കുട്ടികളിൽ എപ്പോഴും ഉണ്ടാകുന്ന ഒരു പ്രശ്നമാണ് മലബന്ധം. മലബന്ധം വരാൻ പ്രധാന കാരണം ഭക്ഷണം തന്നെയാണ്. സമയക്രമം പാലിക്കാത്തത് മലബന്ധത്തിനുള്ള പ്രധാനപ്പെട്ട കാരണമാണ്. ചില കുട്ടികള്‍ക്ക് വെള്ളം കുടിക്കാത്തതാകും, ഇതിനുള്ള കാരണം. 

ചില കുട്ടികള്‍ക്ക് ടോയ്‌ലറ്റില്‍ പോകാന്‍ തോന്നാറുണ്ടെങ്കിലും പിടിച്ചു നിര്‍ത്തും. ഇതും ഒരു കാരണമാണ്. വ്യായാമക്കുറവും നാരുള്ള ഭക്ഷണങ്ങളുടെ പോരായ്മയുമെല്ലാം കുട്ടികളിലെ മലബന്ധത്തിനുള്ള പ്രധാനപ്പെട്ട പ്രശ്‌നം തന്നെയാണ്. കുട്ടികളിലെ മലബന്ധം മാറ്റാന്‍ ചെയ്യേണ്ട പ്രധാനപ്പെട്ട 5 കാര്യങ്ങൾ...

 ഒന്ന്...

കുട്ടികളിലെ മലബന്ധത്തിനുളള ഏറ്റവും നല്ലൊരു പരിഹാരമാണ് ആവണക്കെണ്ണ. 1 സ്പൂണ്‍ ആവണക്കെണ്ണ  1 ഗ്ലാസ് ചൂടുപാലില്‍ കലക്കി കിടക്കാന്‍ നേരത്ത് കുട്ടികള്‍ക്കു നല്‍കുക.

രണ്ട്...

രാവിലെ വെറുംവയറ്റില്‍ ഒരു ഗ്ലാസ് ഇളംചൂടുവെള്ളത്തിൽ ഒരു സ്പൂണ്‍ നെയ്യ് ചേർത്ത് നൽകുന്നത് മലബന്ധം അകറ്റാൻ വളരെ നല്ലതാണ്. കിടക്കാന്‍ നേരവും ഒരു സ്പൂണ്‍ നെയ്യ് നൽകാൻ ശ്രമിക്കുക.

മൂന്ന്...

ഇളംചൂടു വെള്ളത്തില്‍ 1-2 ടീസ്പൂണ്‍ തേന്‍ കലര്‍ത്തി വെറും വയറ്റില്‍ കുട്ടിക്ക് നല്‍കുന്നത് മലബന്ധം അകറ്റാൻ സഹായിക്കുന്നു. ഇതു കുട്ടിയ്ക്ക് പ്രതിരോധ ശേഷി നല്‍കാനും നല്ലതാണ്. 

നാല്...

പഴം പൊതുവേ മലബന്ധത്തിന് നല്ലൊരു മരുന്നാണ്. രാവിലെ വെറുംവയറ്റില്‍ പഴവും ഒപ്പം ചെറുചൂടുള്ള വെള്ളവും നല്‍കുന്നത് കുട്ടികളിൽ മലബന്ധം അകറ്റാൻ സഹായിക്കും. 

അഞ്ച്...

ഉണക്ക മുന്തിരി വെള്ളത്തിലിട്ടു കുട്ടികള്‍ക്ക് രാവിലെ വെറുംവയറ്റില്‍ നല്‍കുന്നത് മലബന്ധം അകറ്റാനാകും. 
 

 

ഏറ്റവും പുതിയ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍, തല്‍സമയ വിവരങ്ങള്‍ എല്ലാം അറിയാന്‍ ക്ലിക്ക് ചെയ്യുക . കൂടുതല്‍ തെരഞ്ഞെടുപ്പ് അപ്ഡേഷനായി ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക്  ട്വിറ്റര്‍  ഇന്‍സ്റ്റഗ്രാം യൂട്യൂബ് അക്കൌണ്ടുകള്‍ ഫോളോ ചെയ്യു. സമഗ്രവും കൃത്യവുമായ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്കായി മെയ് 23ന് ഏഷ്യാനെറ്റ് ന്യൂസ് പ്ലാറ്റ്ഫോമുകള്‍ പിന്തുടരുക.