Asianet News MalayalamAsianet News Malayalam

ചെറുപ്പക്കാർക്കിടയിൽ വൻകുടൽ കാൻസർ വർദ്ധിക്കുന്നു ; ഈ ലക്ഷണങ്ങൾ ശ്രദ്ധിക്കുക

പാരിസ്ഥിതികവും ജനിതക ഘടകങ്ങളും പോലുള്ള നിരവധി കാരണങ്ങൾ വൻകുടൽ കാൻസറിന് കാരണമാകുന്നതായി സയൻസ് ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു. അമിതവണ്ണം വൻകുടൽ കാൻസറിനുള്ള സാധ്യത വർദ്ധിപ്പിക്കുമെന്ന് അമേരിക്കൻ കാൻസർ സൊസൈറ്റിയിലെ കാൻസർ നിരീക്ഷണ ഗവേഷണത്തിന്റെ സീനിയർ സയന്റിഫിക് ഡയറക്ടർ റെബേക്ക സീഗൽ പറഞ്ഞു.

colon cancer is rising among young adults know the warning signs and risk factors rse
Author
First Published Mar 21, 2023, 12:51 PM IST

ചെറുപ്പക്കാർക്കിടയിൽ വൻകുടൽ കാൻസർ വർദ്ധിക്കുന്നതായി റിപ്പോർട്ടുകൾ. വൻകുടൽ കാൻസർ പലപ്പോഴും പ്രായമായവരെ ബാധിക്കുമെന്ന് കരുതപ്പെടുന്നു. ഇന്ന് രോഗനിർണയം നടത്തുന്ന അഞ്ചിൽ ഒരെണ്ണം 55 വയസ്സിന് താഴെയുള്ളവരിലാണ് സംഭവിക്കുന്നതെന്ന് അമേരിക്കൻ കാൻസർ സൊസൈറ്റി ചൂണ്ടിക്കാട്ടുന്നു. 

പാരിസ്ഥിതികവും ജനിതക ഘടകങ്ങളും പോലുള്ള നിരവധി കാരണങ്ങൾ വൻകുടൽ കാൻസറിന് കാരണമാകുന്നതായി സയൻസ് ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു. ഏകദേശം മൂന്നിലൊന്ന് വൻകുടൽ കാൻസറുകളും പാരമ്പര്യവുമായി ബന്ധപ്പെട്ടിരിക്കുന്നു. 

അമിതവണ്ണം വൻകുടൽ കാൻസറിനുള്ള സാധ്യത വർദ്ധിപ്പിക്കുമെന്ന് അമേരിക്കൻ കാൻസർ സൊസൈറ്റിയിലെ കാൻസർ നിരീക്ഷണ ഗവേഷണത്തിന്റെ സീനിയർ സയന്റിഫിക് ഡയറക്ടർ റെബേക്ക സീഗൽ പറഞ്ഞു. വൻകുടൽ അർബുദത്തിന്റെ കാരണം അമിതമായ ശരീരഭാരമാണ്. പഞ്ചസാര-മധുരമുള്ള പാനീയങ്ങളുടെ ഉയർന്ന ഉപഭോഗവും ചുവന്നതും സംസ്കരിച്ചതുമായ മാംസത്തിന്റെ ഉയർന്ന ഉപഭോഗവും മറ്റ് സാധ്യമായ ഘടകങ്ങളാണ്.

'ജനിതകവും ജീവിതശൈലി ഘടകങ്ങളും വൻകുടൽ ക്യാൻസറിന് പ്രധാന പങ്കാണ് വഹിക്കുന്നത്. ഓരോ മൂന്നോ വർഷം കൂടുമ്പോൾ കൊളോനോസ്കോപ്പി പരിശോധന നടത്തേണ്ടത് പ്രധാനമാണെന്ന് വിദ​ഗ്ധർ പറയുന്നു. പൊണ്ണത്തടി, മദ്യം, പുകവലി, അനാരോഗ്യകരമായ ജീവിതശൈലി, അസന്തുലിതമായ ഭക്ഷണക്രമം എന്നിവയാണ് വൻകുടൽ കാൻസറിന്റെ വർദ്ധനവിന് കാരണമാകുന്ന മറ്റ് അപകട ഘടകങ്ങൾ.

ഈ അപകടസാധ്യത ഘടകങ്ങളെല്ലാം മൈക്രോബയോമിൽ സ്വാധീനം ചെലുത്തുന്നു. വൻകുടലിന്റെയോ മലാശയത്തിന്റെയോ പാളിയിലെ ആരോഗ്യമുള്ള കോശങ്ങൾ മാറുകയും നിയന്ത്രണാതീതമായി വളരുകയും ട്യൂമർ എന്ന പിണ്ഡം രൂപപ്പെടുകയും ചെയ്യുമ്പോൾ വൻകുടൽ കാൻസർ ഉണ്ടാകുന്നു.

'അർബുദം നേരത്തെ കണ്ടെത്തിയാൽ അതിജീവന നിരക്ക് 90 ശതമാനമാണ്...' - വാൻഡർബിൽറ്റ് യൂണിവേഴ്സിറ്റി മെഡിക്കൽ സെന്ററിലെ ഗ്യാസ്ട്രോഎൻട്രോളജി മെഡിസിൻ അസോസിയേറ്റ് പ്രൊഫസറായ റീഡ് നെസ് പറഞ്ഞു. 

വൻകുടൽ കാൻസറിനുള്ള ഏറ്റവും സാധാരണമായ ലക്ഷണങ്ങൾ വയറുവേദനയാണ്. മലം രക്തം കലർന്ന് പോകുന്നത്, മലം കറുത്ത് പോകുന്നത്, രക്തക്കുറവ് മൂലമുള്ള ക്ഷീണം, വയറുവേദന, മലവിസർജനത്തിനുണ്ടാകുന്ന മാറ്റങ്ങൾ (മലബന്ധം, വയറിളക്കം), ശരീരം ക്ഷീണിക്കുക, വിശപ്പിലായ്മ തുടങ്ങിയവയാണ് വൻകുടൽ കാൻസറിന്റെ രോഗലക്ഷണങ്ങൾ. 

ശ്രദ്ധിക്കുക: മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ 'കൺസൾട്ട്' ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക.

മൂത്രത്തില്‍ രക്തം കാണുന്നത് ഈ ക്യാന്‍സറിന്‍റെ ലക്ഷണമാകാം...

 

Follow Us:
Download App:
  • android
  • ios