Asianet News MalayalamAsianet News Malayalam

കൊറോണാവൈറസിന്റെ ജനിതക കോഡ് കിട്ടി, വാക്സിന്റെ പണി തുടങ്ങി ശാസ്ത്രജ്ഞർ

അസുഖത്തെപ്പറ്റിയുള്ള ആദ്യ റിപ്പോർട്ടുകൾ വന്നതിനു പിന്നാലെ, ഇത്ര പെട്ടന്ന് അസുഖത്തിന് കാരണമായ വൈറസിന്റെ ജീനോം ഡീകോഡ് ചെയ്തെടുക്കാൻ സാധിച്ചത് അഭിമാനാർഹമായ നേട്ടമാണ് 

Coronavirus Genom code ready, vaccine to be out within 3 months
Author
Wuhan, First Published Jan 25, 2020, 2:16 PM IST

ഡിസംബർ മാസത്തിൽ ചൈനയിലെ വുഹാൻ നഗരത്തിൽ തുടങ്ങി ലോകം മുഴുവൻ വ്യാപിച്ചുകൊണ്ടിരിക്കുന്ന കൊറോണവൈറസിന്റെ ജനിതക പാറ്റേൺ കണ്ടെത്തപ്പെട്ടു കഴിഞ്ഞു. കഴിഞ്ഞ ജനുവരി 10 -ന് ഷാങ്ഹായിലെ ഫുഡാൻ യൂണിവേഴ്സിറ്റിയിലെ പ്രൊഫസറായ യോങ് സെൻ സാങ് ആണ് വുഹാൻ ഔട്ട് ബ്രേക്കിലെ ഈ വൈറസിന്റെ ജീനോം കോഡ് കണ്ടുപിടിച്ച്, അതിനെ പൊതുജന താത്പര്യാർത്ഥം ജീൻബാങ്കിൽ ആർക്കുവേണമെങ്കിലും ഡൌൺലോഡ് ചെയ്തെടുക്കാവുന്ന പരുവത്തിൽ അപ്‌ലോഡ് ചെയ്‌തത്‌. 

അസുഖത്തെപ്പറ്റിയുള്ള ആദ്യ റിപ്പോർട്ടുകൾ വന്നതിനു പിന്നാലെ, ഇത്ര പെട്ടന്ന് അസുഖത്തിന് കാരണമായ വൈറസിന്റെ ജീനോം ഡീകോഡ് ചെയ്തെടുക്കാൻ സാധിച്ചത് അഭിമാനാർഹമായ നേട്ടമാണ് എന്ന് ടെക്സസ് സർവകലാശാലയിലെ വൈദ്യശാസ്ത്ര ഗവേഷകനും, സുപ്രസിദ്ധ വൈറോളജിസ്റ്റുമായ വിനീത് മേനാച്ചേരി പറഞ്ഞു.  ഇത് 2003 -ലെ സാർസ് ബാധയിൽ നിന്ന് വ്യത്യസ്തമാണ്. കാരണം, ചൈനയിൽ സാർസ് പടർന്നു പിടിച്ച സമയത്ത്, കുറേക്കാലം ഇങ്ങനെയൊരു പകർച്ചവ്യാധി രാജ്യത്ത് പടർന്നു പിടിച്ചിട്ടുണ്ട് എന്നറിയാൻ പോലും സർക്കാരിന് കഴിഞ്ഞിരുന്നില്ല. 

അമേരിക്കൻ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിന്റെ സഹകരണവും വാക്സിൻ നിർമ്മാണത്തിനുണ്ടാകും. അസുഖം തിരിച്ചറിഞ്ഞ് മൂന്നുമാസത്തിനകം തന്നെ വാക്സിൻ ആദ്യത്തെ മനുഷ്യരിലുള പരീക്ഷണത്തിന് പോകുന്നത് വളരെ അപൂർവമായി മാത്രം കൈവരിച്ചിട്ടുള്ള നേട്ടമാണ്. സാർസ് അസുഖബാധയുടെ സമയത്ത് ഇത് 20 മാസമായിരുന്നു എന്നോർക്കുക. ലോകത്തെ നിരവധി ഫാർമസ്യൂട്ടിക്കൽ കമ്പനികൾ കൊറോണ വൈറസ് വാക്സിനേഷൻ കണ്ടുപിടിച്ച് പരീക്ഷണങ്ങൾക്കു ശേഷം എത്രയും പെട്ടെന്ന് വിപണിയിൽ ഇറക്കാനുള്ള അശ്രാന്തപരിശ്രമത്തിലാണ്. 

Follow Us:
Download App:
  • android
  • ios