Asianet News MalayalamAsianet News Malayalam

കൊറോണ വൈറസിന് ദിവസങ്ങളോളം പലതരം പ്രതലങ്ങളിലും വായുകണങ്ങളിലും നിലനിൽക്കാനാകുമെന്ന് പുതിയ പഠനം

വീട്ടിലേക്ക് വാങ്ങുന്ന പച്ചക്കറിയുടെ കവര്‍ മുതല്‍ ഓണ്‍ലൈനില്‍ ഓര്‍ഡര്‍ ചെയ്ത ഉത്പന്നത്തിന്റെ കാര്‍ഡ്‌ബോര്‍ഡ് പാക്കിങ്ങില്‍ വരെ കൊവിഡ് 19 പരത്തുന്ന സാര്‍സ് കോവ് 2 വൈറസ് മണിക്കൂറുകളോളം നിലനില്‍ക്കുമെന്നും പഠനത്തിൽ പറയുന്നു. 

Coronavirus lives for hours in air particles and days on surfaces, new US study shows
Author
Princeton University, First Published Mar 19, 2020, 9:04 PM IST

കൊറോണയുടെ ഭീതിയിലാണ് ലോകം. കൊവിഡുമായി ബന്ധപ്പെട്ട് നിരവധി പഠനങ്ങൾ നടന്ന് വരുന്നു. കൊറോണ വൈറസിനു (സാർസ് കോവ്–2) ദിവസങ്ങളോളം പലതരം പ്രതലങ്ങളിലും വായുകണങ്ങളിലും നിലനിൽക്കാനാകുമെന്ന് പുതിയ പഠനം. രോഗ ലക്ഷണങ്ങൾ പ്രകടമാക്കാത്ത വൈറസ് ബാധിതരും രോഗം പടർത്തുന്നതാണ് ഇതിന്റെ കൂടുതൽ അപകടകാരിയാക്കുന്നതെന്ന് ന്യൂ ഇംഗ്ലണ്ട് ജേണൽ ഓഫ് മെഡിസിനിൽ പ്രസിദ്ധീകരിച്ച ലേഖനത്തിൽ പറയുന്നത്.

വീട്ടിലേക്ക് വാങ്ങുന്ന പച്ചക്കറിയുടെ കവര്‍ മുതല്‍ ഓണ്‍ലൈനില്‍ ഓര്‍ഡര്‍ ചെയ്ത ഉത്പന്നത്തിന്റെ കാര്‍ഡ്‌ബോര്‍ഡ് പാക്കിങ്ങില്‍ വരെ കൊവിഡ് 19 പരത്തുന്ന സാര്‍സ് കോവ് 2 വൈറസ് മണിക്കൂറുകളോളം നിലനില്‍ക്കുമെന്നും പഠനത്തിൽ പറയുന്നു. പ്ലാസ്റ്റിക്കിലും സ്റ്റെയിന്‍ലസ് സ്റ്റീലിലും കൊറോണ വൈറസ് ദിവസങ്ങളോളും നിലനില്‍ക്കുമെന്നും കാര്‍ഡ് ബോര്‍ഡ് പ്രതലങ്ങളില്‍ ഒരു ദിവസം മുഴുവന്‍ ഇവയ്ക്ക് നിലനില്‍ക്കാനാകുമെന്നും പഠനം ചൂണ്ടിക്കാട്ടി.

 'എയ്‌റോസേളില്‍ (വാതകത്തില്‍ തങ്ങി നില്‍ക്കുന്ന സൂക്ഷ്മകണികകള്‍) മൂന്ന് മണിക്കൂര്‍ വരെ വൈറസ് കണ്ടുപിടിക്കാന്‍ സാധിക്കും. കോപ്പറില്‍ നാല് മണിക്കൂര്‍ വരെയും കാര്‍ഡ്‌ബോര്‍ഡില്‍ 24 മണിക്കൂറും വൈറസ് നിലനില്‍ക്കും. പ്ലാസ്റ്റിക്കിലും സറ്റെയിന്‍ലെസ് സ്റ്റീലിലുമാകട്ടെ രണ്ട് മുതല്‍ മൂന്ന് ദിവസം വരെ വൈറസ് സജീവമായിരിക്കും', പഠനത്തില്‍ കണ്ടെത്തി.  

2002-2003 കാലഘട്ടത്തില്‍ പടര്‍ന്നുപിടിച്ച സാര്‍സുമായി താരതമ്യം ചെയ്യുമ്പോള്‍ കൊറോണ പരത്തുന്ന സാര്‍സ് കോവ് 2 ഇത്തരം പ്രതലങ്ങളില്‍ നിലനില്‍ക്കാനുള്ള സാധ്യത മൂന്നിരട്ടിയാണെന്നാണ് പഠന‌ത്തിൽ പറയുന്നു. മറ്റ് പ്രതലങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ കോപ്പറിലാണ് വൈറസ് ഏറ്റവും കുറവ് സമയം നിലനില്‍ക്കുന്നതെന്നും ഗവേഷകര്‍ പറഞ്ഞു. പ്രിന്‍സ്റ്റണ്‍ സര്‍വകലാശാലയിലെയും മൊണ്ടാന എന്‍ഐഎച്ച് വൈറോളജി ലാബിലെയും ഗവേഷകരാണ് പുതിയ പഠനം നടത്തിയത്.


 

Follow Us:
Download App:
  • android
  • ios