Asianet News MalayalamAsianet News Malayalam

Healthy Nails : നഖങ്ങള്‍ എങ്ങനെ സംരക്ഷിക്കാം? അറിയാം ചിലത്...

നഖങ്ങളില്‍ ചിലപ്പോള്‍ കണ്ടുവരുന്ന വെള്ളപ്പാടുകള്‍ പ്രോട്ടീനിന്റെ അഭാവത്താലുണ്ടാകുന്നതാണ്. പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണപദാര്‍ത്ഥങ്ങള്‍ കഴിക്കുന്നതിലൂടെ ഇത് ഒഴിവാക്കാം. 

Tips For naturally Beautiful Nail
Author
Trivandrum, First Published Dec 26, 2021, 10:51 PM IST

നഖം വളർത്തുന്നത് പലർക്കും ഏറെ ഇഷ്ടമുള്ള കാര്യമാണ്. നഖങ്ങൾ വളർന്ന് വരാൻ തുടങ്ങുമ്പോഴാകും അത് പൊട്ടിപോകുന്നത്. ശരിയായ സംരക്ഷണമില്ലായ്മ നഖങ്ങൾ പൊട്ടുന്നതിന് കാരണമാകുന്നു. നഖങ്ങൾ എപ്പോഴും ആരോഗ്യത്തോടെയും മനോഹരമായും സൂക്ഷിക്കാൻ ശ്രദ്ധിക്കേണ്ടതാണ്. 

ജലാംശം കുറയുന്നത് കാരണവും നഖങ്ങൾ പെട്ടെന്ന് പൊട്ടിപോകാൻ കാരണമാകുന്നു. അതിനാൽ ധാരാളം വെള്ളം കുടിക്കുന്നത് നല്ലതാണ്. നഖ സംരക്ഷണത്തിൽ ഏറെ പ്രാധാന്യമുള്ള ഘടകമാണ് ബി വിറ്റാമിനായ ബയോട്ടിൻ. പയറുവർഗങ്ങൾ, മത്സ്യങ്ങൾ, മുട്ട എന്നിവയിൽ ധാരാളമായി ബയോട്ടിൻ അടങ്ങിയിട്ടുണ്ട്. 

വീര്യം കൂടിയ രാസവസ്തുക്കൾ അടങ്ങിയ നെയിൽ പോളിഷും റിമൂവറും കാലക്രമേണ നഖങ്ങളുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നതിനാൽ ഇവ കൂടുതൽ ഉപയോഗിക്കാതിരിക്കാൻ ശ്രദ്ധിക്കുക. കൈകളിലും നഖങ്ങളിലും മോയ്സ്ചറൈസിംഗ് ലോഷൻ ഉപയോഗിക്കുന്നത് നഖങ്ങളുടെ ജലാംശം നിലനിറുത്താൻ സഹായിക്കും.

നഖങ്ങളിൽ ചിലപ്പോൾ കണ്ടുവരുന്ന വെള്ളപ്പാടുകൾ പ്രോട്ടീനിന്റെ അഭാവത്താലുണ്ടാകുന്നതാണ്. പ്രോട്ടീൻ അടങ്ങിയ ഭക്ഷണപദാർത്ഥങ്ങൾ കഴിക്കുന്നതിലൂടെ ഇത് ഒവിവാക്കാം. സൺപ്രൊട്ടക്ഷൻ ക്രീം കൈവിരലുകളിലും പുരട്ടുന്നത് നല്ലതാണ്. മാനിക്യൂർ ചെയ്യന്നത് കൈകൾ വൃത്തിയായും സുന്ദരമായും സംരക്ഷിക്കപ്പെടുന്നതിന് വളരെ നല്ലതാണ്.  സ്വാഭാവിക പരിചരണം നൽകാൻ നഖത്തിൽ പെട്രോളിയം ജെല്ലി പുരട്ടിയ ശേഷം കോട്ടൺ തുണികൊണ്ട് തുടയ്ക്കുക.

മുപ്പത് കഴിഞ്ഞോ? ചര്‍മ്മ സംരക്ഷണത്തിന് ശ്രദ്ധിക്കേണ്ട ആറ് കാര്യങ്ങള്‍...


 

Follow Us:
Download App:
  • android
  • ios