Asianet News MalayalamAsianet News Malayalam

Foot shake : ക്രിസ്‌മസ്‌ - ന്യൂഇയര്‍ ആഘോഷം; ഹസ്തദാനം ഒഴിവാക്കൂ പകരം ഇങ്ങനെ ചെയ്യാം

ഡിസംബർ 25നാണ് ക്രിസ്‌മസ് ദിനമായി ആഘോഷിക്കുന്നതെങ്കിലും വിവിധ രാജ്യങ്ങളിൽ വ്യത്യസ്ത രീതിയിലാണ് ഈ ദിവസം കൊണ്ടാടുന്നത്. ഈ  കൊവിഡ് കാലത്തും ക്രിസ്മസ് ന്യൂഇയർ ആ​ഘോഷങ്ങൾക്ക് തയ്യാറെടുക്കുകയാണ് ലോകം. കൊവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണിന്റെ വരവോടെ ആശങ്കയിലാണ് രാജ്യം. 

Christmas New Year celebration avoid shaking hands do this instead
Author
Trivandrum, First Published Dec 21, 2021, 1:02 PM IST

ലോകത്തിലെ ഏറ്റവും വലിയ ആഘോഷങ്ങളിലൊന്നാണ് ക്രിസ്‌മസ്. ഓണവും വിഷുവും എന്നത് പോലെ മലയാളികളുടെ പ്രിയ ആഘോഷങ്ങളിലൊന്നാണ് ക്രിസ്‌മസ്. കണ്ണിനും മനസിനും കുളിർമ പകരുന്ന അലങ്കാരങ്ങൾ മുതൽ പ്രത്യേക വിഭവങ്ങൾ വരെ തയ്യാറാക്കിയാണ് ക്രിസ്‌മസ് ആഘോഷിക്കുന്നത്. 

ഡിസംബർ 25നാണ് ക്രിസ്‌മസ് ദിനമായി ആഘോഷിക്കുന്നതെങ്കിലും വിവിധ രാജ്യങ്ങളിൽ വ്യത്യസ്ത രീതിയിലാണ് ഈ ദിവസം കൊണ്ടാടുന്നത്. ഈ  കൊവിഡ് കാലത്തും ക്രിസ്മസ് ന്യൂഇയർ ആ​ഘോഷങ്ങൾക്ക് തയ്യാറെടുക്കുകയാണ് ലോകം. കൊവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണിന്റെ വരവോടെ ആശങ്കയിലാണ് രാജ്യം. 

ഈ കൊവിഡ് കേസുകൾ കൂടി നിൽക്കുന്ന ഈ സമയത്ത് ആഘോഷങ്ങൾ ഒഴിവാക്കുന്നതാണ് നല്ലത്. കൊറോണ വൈറസ് പ്രതിരോധത്തിന്റെ ഭാഗമായി ഹസ്തദാനം ഒഴിവാക്കുക. ഹസ്തദാനം ചെയ്യുന്നതും ആലിം​ഗനം ചെയ്യുന്നതും രോ​ഗം പിടിപെടാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു. 

ഒമിക്രോൺ രൂക്ഷമായിരിക്കുന്ന ഈ സമയത്ത് handshake ഒഴിവാക്കി footshake നൽകാം. കെെകൾക്ക് പകരം രണ്ട് കാലുകൾ കൊണ്ട് മുട്ടുന്നതാണ് footshake എന്ന് പറയുന്നത്. ഈ ക്രിസ്മസ് ന്യൂഇയർ ആഘോഷങ്ങൾക്ക് ഹസ്തദാനം നൽകുന്നതിന് പകരം ഫൂട്ട് ഷേക്ക് നൽകാം..footshakeന്റെ ഒരു വീഡിയോ കാണാം...

Follow Us:
Download App:
  • android
  • ios