Asianet News MalayalamAsianet News Malayalam

ചൈനയിൽ ഒരാൾക്ക് എച്ച്5എൻ6 വകഭേദത്തിലുള്ള പക്ഷിപ്പനി സ്ഥിരീകരിച്ചു

മനുഷ്യർക്കിടയിൽ ഈ രോഗം വലിയ തോതിൽ പകരാനുള്ള സാധ്യത കുറവാണെന്നും വിദ​ഗ്ധർ പറയുന്നു. കോഴിയടക്കമുള്ള പക്ഷികളെ വളർത്തുന്ന ഫാമുകളിൽ ജോലി ചെയ്യുന്നവരെയാണ്​ ഈ രോ​ഗം കൂടുതലായി ബാധിക്കുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു.

China Reports H5N6 Bird Flu Case In Human
Author
China, First Published Jul 15, 2021, 10:41 PM IST

ചൈനയിൽ 55കാരന് എച്ച് 5 എൻ 6 വകഭേദത്തിലുള്ള പക്ഷിപ്പനി സ്ഥിരീകരിച്ചതായി റിപ്പോർട്ട്​. തെക്കുപടിഞ്ഞാറൻ പ്രവിശ്യയായ സിചുവാനിലെ ബസോങിൽ നിന്നുള്ള ഇയാളെ ജൂലൈ ആറിനാണ് പനി ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്ന് ചൈന സെൻട്രൽ ടെലിവിഷൻ റിപ്പോർട്ട് ചെയ്തു. 

നിലവിൽ രോഗം ബാധിച്ചയാൾ ആശുപത്രിയിലാണ്​. അദ്ദേഹം താമസിക്കുന്ന ഭാഗത്തെ സമീപ പ്രദേശങ്ങളിൽ കോഴി ഫാമുകളുണ്ടായിരുന്നതായും ​മാധ്യമങ്ങളുടെ റിപ്പോർട്ടിൽ പറയുന്നു. മനുഷ്യർക്കിടയിൽ ഈ രോഗം വലിയ തോതിൽ പകരാനുള്ള സാധ്യത കുറവാണെന്നും വിദ​ഗ്ധർ പറയുന്നു. 

കോഴിയടക്കമുള്ള പക്ഷികളെ വളർത്തുന്ന ഫാമുകളിൽ ജോലി ചെയ്യുന്നവരെയാണ്​ ഈ രോ​ഗം കൂടുതലായി ബാധിക്കുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു. കഴിഞ്ഞ മാസം ചൈനയില്‍ പക്ഷിപ്പനിയുടെ വകഭേദമായ H10N3 മനുഷ്യരില്‍ സ്ഥിരീകരിച്ചിരുന്നു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios