനാഹാരം, വൈറസ് ബാധ ഇവയിലൂടെയാണ് പ്രധാനമായി വയറിളക്കം ഉണ്ടാകാറുള്ളത്. ഈച്ച പോലുള്ള പ്രാണികള്‍ തുറന്നിരിക്കുന്ന ഭക്ഷണസാധനങ്ങളിലും മറ്റും വന്നിരിക്കുന്നതു വയറിളക്കം പടരാന്‍ കാരണമാകാറുണ്ട്. 

പാലിനോടുള്ള അലര്‍ജിയും കൊഞ്ച്, കക്ക തുടങ്ങിയ ചില കടല്‍വിഭവങ്ങളും കുട്ടികളില്‍ വയറിളക്കം ഉണ്ടാക്കാറുണ്ട്. വയറിളക്കം ചില രോഗങ്ങളുടെ ലക്ഷണം കൂടിയാണ്. വ്യക്തിശുചിത്വവും ശുദ്ധജലത്തിന്റെ ഉപയോഗവും കൊണ്ട് 
വയറിളക്കത്തെ ഒരു പരിധി വരെ തടയാനാകും. ഒ.ആർ.എസ് ലായനി ശുദ്ധജലം, ഉപ്പ്, പഞ്ചസാര എന്നിവയുടെ ശരിയായ അളവിലുള്ള ഒരു മിശ്രിതമാണ്. 

ഒ.ആർ.എസ് നമ്മുടെ ചെറുകുടൽ വഴി ആഗിരണം ചെയ്യുകയും ശരീരത്തിന് നഷ്ടമായ ജലവും ലവണങ്ങളും തിരികെ നൽകുകയും ചെയ്യുന്നു. സിങ്ക് അടങ്ങിയ പദാർത്ഥങ്ങൾ അല്ലെങ്കിൽ മരുന്നുകൾ വയറിളക്കത്തിന്റെ ദൈർഘ്യം 25 ശതമാനം വരെ കുറയ്ക്കുകയും അതോടൊപ്പം 30 ശതമാനം വരെ മലത്തിന്റെ അളവ് കുറയ്ക്കുകയും ചെയ്യുന്നു. 

വയറിളക്കം തടയുന്നതിനുള്ള മാർഗങ്ങൾ...

1.കൈകൾ എപ്പോഴും സോപ്പ് ഉപയോ​ഗിച്ച് കഴുകുക

2. ശുദ്ധമായ കുടിവെള്ളം ഉപയോഗിക്കുക.

3. വ്യക്തിശുചിത്വവും പരിസരശുചിത്വവും പാലിക്കുക.

4. ഹോട്ടൽ ഭക്ഷണങ്ങൾ ഒഴിവാക്കുക. 

ഇക്കാര്യങ്ങൾ ശ്രദ്ധിക്കാതെ പോകരുത്...

 വയറിളക്കത്തിന്റെ തുടക്കത്തിൽ തന്നെ ഒ.ആർ.എസ് ലായനിയും മറ്റ്  പാനീയങ്ങളും കുട്ടിക്ക് നൽകുക. 

 വയറിളക്കം മാറിക്കഴിഞ്ഞാലും 14 ദിവസം വരെ സിങ്ക് നൽകുക.

 കൈകൾ വൃത്തിയായി കഴുകുക.ശുദ്ധജലം മാത്രം കുടിക്കുക.
 

Follow Us:
Download App:
  • android
  • ios