Asianet News MalayalamAsianet News Malayalam

ആന്റിബയോട്ടിക്കുകൾ കഴിക്കുന്നതിന് മുമ്പ് അറിയേണ്ട ചിലത്; പഠനം പറയുന്നത്

ആന്റിബയോട്ടിക്കുകളുടെ ഉപയോഗം അമിതമായാല്‍ അത് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കാം. ഒരു വിഭാഗം ആന്റിബയോട്ടിക്കുകൾ രോഗികളിൽ നാഡീ തകരാറിന് കാരണമാകാമെന്ന് ബ്രിട്ടീഷ് കൊളംബിയ സർവകലാശാലയിലെ അസോസിയേറ്റ് പ്രൊഫസർ മഹ്യാർ എറ്റ്മിനൻ പറയുന്നു.

Commonly used antibiotics lead to heart problems study
Author
Trivandrum, First Published Sep 11, 2019, 6:30 PM IST

സ്ഥിരമായി ആന്റിബയോട്ടിക്കുകൾ കഴിച്ചാൽ ഹൃദ്രോ​ഗം ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണെന്ന് പഠനം. അമേരിക്കൻ കോളേജ് ഓഫ് കാർഡിയോളജി ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇക്കാര്യം പറയുന്നത്. മൂത്രനാളിയിലെ അണുബാധയ്ക്കും ശ്വസനപ്രശ്നങ്ങൾക്കും സാധാരണയായി ഉപയോഗിക്കുന്ന ഫ്ലൂറോക്വിനോ ലോൺ ആണ് പാർശ്വഫലങ്ങൾ ഉണ്ടാക്കുന്നതെന്നും പഠനത്തിൽ പറയുന്നു. 

ആന്റിബയോട്ടിക്കുകളുടെ ഉപയോഗം അമിതമായാല്‍ അത് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കാം. ഒരു വിഭാഗം ആന്റിബയോട്ടിക്കുകൾ രോഗികളിൽ നാഡീ തകരാറിന് കാരണമാകാമെന്ന് ബ്രിട്ടീഷ് കൊളംബിയ സർവകലാശാലയിലെ അസോസിയേറ്റ് പ്രൊഫസർ മഹ്യാർ എറ്റ്മിനൻ പറയുന്നു.ആന്റിബയോട്ടിക്കുകളുടെ അമിതമായ ഉപയോഗം കുറയ്ക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറയുന്നു. 

ആന്റിബയോട്ടിക്കുകളുടെ അമിതമായ ഉപയോഗം കുറയ്ക്കാന്‍ പൊതുജനങ്ങളും ഡോക്ടര്‍മാരും മറ്റാരോഗ്യ പ്രവര്‍ത്തകരും മരുന്നു വില്‍പന ശാലകളും ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കേണ്ടതാണ്. ഡോക്ടറുടെ പരിശോധനയില്ലാതെ മുമ്പ് കഴിച്ച ആന്റിബയോട്ടിക്കുകള്‍ വാങ്ങിക്കഴിക്കുന്ന പ്രവണത വളരെ കൂടുതലാണ്. ഇത് ആരോഗ്യത്തിന് വളരെയേറെ ഹാനികരമാണെന്നും പ്രൊ.മഹ്യാർ പറയുന്നു.


 

Follow Us:
Download App:
  • android
  • ios