ദീര്‍ഘകാലമായി തുടരുന്ന പുകവലിയാണ് മറ്റൊരു അപകട സാധ്യതാ ഘടകം. പുകവലി മലാശയ ക്യാന്‍സറിനു മാത്രമല്ല, ശ്വാസകോശ അര്‍ബുദം ഉള്‍പ്പെടെ മറ്റ് അര്‍ബുദങ്ങള്‍ക്കു കൂടി വഴിവയ്ക്കുമെന്നതും ശ്രദ്ധിക്കുക.

ജീവിതശൈലിയിലുണ്ടായ മാറ്റവും ഭക്ഷണരീതിയുമാണ് കോളോറെക്ടല്‍ ക്യാന്‍സര്‍ അഥവാ മലാശയ അര്‍ബുദത്തിന് കാരണമാകുന്നത്. കൊഴുപ്പുള്ള ഭക്ഷണങ്ങൾ, സംസ്കരിച്ച മാംസവിഭവങ്ങള്‍ , വ്യായാമമില്ലാത്ത ജീവിതശൈലി , അമിതവണ്ണം, പുകവലി, മദ്യപാനം എന്നിവയെല്ലാം മലാശയ ക്യാന്‍സറിന് കാരണമാകുന്ന ഘടകങ്ങളാണെന്നാണ് വിദ​ഗ്ധർ പറയുന്നത്.

മധ്യവയസ്സു പിന്നിട്ടവരിലാണ് മലാശയ അര്‍ബുദം സാധാരണമായി കാണുന്നത്. സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്മാരിലാണ് രോഗസാധ്യത അധികം എന്നതും പ്രധാനമാണ്. ഏറ്റവും ഫലപ്രദമായ പ്രതിരോധ മാര്‍ഗം ഭക്ഷണക്രമത്തില്‍ ധാരാളം പച്ചക്കറികളും പഴവര്‍ഗങ്ങളും ഉള്‍പ്പെടുത്തുകയാണ്. 

ശരീരത്തിന്റെ അരക്കെട്ടു ഭാഗത്ത് കൊഴുപ്പ് അടിഞ്ഞുകൂടാതിരിക്കാന്‍ ശ്രദ്ധിക്കുന്നത് മലാശയ ക്യാന്‍സറിനുള്ള സാധ്യത കുറയ്ക്കുന്ന ഘടകങ്ങളിലൊന്നാണ്. ദീര്‍ഘകാലമായി തുടരുന്ന പുകവലിയാണ് മറ്റൊരു അപകട സാധ്യതാ ഘടകം. പുകവലി മലാശയ ക്യാന്‍സറിനു മാത്രമല്ല, ശ്വാസകോശ അര്‍ബുദം ഉള്‍പ്പെടെ മറ്റ് അര്‍ബുദങ്ങള്‍ക്കു കൂടി വഴിവയ്ക്കുമെന്നതും ശ്രദ്ധിക്കുക.

ഉദര സംബന്ധമായ രോഗങ്ങള്‍ ഉള്ളവരിൽ മലാശയ അര്‍ബുദം വരാനുള്ള സാധ്യത വളരെ കൂടുതലാണ്. എന്തെങ്കിലും തരത്തിലുള്ള ലക്ഷണങ്ങള്‍ നിങ്ങള്‍ക്ക് തോന്നിത്തുടങ്ങിയാല്‍ ഉടനെ തന്നെ ഡോക്ടറെ കാണുക്. ഏത് രോഗവും കണ്ടെത്താന്‍ വൈകുന്നതാണ് പലപ്പോഴും പ്രതിസന്ധികള്‍ രൂക്ഷമാക്കുന്നത്. അതുകൊണ്ട് വളരെയധികം ശ്രദ്ധിക്കണം.

നഖങ്ങള്‍ എങ്ങനെ സംരക്ഷിക്കാം? അറിയാം ചിലത്..